»   » ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി ഫാന്‍സ്! പ്രൊഡ്യൂസറും ഞെട്ടും?

ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി ഫാന്‍സ്! പ്രൊഡ്യൂസറും ഞെട്ടും?

Posted By: Karthi
Subscribe to Filmibeat Malayalam

തിയറ്ററുകളിലെ ഓണത്തിരക്ക് അവസാനിക്കാറായി. കിതച്ചും കുതിച്ചും സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശനം തുടരുമ്പോഴും ഫാന്‍സ് ഫൈറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ക്കുകയാണ്. ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ട ഫാന്‍സ് ഫൈറ്റിന് മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ലാല്‍ മമ്മൂട്ടി ആരാധകര്‍ തന്നെ.

പുലിമുരകനും റെക്കോര്‍ഡുകളും തുണച്ചില്ല, 'തല'യില്‍ തൊട്ട ടോമിച്ചന്‍ മുളകുപാടത്തിന് കൈ പൊള്ളി?

പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ?

സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്ന കളക്ഷന്‍ കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്നും മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറായുടെ കളക്ഷന്‍ മനപ്പൂര്‍വ്വം കുറച്ച് കാണിക്കുകയാണെന്നും ആരോപിച്ച് ആദ്യം രംഗത്തെത്തിയത് മമ്മൂട്ടി ആരാധകരായിരുന്നു. ഇപ്പോഴിതാ അവരുടെ വക പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ കുറഞ്ഞു

ഓണച്ചിത്രങ്ങള്‍ റിലീസിനെത്തി ആദ്യ ദിനം പിന്നിട്ടതിന് പിന്നാലെ ചിത്രങ്ങളുടെ കേരള കളക്ഷന്‍ റിപ്പോര്‍ട്ടുകളും ചില സ്വകാര്യ ഗ്രൂപ്പുകളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി പുറത്ത് വന്നിരുന്നു. ഇവയില്‍ മമ്മൂട്ടി ചിത്രത്തിന് മോഹന്‍ലാല്‍ ചിത്രത്തേക്കാള്‍ കളക്ഷന്‍ കുറഞ്ഞ പോയതാണ് മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചത്.

കണക്കുകള്‍ വ്യാജം

ഇതോടെ ഈ കണക്കുകള്‍ വ്യാജമാണെന്ന പ്രചരണം മമ്മൂട്ടി ഫാന്‍സിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. മുന്‍കാല മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ഈ ഗ്രൂപ്പുകള്‍ പുറത്ത് വിട്ട കളക്ഷന്‍ റിപ്പോര്‍ട്ടും ഇവര്‍ ഉയര്‍ത്തിക്കാണിച്ചു.

നിലപാടുമായി ആന്റോ ജോസഫ്

ആരാധകര്‍ക്ക് പിന്നാലെ ഈ വിഷയത്തില്‍ വിശദീകരണവുമായി മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ വിതരണത്തിനെടുത്തിരിക്കുന്ന ആന്റോ ജോസഫ് രംഗത്തെത്തി. ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് ശരിയായ കണക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാര്‍ത്ഥ കണക്ക് പുറത്ത്

സെപ്തംബര്‍ ഒന്നിന് തിയറ്ററിലെത്തി ചിത്രത്തിന്റെ പത്ത് ദിവസത്തെ കളക്ഷന്‍ നിര്‍മാതാവ് തന്നെ ഒടുവില്‍ വ്യക്തമാക്കി. പത്ത് ദിവസം കൊണ്ട് ചിത്രം 10.55 കോടിയാണ് ചിത്രം ആകെ നേടിയ കളക്ഷന്‍. കേരളത്തിന് പുറത്തും ചിത്രത്തിന്് റിലീസുണ്ടായിരുന്നു.

ഇതൊന്നും അറിയാതെ ആരാധകര്‍

മമ്മൂട്ടി ചിത്രത്തിന് കള്ളക്കണക്ക് സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച മമ്മൂട്ടി ഫാന്‍സ് ഇതിനിടെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ബിഗ്ഗെസ്റ്റ് ബോക്‌സ് ഓഫീസീസ് അനാലിസേഴ്‌സ് പുറത്ത് വിട്ട കണക്കാണ് അവര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പ്രൊഡ്യൂസറും ഞെട്ടും

പത്ത് ദിവസം കൊണ്ട് പുള്ളിക്കാരന്‍ സ്റ്റാറാ ആകെ 10.55 കോടി നേടിയെന്ന് നിര്‍മാതാവ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം 10.54 കോടി നേടിയെന്ന കണക്ക് ആരാധകര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആര് പറയുന്നതാണ് സത്യം

പ്രേക്ഷകരാണ് യഥാര്‍ത്ഥത്തില്‍ വെട്ടിലായിരിക്കുന്നത്. നിര്‍മാതാവ് പറയുന്നതാണോ ഫാന്‍സ് പറയുന്നതാണോ സത്യം എന്നറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഫാന്‍സിന്റെ കണക്കനുസരിച്ചാണെങ്കില്‍ പുള്ളിക്കാരന്‍ സ്റ്റാറാ മൊത്തം കളക്ഷന്‍ കുറഞ്ഞത് 14 കോടയിയെങ്കിലും പിന്നിടണമായിരുന്നു.

നിര്‍മാതാവ് ചതിച്ചു

പുറത്ത് വരുന്ന കള്ളക്കണക്കുകളെ പ്രതിരോധിക്കാന്‍ ഫാന്‍സ് പുറത്ത് വിട്ട കണക്കിനെ ചിത്രത്തിന്റെ നിര്‍മാതാവ് തന്നെ വെട്ടിലാക്കിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. നിര്‍മാതാവിന്റെ കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഈ പോസ്റ്റ് ആരാധകര്‍ പിന്‍വലിച്ചിരുന്നെങ്കില്‍ അക്കിടി ഒഴിവാക്കാമായിരുന്നു.

ഉന്തി മരം കയറ്റുന്നു

കളക്ഷനില്‍ വെള്ളം ചേര്‍ക്കുന്നു, തള്ളലാണ് എന്നീ ആരോപണങ്ങള്‍ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും പരസ്പരം ഉന്നയിക്കാറുണ്ട്. എന്നാല്‍ നിര്‍മാതാവിനും മുകളില്‍ കണക്ക് 'തള്ളി' പുള്ളിക്കാരന്‍ സ്റ്റാറിനെ രക്ഷിക്കാന്‍ ശ്രമിച്ചത് മമ്മൂട്ടി ആരാധകര്‍ക്ക് വിനയായി മാറിയിരിക്കുകയാണ്.

മോഹന്‍ലാല്‍ ചിത്രത്തിന്റെ കളക്ഷന്‍

വെളിപാടിന്റെ പുസ്തകത്തിന്റെ ആറ് ദിവസത്തെ മൊത്തം കളക്ഷന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ആറ് ദിവസം കൊണ്ട് 11.48 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

English summary
Mammootty fans spread a fake Kerala gross for Pullikkaran Staraa. Fans says Pullikkaran Staraa collects 10.54 cross from Kerala itself.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam