»   » മമ്മൂട്ടിക്ക് പണികൊടുത്ത പൃഥ്വിരാജിന്റെ കര്‍ണന്‍ ഇപ്പോള്‍ എവിടെ? പൃഥ്വിരാജിന് മൗനം, പെട്ടത് ആര്???

മമ്മൂട്ടിക്ക് പണികൊടുത്ത പൃഥ്വിരാജിന്റെ കര്‍ണന്‍ ഇപ്പോള്‍ എവിടെ? പൃഥ്വിരാജിന് മൗനം, പെട്ടത് ആര്???

Posted By: Karthi
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ കരിയറില്‍ വലിയൊരു കാല്‍വെയ്പായി മാറിയ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. മൊയ്തീന്‍ കാഞ്ചനമാല പ്രണയം പറഞ്ഞ ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ ആദ്യം 50 കോടി ചിത്രമായി മാറി. ആര്‍എസ് വിമല്‍ എന്ന പുതുമുഖ സംവിധായകനെ മലയാളത്തിന് സമ്മാനിച്ച ചിത്രം കൂടെയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍.

റെക്കോര്‍ഡ് 'ഏട്ടന്റെ' പാട്ടിന് മാത്രമല്ല, 'ഇക്ക'യ്ക്കും ഉണ്ട്! പക്ഷെ, നാണക്കേടായിപ്പോയി ഈ നേട്ടം...

ഈ കണക്കിലും 'പുള്ളിക്കാരന്‍ സ്റ്റാറാ' പിന്നില്‍ തന്നെ... കളക്ഷന്‍ കുറയാന്‍ വേറെ കാരണം വേണോ?

എന്ന് നിന്റെ മൊയ്തീന്റെ ഗംഭീര വിജയത്തിന് പിന്നാലെ ആര്‍എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിക്കുകയും ചെയ്തു. വിദേശ വ്യവസായി നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് കര്‍ണന്‍ എന്നായിരുന്നു പേരിട്ടിരുന്നത്. പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷമായെങ്കിലും ഇതുവരേയും ചിത്രത്തേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇല്ല

കര്‍ണന്‍

എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കര്‍ണന്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. പൃഥ്വിരാജിനെ കേന്ദ്ര കഥപാത്രമാക്കി ആര്‍എസ് വിമല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 50 കോടി ബജറ്റില്‍ നിര്‍മിക്കുന്നു എന്നായിരുന്നു പ്രഖ്യാപനം.

ആര്‍എസ് വിമലിന്റെ ലൊക്കേഷന്‍ യാത്ര

ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി ആര്‍എസ് വിമല്‍ യാത്ര തിരിച്ചു. ഈ യാത്രയുടെ വീഡിയോ യൂടൂബില്‍ പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.

എവിടെ കര്‍ണന്‍?

പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ കര്‍ണന്‍ ചിത്രീകരണം തുടങ്ങുന്നത് സംബന്ധിച്ചുള്ള യാതൊരു വിവരങ്ങളും പുറത്ത് വരുന്നില്ല. ഇതോടെ സോഷ്യല്‍ മീഡിയ കര്‍ണനേക്കുറിച്ചുള്ള അന്വേഷണങ്ങളും ശക്തമാക്കിയിരിക്കുകയാണ്.

കര്‍ണന്‍ ഉപേക്ഷിച്ചോ?

കര്‍ണന്‍ ഉപേക്ഷിച്ചോ എന്ന ചോദ്യം ആദ്യമായിട്ടല്ല സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ആദ്യഘട്ടം ഇത്തരം ചോദ്യം ഉയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി സംവിധായകന്‍ ആര്‍എസ് വിമല്‍ തന്നെ രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ ഹൈദ്രബാദ് ഫിലിം സിറ്റിയില്‍ തുടങ്ങുന്നു എന്നായിരുന്നു വിമല്‍ അറിയിച്ചത്.

കര്‍ണന്‍ നിശബ്ദനാകുന്നോ?

കര്‍ണനേക്കുറിച്ച് ശക്തമായി സംസാരിച്ചുകൊണ്ടിരുന്ന ആരേയും കാണാനില്ല. കര്‍ണന്റെ ചിത്രീകരണം ആരംഭിക്കും എന്ന് ആര്‍എസ് വിമല്‍ പ്രഖ്യാപിച്ച സമയത്ത് മറ്റ് പ്രൊജക്ടുകള്‍ക്ക് പൃഥ്വിരാജ് ഡേറ്റ് നല്‍കിക്കഴിഞ്ഞു.

ആട് ജീവിതം ഒന്നര വര്‍ഷം

ബ്ലസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന ചിത്രത്തിന് വേണ്ടി ഒന്നര വര്‍ഷത്തിലേറെയാണ് പൃഥ്വിരാജ് നീക്കി വച്ചിരിക്കുന്നത്. ഏറെ ശാരീരിക മാറ്റങ്ങള്‍ ആവശ്യമുള്ള കഥാപാത്രമാണ് ആട് ജീവിതത്തിലേത്. ബന്യാമിന്റെ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണത്.

മോഹന്‍ലാല്‍ ചിത്രം

മോഹന്‍ലാലിനെ നായകനാക്കി മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം 2018 മെയ് മാസം ആരംഭിക്കും. ഈ ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ വര്‍ക്കിലേക്ക് അധികം വൈകാതെ പൃഥ്വിരാജ് പ്രവേശിക്കും.

ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങള്‍

ഈ വലിയ പ്രൊജക്ടടുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഒരുപിടി ചിത്രങ്ങള്‍ പൃഥ്വിരാജിന് പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ട്. രണം, മൈ സ്‌റ്റോറി എന്നീ ചിത്രങ്ങള്‍ കൂടാതെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് പൃഥ്വിരാജ് ഉടന്‍ ചെയ്യുന്ന സിനിമകള്‍. ഈ ലിസ്റ്റില്‍ കര്‍ണന്‍ വരുന്നതേയില്ല.

പണി കിട്ടിയത് മമ്മൂട്ടിയുടെ കര്‍ണന്

നടന്‍ ശ്രീകുമാറിന്റെ രചനയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിനാണ് പൃഥ്വിരാജിന്റെ കര്‍ണന്‍ വെല്ലുവിളിയായത്. ആര്‍എസ് വിമല്‍ ആദ്യം കര്‍ണന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതോടെ തിരക്കഥ വരെ പൂര്‍ത്തിയായ മമ്മൂട്ടി ചിത്രം പ്രതിസന്ധിയിലായി. മറ്റൊരു പേരില്‍ മമ്മൂട്ടി ചിത്രം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല.

English summary
Prithviraj's Karnan: What Happened To The Project?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam