»   » മോഹന്‍ലാല്‍ നിര്‍മാതാവിന് ഉണ്ടാക്കിയ നഷ്ടം അഞ്ചര കോടി, പൃഥ്വി ഏഴ് കോടി; പൊട്ടിപ്പോയ രണ്ട് സിനിമകള്‍

മോഹന്‍ലാല്‍ നിര്‍മാതാവിന് ഉണ്ടാക്കിയ നഷ്ടം അഞ്ചര കോടി, പൃഥ്വി ഏഴ് കോടി; പൊട്ടിപ്പോയ രണ്ട് സിനിമകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന താരങ്ങളാണ് പൃഥ്വിരാജും മോഹന്‍ലാലും. വെറും വിജയങ്ങള്‍ അല്ല, ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ലിസ്റ്റിലാണ് ഇരുവരുടെയും കഴിഞ്ഞ കുറേ ചിത്രങ്ങള്‍. എന്നാല്‍ പരാജയപ്പെട്ട രണ്ട് ചിത്രങ്ങളും ഇരുവരുടെയും നിര്‍മാതാക്കളുടെ വിശ്വാസം നശിപ്പിയ്ക്കുന്നു.

കോടികളുടെ നഷ്ടമാണ് പൃഥ്വിയുടെയും മോഹന്‍ലാലിന്റെയും കഴിഞ്ഞ ഓരോ ചിത്രങ്ങള്‍ വരുത്തി വച്ചിരിയ്ക്കുന്നത്. ഇതേ തുടര്‍ന്ന് ക്യൂവില്‍ നിന്ന് ചില നിര്‍മാതാക്കള്‍ പിന്മാറുന്നതായും കിംവദന്തികളുണ്ട്. ഏതൊക്കെയാണെന്ന് ചിത്രങ്ങളെന്ന് നോക്കാം..

ലാലിന്റെ ബിയോണ്ട് ബോര്‍ഡേഴ്‌സ്

പട്ടാള ചിത്രവുമായി മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിച്ച ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. പുലിമുരുകന്‍, ഒപ്പം, ജനത ഗാരേജ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ലാല്‍ ചിത്രം എന്ന പ്രതീക്ഷയും ബിയോണ്ട് ബോര്‍ഡേഴ്‌സിന് ഉണ്ടായിരുന്നു.

സിനിമ പരാജയപ്പെട്ടു

എന്നാല്‍ മേജര്‍ രവി - മോഹന്‍ലാല്‍ പട്ടാള ചിത്രങ്ങളിലെ പരാജയങ്ങളിലൊന്നായി 1971 ബിയോണ്ട് ബോര്‍ഡേഴ്‌സും മാറി. തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ ലാലിന്റെ ജൈത്രയാത്രയ്ക്കും ബോര്‍ഡര്‍ വിഘ്‌നം വരുത്തി.

നിര്‍മാതാവിന് നഷ്ടം

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിച്ചത്. യുദ്ധ രംഗങ്ങളൊക്കെ ചിത്രീകരിക്കേണ്ടതിനാല്‍ വലിയൊരു തുക ചെലവിട്ട് നിര്‍മിച്ച ചിത്രം അഞ്ചര കോടി രൂപയുടെ നഷ്ടമാണ് നിര്‍മാതാവിന് വരുത്തിവച്ചത്.

ലാലിന്റെ പ്രതിഫലവും

ഇതിനൊക്കെ പുറമെ ഭീകരമായ ഒരു തുക മോഹന്‍ലാലിന്റെ പ്രതിഫലവും. തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയതോടെ നാല് കോടിയ്ക്കും അഞ്ച് കോടിയ്ക്കും ഇടയിലാണ് ലാല്‍ പ്രതിഫലം കൈപ്പറ്റുന്നത്.

പൃഥ്വി വരുത്തിയ നഷ്ടം

നിര്‍മാതാവിന് വന്‍ നഷ്ടം വരുത്തി വച്ച ഈ വര്‍ഷത്തെ മറ്റൊരു ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തിയ ടിയാന്‍. പതിനാറ് കോടി മുടക്കി നിര്‍മിച്ച ചിത്രം നിര്‍മാതാവിന് ഉണ്ടാക്കിയത് ഏഴ് കോടിയുടെ നഷ്ടമാണ്.

ഫാന്റസി ചിത്രം

മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ഫാന്റസി ചിത്രമാണ് ടിയാന്‍. പൃഥ്വിയ്‌ക്കൊപ്പം ഇന്ദ്രജിത്തും മുരളി ഗോപിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാതരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്താന്‍ ചിത്രത്തന് കഴിഞ്ഞില്ല.

പൃഥ്വിയ്ക്ക് തിരിച്ചടി

ലാലിനെ പോലെ തൊടുന്നതെല്ലാം പൊന്നാക്കുകയാണിപ്പോള്‍ പൃഥ്വിരാജ്. അതോടുകൂടി പൃഥ്വിയും പ്രതിഫലം ഉയര്‍ത്തിയിരുന്നു. രണ്ട് കോടിയാണ് പൃഥ്വിയുടെ പ്രതിഫലം. ടിയാന്റെ സാമ്പത്തിക നഷ്ട പൃഥ്വിയുടെ പ്രതിഫലത്തെ ബാധിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.

English summary
Prithviraj and Mohanlal makes crores of loss for Producers

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam