»   »  മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ച് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിത

മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ച് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിത

Posted By: Rohini
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് കേരളത്തില്‍ മൈ ട്രീ ചാലഞ്ച് തുടങ്ങിവച്ചത്. ഒരു മരം നടാന്‍ ഓരോരുത്തരെയും വെല്ലുവിളിയ്ക്കുന്നതായിരുന്നു പദ്ധതി. മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ച പല സെലിബ്രിറ്റികളും ഒരു ചെടി നട്ടു.

അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി...

ഇപ്പോഴിതാ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിതയും മമ്മൂട്ടിയുടെ ട്രീ ചാലഞ്ച് ഏറ്റെടുത്തിരിയ്ക്കുന്നു. നമിത ചെടി നടുന്ന ഒരു വീഡിയോ ആസ്പദമാക്കിയാണ് നടി മമ്മൂട്ടിയുടെ ട്രീ ചാലഞ്ച് ഏറ്റെടുത്തു എന്ന രീതിയില്‍ വാര്‍ത്തകള്‍ പരക്കുന്നത്.

നമിതയുടെ ട്രീ ചാലഞ്ച്

ബോളിവുഡ് പെപ്പി എന്ന യൂട്യൂബ് വെബ്‌സൈറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു പൊതു ചടങ്ങിന്റെ ഭാഗമായിട്ടാണ് നമിത ചെടി നട്ടത്.

നമിത

ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നമിത. തെലുങ്കിലും തമിഴിലും ഒത്തിരി ചിത്രങ്ങളില്‍ തുണി കുറഞ്ഞ വേഷങ്ങളിലെത്തി യുവാക്കളുടെ നെഞ്ചിടിപ്പു കൂട്ടിയ നടിയ്ക്ക്, തടികൂടിയതോടെ അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. തടി കുറച്ച് രണ്ടാം വരവിന് ഒരുങ്ങുകയാണ് താരം

മലയാളത്തില്‍ നമിത

ബ്ലാക്ക് സ്റ്റാലിയണ്‍ എന്ന ചിത്രത്തിലൂടെയാണ് നമിത മലയാളത്തില്‍ എത്തിയത്. ഇപ്പോള്‍ മോഹന്‍ലാലിന്റെ പുലിമുരുകനില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ ട്രെയിലറിലും പാട്ടുകളിലുമൊക്കെ നമിതയുടെ സാന്നിധ്യം നിറഞ്ഞിരുന്നു.

ഇതാണ് വീഡിയോ

ഇതാണ് നമിതയുടെ മൈ ട്രീ ചാലഞ്ച് എന്ന് പറഞ്ഞ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വീഡിയോ. വീഡിയോയില്‍ നമിത സംസാരിക്കുന്നുണ്ടെങ്കിലും വ്യക്തമല്ല.

തെന്നിന്ത്യന്‍ താരം നമിതയുടെ ഗ്ലാമര്‍ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Pulimurugan actress Namitha's good gesture

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam