»   »  ആരു പറഞ്ഞു പൃഥ്വി ബുദ്ധിമാനാണെന്ന് ?

ആരു പറഞ്ഞു പൃഥ്വി ബുദ്ധിമാനാണെന്ന് ?

Posted By:
Subscribe to Filmibeat Malayalam
Prtihviraj
പൃഥ്വിരാജ് വലിയ ബുദ്ധിമാനാണെന്നൊരു സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിയ്ക്കുന്നു നമ്മുടെ ആക്ഷന്‍ കട്ട് സംവിധായകന്‍ ഷാജി കൈലാസ്. പറഞ്ഞത് ഷാജിയായതു കൊണ്ട് അത് തെറ്റാവാന്‍ വഴിയില്ല.

മലയാള സിനിമയിലെ പല പ്രമുഖ നടന്‍മാരേയും വച്ച് ഞാന്‍ സിനിമയെടുത്തിട്ടുണ്ട്. (അവരില്‍പലരും ഇപ്പോള്‍ ഷാജിയെന്ന കേട്ടാല്‍ തിരിഞ്ഞോടുമെന്നാണ് കേള്‍വി.) എന്നാല്‍ പൃഥ്വി അവരില്‍ നിന്ന് വ്യത്യസ്തനാണ്. മറ്റു പല നടന്‍മാരേക്കാളും ബുദ്ധിമാനാണ് പൃഥ്വി. അദ്ദേഹം തന്റെ കഥാപാത്രത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുന്നു. ഷൂട്ടിങ്ങിന്റെ സമയത്ത് സഹതാരങ്ങള്‍ ഡയലോഗ് മറന്നാല്‍ പോലും പൃഥ്വി അത് പറഞ്ഞു കൊടുക്കാറുണ്ട്. ഷാജിയുടെ സോപ്പിടല്‍ ഇങ്ങനെ തുടരുന്നു.

എന്തായാലും ഷാജിയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയതു കൊണ്ട് പൃഥിരാജ് മണ്ടത്തരമൊന്നും ചെയ്യില്ലെന്ന് ഉറപ്പിയ്ക്കാനാവില്ല. അതിന്റെ ഏറ്റവും പുതിയ തെളിവാണ്ബാച്ചലര്‍ പാര്‍ട്ടി. അമല്‍ നീരദിന്റെ ഈ സിനിമ തിയറ്ററുകളിലെത്തും വരെ എന്തോ വലിയ സംഭവമാണെന്നാണ് പാവം നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ പടം കണ്ടതോടെ ആ തെറ്റിദ്ധാരണ മാറിക്കിട്ടി.

എന്നാലും ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു. എന്തിനാണ് പൃഥ്വി ഈ സ്ലോമോഷന്‍ സിനിമയില്‍ മുഖംകാണിച്ചതെന്ന ചോദ്യം. ഒരടിപിടി രംഗത്തില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം സിനിമയില്ലാതെ നടക്കുകയൊന്നുമല്ല ഈ യുവതാരം. ഉദാത്തവും ഉല്‍കൃഷ്ടവുമായ കഥാപാത്രങ്ങള്‍ തേടിയുള്ള അലച്ചിനൊടുവിലാണ് അവിടെ എത്തിപ്പെട്ടതെന്നും കരുതാന്‍ വയ്യ.

ഇനി നടിമാരുടെ ഐറ്റം ഡാന്‍സിനെപ്പോലെ തന്റെ ഐറ്റം സ്റ്റണ്ടിനും പ്രതിഫലം കിട്ടുമോയെന്ന് കരുതിയാണോ പൃഥ്വി ഈ സാഹസം കാണിച്ചത്? ഉത്തരം പറഞ്ഞില്ലെങ്കിലും ഇതേക്കുറിച്ച് ആലോചിയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ സിംഹാസനത്തില്‍ നിന്ന് താഴെ വീഴുമെന്ന കാര്യത്തില്‍ സംശയം വേണ്ട..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam