Just In
- 3 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 5 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജീന്‍ പോള്‍ ലാല്‍ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!!
പൃഥ്വിരാജ് സുകുമാരന്റെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. വ്യത്യസ്ത സിനിമകള്‍ ചെയ്യാന്‍ താല്പര്യം കാണിക്കാറുളള പൃഥ്വിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. രണം എന്ന ചിത്രമായിരുന്നു പൃഥ്വിരാജിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. വാണിജ്യപരമായി വലിയ വിജയം നേടിയില്ലെങ്കിലും മേക്കിങ് കൊണ്ട് ചിത്രം മികവു പുലര്‍ത്തിയിരുന്നു.
ഒരു (കു)സുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകളുമായി ടൊവിനോ! നടന്റെ ഓര്‍മ്മകള്‍ പുസ്തകമായി എത്തുന്നു
രണത്തിന് ശേഷം കൈനിറയെ സിനിമകളാണ് പൃഥ്വിയുടെതായി ഒരുങ്ങുന്നത്. പൃഥ്വിരാജിന്റെ പുതിയ ചിത്രം നയന്റെ റിലീസ് ഡേറ്റ് അടുത്തിടെയായിരുന്നു താരം പുറത്തുവിട്ടിരുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകായെന്നായിരുന്നു താരം അറിയിച്ചിരുന്നത്. നയന്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ പൃഥ്വിയുടെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി വന്നിരിക്കുകയാണ്.

ജീന്‍ പോള്‍ ചിത്രത്തില്‍ പൃഥ്വി
ലാലിന്റെ മകന് ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൃഥ്വി നായകനാവുന്നത്. ഹണി ബീ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജീന്‍ പോള്‍ ലാല്‍. ഹണീ ബിക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും ഹായ് ഐഎം ടോണി എന്നൊരു ചിത്രവും ജീന്‍ പോള്‍ സംവിധാനം ചെയ്തിരുന്നു. ജീന്‍ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് പൃഥ്വിരാജിനൊപ്പമുളളത് എന്നാണറിയുന്നത്.

ബിഗ് ബഡ്ജറ്റ് ചിത്രം
പൃഥ്വരാജിനെ നായകനാക്കി ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്നതെന്നാണ് അറിയുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ചിത്രത്തിനു വേണ്ടി സ്ക്രിപ്റ്റ് എഴുതുന്നത്. ജീ്ന് പോള്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയായിരിക്കും പൃഥ്വിരാജിനൊപ്പമുളളത്. അടുത്ത വര്‍ഷം ഫ്രെബ്രുവരിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും അറിയുന്നു.

9
കമലിന്റെ മകന് ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് 9. സയന് ഫിക്ഷന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു ശാസ്ത്രഞ്ജന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. മംമ്താ മോഹന്‍ദാസും വാമിഖ ഗബ്ബിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2019 ഫ്രെബ്രുവരി ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം

ആടു ജീവിതം
ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം പൃഥ്വിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. അമലാ പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യളുകള് ഗള്‍ഫില്‍ വെച്ചായിരിക്കും ഉണ്ടാവുക. വിനീത് ശ്രീനിവാസന്,അപര്‍ണ ബാലമുരളി.സന്തോഷ് കീഴാറ്റൂര്‍,ലെന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

ബ്രദേഴ്സ് ഡേ
കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരഭമായ ബ്രദേഴ്സ് ഡേയാണ് പൃഥ്വിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു എന്റര്ടെയ്നറായിരിക്കും സിനിമ. ചിത്രത്തിന്റെ പ്രഖ്യാപനം പൃഥ്വിയുടെ പിറന്നാള്‍ ദിനമായിരുന്നു നടന്നത്. പിറന്നാള്‍ ദിനത്തില്‍ ബ്രദേഴ്സ് ഡേയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു
സര്‍ക്കാര്‍ മിന്നിക്കാനുളള വരവാണ്! റിസര്‍വേഷന്‍ തുടക്കം! 24മണിക്കൂര്‍ പ്രദര്‍ശനവുമായി ഒരു തിയേറ്റര്‍
ലാലേട്ടനെ മറികടക്കാന്‍ നിവിന്റെ കുതിപ്പ്! നൂറ് കോടിയിലേക്ക് അടുത്ത് കൊച്ചുണ്ണി! കളക്ഷന്‍ വിവരങ്ങള്‍