»   » ലൂസിഫറിന് മുന്‍പ് പൃഥ്വിരാജ് ശാസ്ത്രജ്ഞനാവുന്നു? കാളിയൻ, ആട് ജീവിതം തുടങ്ങി അഡാറ് സിനിമകള്‍ വേറെയും!

ലൂസിഫറിന് മുന്‍പ് പൃഥ്വിരാജ് ശാസ്ത്രജ്ഞനാവുന്നു? കാളിയൻ, ആട് ജീവിതം തുടങ്ങി അഡാറ് സിനിമകള്‍ വേറെയും!

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജ് നായകനാവുന്ന ബ്രഹ്മാണ്ഡ സിനിമ കാളിയനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കര്‍ണന്‍ ഉപേക്ഷിച്ചതിന് ശേഷം ഇത്തരമൊരു സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. ഒപ്പം പൃഥ്വി സംവിധായകനാവുന്ന ലൂസിഫറും വരുന്നുണ്ട്.

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈസ്‌റ്റോറിയാണ് റിലീസിനൊരുങ്ങുന്ന പൃഥ്വിയുടെ സിനിമ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആട് ജീവിതം എന്ന സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരിക്കുകയാണ്. തൊട്ട് പിന്നാലെ മറ്റൊരു സിനിമയെ കുറിച്ചുള്ള വിവരങ്ങളും എത്തിയിരിക്കുകയാണ്.

പൃഥ്വിരാജിന്റെ പുതിയ സിനിമ

ലൂസിഫര്‍ എന്ന സിനിമയുടെ സംവിധാനത്തിന് മുന്‍പ് പൃഥ്വിരാജ് അഭിനയിക്കുന്ന മറ്റൊരു സിനിമയുടെ കൂടി വിശേഷം പുറത്ത് വന്നിരിക്കുകയാണ്. സംവിധായകന്‍ കമലിന്റെ മകന്‍ ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.

നയന്‍

നയന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയില്‍ പൃഥ്വി ഒരു ശാസ്ത്രഞ്ജന്റെ വേഷത്തില്‍ അഭിനയിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാര്‍വ്വതിയും

സിനിമയിലേക്ക് നായികയായി അഭിനയിക്കുന്നതിന് പാര്‍വ്വതിയും നിത്യ മേനോനെയും തീരുമാനിച്ചിരുന്നു. ശേഷം ഇപ്പോഴാണ് പൃഥ്വിയും സിനിമയിയുണ്ടെന്ന കാര്യം വ്യക്തമായിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ തന്നെ എത്തുന്നതായിരിക്കും.

കമലിന്റെ മകന്‍

പ്രമുഖ സംവിധായകന്‍ കമലിന്റെ മകനാണ് ജീനസ് മുഹമ്മദ്. അഷിഖ് അബു, ലാല്‍ ജോസ്, കമല്‍ എന്നിവര്‍ക്കൊപ്പം അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ള ജീനസ് മുന്‍പ് ഒരു സിനിമയും സംവിധാനം ചെയ്തിരുന്നു. ദുല്‍ഖറും നിത്യ മേനോനും കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ച 100 ഡെയിസ് ഓഫ് ലവ് ആയിരുന്നു ജീനസിന്റെ ആദ്യ സിനിമ.

പൃഥ്വിയുടെ തിരക്കുകള്‍..

പൃഥ്വി നായകനാവുന്ന മൈസ്റ്ററോറി ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. രണം എന്ന സിനിമയും ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം നടക്കുകയാണ്.

കാളിയന്‍ വരുന്നു..

എസ് മഹേഷിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന കാളിയന്‍ എന്ന സിനിമയും വരാന്‍ പോവുകയാണ്. സിനിമയുടെ ഔദ്യേഗിക പ്രഖ്യാപനം കഴിഞ്ഞതിനൊപ്പം ടീസറും വന്നിരുന്നു.

ദിലീപ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നില്ല, കമ്മാരന് പിന്നാലെ പ്രൊഫസര്‍ ഡിങ്കന്‍ വരുന്നുണ്ട്!

ഗിറ്റാര്‍ വായിച്ച് ലാലേട്ടന്റെ പുതിയ ലുക്ക്! അച്ഛനെയും മകനെയും അടപടലം ട്രോളി കൊന്ന് ട്രോളന്മാരും..

English summary
Prithviraj to play a scientist in Jenuse Mohammed’s next?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam