»   » പൃഥ്വിയുടെ കറാച്ചി 81 വരുന്നു, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

പൃഥ്വിയുടെ കറാച്ചി 81 വരുന്നു, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി അണിയറയില്‍ ഒത്തിരി ചിത്രങ്ങള്‍ ആലോചിയ്ക്കുന്നുണ്ട്. 2018 വരെ പൃഥ്വിയ്ക്ക് ഡേറ്റില്ല എന്നാണ് കേള്‍ക്കുന്നത്. ജീത്തു ജസഫിന്റെ ഊഴം വിമലിന്റെ കര്‍ണന്‍, ജയകൃഷ്ണന്റെ എസ്ര, ബ്ലെസിയുടെ ആടുജീവിതം അങ്ങനെ നീളുന്നു ചിത്രങ്ങള്‍.

ഇതൊന്നുമല്ലാതെ ഒരു ചിത്രം കൂടെയുണ്ട്, കറാച്ചി 81!!. ഇഡിയറ്റ് എന്ന ചിത്രത്തിന് ശേഷം കെ എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കറാച്ചി 81. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് അറിയുന്നത്.

 prithviraj

മഹാസുബൈര്‍ മൂവീസാണ് കറാച്ചി 81 നിര്‍മിയ്ക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ സാങ്കേതിക പ്രവര്‍ത്തകരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മെമ്മറീസിന് ശേഷം ജീത്തു ജോസഫുമായി പൃഥ്വി കൈകോര്‍ത്ത ഊഴം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ് ഊഴം.

English summary
Prithviraj will be in Karachi 81
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam