»   » മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം മാറ്റുരക്കാന്‍ ക്യൂനിലെ യുവതാരവും? ചാവേറായി മെഗാസ്റ്റാറിനൊപ്പം???

മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം മാറ്റുരക്കാന്‍ ക്യൂനിലെ യുവതാരവും? ചാവേറായി മെഗാസ്റ്റാറിനൊപ്പം???

Posted By:
Subscribe to Filmibeat Malayalam

കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന് മമ്മൂട്ടി വിശേഷിപ്പിച്ച മാമാങ്കത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ക്യൂനിലെ യുവതാരമായ ധ്രുവനും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

2018 പിടിച്ചടക്കാന്‍ പൃഥ്വിരാജ്, അഞ്ച് സിനിമകള്‍, ഒപ്പം മോഹന്‍ലാലിനെ നായകനാക്കി സംവിധാനവും!

പതിനേഴാമത്തെ വയസ്സിലാണ് അപ്പു അതെഴുതിയത്, പ്രണവിന്‍റെ പാട്ടിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍!

മാമാങ്കവുമായി ബന്ധപ്പെട്ട അണിയറപ്രവര്‍ത്തകരാരും ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആകംക്ഷയിലാണ്. 12 വര്‍ഷത്തെ റിസര്‍ച്ചിന് ശേഷമാണ് സജീവ് പിള്ള ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്.

മാമാങ്കത്തില്‍ യുവതാരവും

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ മാമാങ്കത്തില്‍ ക്യൂനിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിച്ച ധ്രുവനും അഭിനയിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ടി വരും

എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ടവരാരും ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്ന്

ക്യൂനിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടി ധ്രുവന് വേണ്ടി ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് മാറ്റി വെച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നവാഗതന് ലഭിക്കുന്ന മികച്ച അവസരം

ക്യൂനിലൂടെ സിനിമയില്‍ തുടക്കം കുറിച്ച് ധ്രുവന് ലഭിക്കുന്ന മികച്ച അവസരങ്ങളിലൊന്ന് കൂടിയാണ് ഇതെന്ന് നിസ്സംശയം പറയാം, രണ്ടാമത്തെ സിനിമയില്‍ തന്നെ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ധ്രുവനെ കാത്തിരിക്കുന്നത്.

ഫെബ്രുവരിയില്‍ ആരംഭിക്കുന്നു

നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാമാങ്കത്തിന്റെ ആദ്യ ഘട്ട ഷെഡ്യൂള്‍ ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. കേരളത്തിലും കര്‍ണ്ണാടകത്തിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്.

ചാവേറായി മമ്മൂട്ടി

17ാം നൂറ്റാണ്ടില്‍ നില നിന്നിരുന്ന മാമാങ്കം എന്ന ഉത്സവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയില്‍ ചാവേറായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന് വേണ്ടി മെഗാസ്റ്റാര്‍ കളരി അഭ്യസിച്ചിരുന്നു.

മൂന്ന് നായികമാര്‍

ആക്ഷന്‍ രംഗങ്ങള്‍ കൂടാതെ വൈകാരികമായ രംഗങ്ങളും ഉള്‍ക്കൊള്ളിച്ചാണ് സിനിമയൊരുക്കുന്നത്. മൂന്ന് നായികമാരാണ് മാമാങ്കത്തില്‍ ഉള്ളത്. ഇവര്‍ ആരൊക്കെയാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

മമ്മൂട്ടിയുടെ കരിയറിലെ വലിയ ചിത്രം

46 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചിത്രമാണെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് പ്രതീക്ഷകളും ഏറെയാണ്.

സിനിമയുടെ പശ്ചാത്തലം

വള്ളുവനാട്ടിലെ ധീരന്‍മാരായ ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. വന്‍തുക മുതല്‍ മുടക്കിയാണ് സിനിമ ഒരുക്കുന്നത്. എന്നാല്‍ ബഡ്ജറ്റ് എത്രയാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

മാമാങ്കം നിര്‍മ്മിക്കുന്നത്

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെയും സാങ്കേതിക വിദഗദ്ധരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിഹാസ പുരുഷനായി മമ്മൂട്ടി

ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ നേരത്തെയും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്. ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ആരാധകരുടെ വാദം.

നവോദയയുടെ അനുമതി വാങ്ങിയതിന് ശേഷം

മാമാങ്കം എന്ന പേരില്‍ 1979 ല്‍ സിനിമ ഇറങ്ങിയിരുന്നു. പ്രേംനസീറായിരുന്നു ചിത്രത്തിലെ നായകന്‍. നവോദയയുടെ ബാനറിലായിരുന്നു സിനിമ നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ പേരില്‍ സിനിമ ഇറങ്ങുന്നതിന് മുന്‍പായി നവോദയയുടെ അനുമതി വാങ്ങിയിരുന്നു.

12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം തിരക്കഥയൊരുക്കി

12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ നായകനായി മനസ്സിലുണ്ടായിരുന്നത് മമ്മൂട്ടിയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ബാഹുബലിയുടെ അണിയറപ്രവര്‍ത്തകര്‍

ബാഹുബലി, രുദ്രമാദേവി, മഗധീര തുടങ്ങിയ സിനിമകള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയ ടീമാണ് മാമാങ്കത്തിനും ദൃശ്യങ്ങള്‍ ഒരുക്കുന്നത്. സാങ്കേതിക മികവിന്റെ കാര്യത്തില്‍ ഈ ചിത്രം മറ്റ് മലയാള ചിത്രങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഹോളിവുഡ് സിനിമയെ വെല്ലുന്ന സെറ്റുകള്‍

സാമൂതിരി തന്റെ അധികാരമുറപ്പിക്കാനായി നടത്തുന്ന മാമാങ്കം കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ്. പഴയ കാലമൊരുക്കാന്‍ ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സെറ്റുകള്‍ ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മമ്മൂട്ടി മാമാങ്കത്തില്‍ ജോയിന്‍ ചെയ്യുന്നത്.

English summary
Queen fame Dhruvan in Mammootty’s Mamankam?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam