»   » റഫീഖ്‌ അഹമ്മദ്‌, സച്ചിയുണ്ട്‌ സൂക്ഷിക്കുക

റഫീഖ്‌ അഹമ്മദ്‌, സച്ചിയുണ്ട്‌ സൂക്ഷിക്കുക

Posted By:
Subscribe to Filmibeat Malayalam

പാട്ടെഴുത്തില്‍ ആഴവും മിഴിവും കൊണ്ട്‌ വ്യതിരിക്തമായ വഴിതെളിയിച്ച്‌ മുന്നേറുന്ന കവി റഫീഖ്‌ അഹമ്മദ്‌ ഇപ്പോള്‍ സച്ചിയെ പേടിച്ച്‌ കൊച്ചിയില്‍ പോകാറില്ലത്രേ. സച്ചിസേതുവിലെ സച്ചിയും റഫീഖ്‌ അഹമ്മദും തമ്മില്‍ ശത്രുതയൊന്നുമുണ്ടായിട്ടല്ല. സച്ചിസേതുവില്‍ നിന്ന്‌ വേര്‍പെട്ട്‌ തിരക്കഥയെഴുതി ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍, അമലാപോള്‍ നടിച്ച്‌ പുറത്തിറങ്ങാന്‍ പോകുന്ന റണ്‍ ബേബി റണ്ണിന്റെ പാട്ടെഴുതാന്‍ വന്ന റഫീഖ്‌ അഹമ്മദിനെ തന്റെ സാഹിത്യ വിജ്ഞാനസാഗരം തുറന്നുവെച്ച്‌ സച്ചി ശരിക്കും വെള്ളം കുടിപ്പിച്ചു.

Run Baby Run

ചുമ്മാ ഇംഗ്ലീഷ്‌ സിനിമകളുടെ സിഡികള്‍ കണ്ട്‌ അവയുടെ അലകും പിടിയും മാറ്റി മലയാളത്തില്‍ പടച്ചുണ്ടാക്കുന്ന വെറും തിരക്കഥാകൃത്തല്ല സച്ചി എന്ന്‌ റഫീഖ്‌ അഹമ്മദിന്‌ മനസ്സിലായോ എന്തോ. റണ്‍ ലോല റണ്‍ എന്ന വിദേശചിത്രത്തിന്‌ സമാനമായ പേര്‌ സച്ചിയുടെ സിനിമയ്‌ക്ക്‌ കണ്ടേക്കാം. പക്ഷേ ഇത്‌ സംഭവം വേറെയാ.

പാട്ടെഴുത്തിനുള്ള സിറ്റ്വേഷന്‍ വര്‍ണ്ണനകളിലൂടെയാണ്‌ സച്ചി റഫീഖിനെ വധിച്ചത്‌. കവിത, കഥ, സാഹിത്യാദികാര്യങ്ങള്‍ തുടങ്ങിയത്‌ മലയാളത്തില്‍ നിന്നാണെങ്കിലും അത്‌ ഇന്ത്യന്‍ സാഹിത്യത്തിന്റെ അതിര്‍വരമ്പും കടന്ന്‌ വിശ്വസാഹിത്യത്തില്‍മേഞ്ഞു നടന്നപ്പോള്‍ വെള്ളംകുടിച്ചത്‌ റഫീഖ്‌ അഹമ്മദ്‌ എന്ന പാവം കവി.

സിനിമ മോഹമുദിച്ചാണ്‌ കവി മൂളികേട്ട രാഗം പിടിച്ച്‌ വാക്കുകള്‍ അടുക്കിയൊതുക്കി പാട്ടെഴുത്തില്‍ സജ്ജീവമായിരിക്കുന്നത്‌. വക്കീല്‍ പണി ഉപേക്ഷിച്ച്‌ തിരക്കഥ എഴുത്തു തൊഴിലാക്കിയ സച്ചിയ്‌ക്കറിയാം സിനിമയുടെ തിരക്കഥ എഴുത്തുകാരെ ആരും ഇതുവരെ സാഹിത്യഗുണമുള്ളവരുടെ ഗണത്തില്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍ തന്നെ പോലുള്ള എഴുത്തുകാര്‍ സാഹിത്യവും കലയുമൊക്കെ അസ്സലായി മനസ്സിലാക്കിയവര്‍ ആണെന്നെങ്കിലും കവിത്വമുള്ള ഒരാളെ ബോധിപ്പിക്കേണ്ടതല്ലേ. ഇരട്ട എഴുത്തിന്റെ വഴി ഉപേക്ഷിച്ച്‌ തന്റെതായ സ്വതന്ത്ര സിനിമ എഴുതുമ്പോള്‍ അതിലെ പാട്ടുകളും വിശ്വവിഖ്യാതമാവണ്ടേ. ജോഷിയെ പോലുള്ള ഒരു സംവിധായകന്റെ കീഴില്‍ തിരക്കഥാകൃത്തിന്‌ വലിയ ഒരു ഇടം ഇങ്ങനെ നീണ്ടുപരന്നു കിടക്കുന്നതും പുതിയ അറിവല്ലേ.

രണ്ടുമണിക്കൂര്‍ കൊണ്ട്‌ പാട്ടെഴുതി കാശും വാങ്ങി വീട്ടില്‍പോകേണ്ട റഫീഖ്‌ അഹമ്മദ്‌ മൂന്നു ദിവസമാണ്‌ സച്ചിക്കു കാതു കൊടുക്കേണ്ടി വന്നത്‌. ചര്‍ച്ചയാവുമ്പോള്‍ ഏകപക്ഷീയമായി എഴുന്നേറ്റ്‌ പോരാനുമാവില്ല. അങ്ങിനെ മുക്കിയും മൂളിയും മൂന്നുദിവസമാണ്‌ കടന്നുപോയത്‌.

ഇനി സച്ചിയെകണ്ടാല്‍ ആ വഴിക്ക്‌ നമ്മുടെ കവിയിറങ്ങാന്‍ സാധ്യതയില്ലെന്നാണ്‌ കേള്‍വി. സച്ചിയുടെ ബേബിയുടെ ഓട്ടമാണ്‌ ഇനി കാത്തിരുന്നു കാണേണ്ടത്‌. മല്ലുസിംഗ്‌ എഴുതി പഴയ ചങ്ങാതി സേതു മേല്‍വിലാസം ഉറപ്പാക്കി കഴിഞ്ഞു.

English summary
Lyrisist Rafeeque Ahmed is afraid of script writer Sachi on his vast knowledge in literature

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam