»   » മമ്മൂട്ടിയല്ല പൃഥ്വിരാജാണ് 'ഗ്രേറ്റ് ഫാദര്‍'! സുപ്രിയ, പൃഥ്വി അത് തെളിയിച്ചു... അഭിമാനിക്കാം!!!

മമ്മൂട്ടിയല്ല പൃഥ്വിരാജാണ് 'ഗ്രേറ്റ് ഫാദര്‍'! സുപ്രിയ, പൃഥ്വി അത് തെളിയിച്ചു... അഭിമാനിക്കാം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി എന്നെ നവാഗത സംവിധായകന്റെ ചിത്രം മമ്മൂട്ടിയെ കരിയറില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ എത്തിച്ചു. മകള്‍ക്ക് വേണ്ടി നിയമത്തിന് അതീതമായി ഏതറ്റം വരേയും പോകുന്ന അച്ഛന്റെ കഥയായിരുന്നു ദ ഗ്രേറ്റ് ഫാദര്‍.

അവസരം കിട്ടാന്‍ കിടക്ക പങ്കിടണോ? ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് ദില്‍വാലേ നായിക...

രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം... വൈറലാകുന്നു ഈ ചര്‍ച്ച!

മമ്മൂട്ടി ചിത്രം 70 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി റെക്കോര്‍ഡ് വിജയമായെങ്കിലും യഥാര്‍ത്ഥ ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടി അല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അത് പൃഥ്വിരാജ് ആണത്രേ. അതിന് വ്യക്തമായ കാരണങ്ങളും ഉണ്ട്.

ദ ഗ്രേറ്റ് ഫാദര്‍

മകളെ ഏറെ സ്‌നേഹിക്കുന്ന ഒരു അച്ഛന്‍. മകള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന അയാള്‍ മകളെ പീഡിപ്പിച്ചവന് പിന്നാലെയാണ്. ഒടുവില്‍ നിയമത്തിന് ദയാദാക്ഷണ്യങ്ങള്‍ക്ക് വിട്ട് നല്‍കാതെ കൊല്ലുകയാണ് ചെയ്യുന്നത്.

വീണ്ടും ഗ്രേറ്റ് ഫാദര്‍

വിഷു ചിത്രമായി എത്തിയ അവധിക്കാല വിജയം നേടിയ ദ ഗ്രേറ്റ് ഫാദറിന് പിന്നാലെ ഓണക്കാലം ആഘോഷിക്കാന്‍ മറ്റൊരു ഗ്രേറ്റ് ഫാദറും എത്തി. പൃഥ്വിരാജ് നായകനായി ആദം ജോണ്‍. മികച്ച അഭിപ്രായവും മികച്ച കളക്ഷനും നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

ആദം ജോണ്‍

ജിനു എബ്രഹാം എന്ന തിരക്കഥാകൃത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോണ്‍. കാണാതെ പോയ മകളെ അന്വേഷിച്ചിറങ്ങുന്ന ഒരു അച്ഛന്റെ കഥയാണിത്. സ്‌കോട്ട്‌ലന്റില്‍ സാത്താന്‍ സേവയുടെ പശ്ചാത്തലത്തിലാണ് ഈ കഥ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ് എങ്ങനെ ഗ്രേറ്റ് ഫാദറാകും

മകള്‍ക്ക് വേണ്ടി ഏതറ്റം വരേയും പോകുന്ന രണ്ട് അച്ഛന്മാരുടെ കഥ പറഞ്ഞ ചിത്രമാണ്. ദ ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയാണ് നായകനെങ്കില്‍ ആദം ജോണില്‍ പൃഥ്വിരാജാണ് നായകന്‍. ദ ഗ്രേറ്റ് ഫാദറിന്റെ നിര്‍മാണ പങ്കാളി ആയിരുന്നു പൃഥ്വിരാജ്.

മകള്‍ക്ക് വേണ്ടി

മകള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന രണ്ട് അച്ഛന്മാകുടെ കഥ മുന്നിലേക്കെത്തിയപ്പോള്‍ രണ്ടും ഒരു പോലെ പരിഗണിക്കുകയായിരുന്നു പൃഥ്വിരാജ്. ഒന്നില്‍ നിര്‍മാതിവിന്റെ കുപ്പായം അണിയഞ്ഞപ്പോള്‍ മറ്റൊന്നില്‍ നായകനായി. രണ്ട് കഥകളും ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധ അര്‍ഹിക്കുന്നവയും ആയിരുന്നു.

സുപ്രിയക്ക് അഭിമാനിക്കാം

പൃഥ്വിരാജ് എന്ന അച്ഛനേക്കുറിച്ച് ഭാര്യ സുപ്രിയക്ക് അഭിമാനിക്കാം കാരണം പൃഥ്വിരാജ്-സുപ്രിയ ദമ്പതികള്‍ക്കും ഒരു മകളാണ്, അലംകൃത. മകളെ സ്‌നേഹിക്കുന്ന അച്ഛനാണ് താനെന്ന് തന്റെ സിനിമകളിലൂടെയും പൃഥ്വി അടയാളപ്പെടുത്തുന്നു.

ആദ്യമെത്തിയത് പൃഥ്വിരാജിലേക്ക്

ദ ഗ്രേറ്റ് ഫാദര്‍ എന്ന കഥയുമായി ഹനിഫ് അദേനി ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത് പൃഥ്വിരാജ് ആയിരുന്നു. കൂടാതെ ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ചിത്രം നിര്‍മിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

കരിയറില്‍ ആദ്യം

പൃഥ്വിരാജിന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ അദ്ദേഹത്തെ തേടി എത്തുന്നത.് അഭിനയ ജീവിതത്തില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പൃഥ്വി മലയാളം, തമിഴ് ഭാഷകളിലായി 96 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി.

താരമായി അലംകൃത

പൃഥ്വിരാജിന്റെ മകള്‍ അലംകൃത ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. കുഞ്ഞ് ജനിച്ച ഉടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അടുത്തിടെയാണ് പൃഥ്വി അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്തത്.

How Did Prithviraj Change His Image? | Filmibeat Malayalam
English summary
Its not Mammootty, Prithviraj is the real Great Father.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam