»   » ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും റായ് ലക്ഷ്മിയുടെ ബീച്ച് ചിത്രങ്ങളുടെ ഹോട്ട് കൂടുന്നു!

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും റായ് ലക്ഷ്മിയുടെ ബീച്ച് ചിത്രങ്ങളുടെ ഹോട്ട് കൂടുന്നു!

By: Sanviya
Subscribe to Filmibeat Malayalam

സെലിബ്രിറ്റികളില്‍ പലരുടെയും ന്യൂ ഇയര്‍ ആഘോഷം വിദേശ രാജ്യങ്ങൡലായിരുന്നു. കുടുംബത്തോടൊപ്പവും മറ്റ് ചിലര്‍ സുഹൃത്തുക്കള്‍ക്കൊപ്പവുമാണ് ന്യൂ ഇയര്‍ ആഘോഷിച്ചത്. താരങ്ങളുടെ ന്യൂയര്‍ ആഘോഷങ്ങളുടെ ഫോട്ടോസും ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ആരാധകര്‍ ഏറെ തെരഞ്ഞത് തെന്നിന്ത്യന്‍ താര റാണി റായ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാനായിരുന്നു. വിദേശ ബീച്ചുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂ ഇയര്‍ ആഘോഷിച്ച ലക്ഷ്മി റായ് യുടെ ഗ്ലാമര്‍ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തിരക്കുകള്‍ മാറ്റി വച്ചു

ബോളിവുഡ് ചിത്രമായ അകിറയ്ക്ക് ശേഷം തെലുങ്കിലും തമിഴിലും മലയാളത്തിലുമായി തിരക്കിലാണ് താരം. അതിനിടെയാണ് റായ് ലക്ഷ്മി തന്റെ തിരക്കുകള്‍ മാറ്റി വച്ച് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയത്.

ചിത്രങ്ങള്‍ വൈറലാകുന്നു

ന്യൂ ഇയര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗ്ലാമര്‍ ലുക്കില്‍ വിദേശ ബീച്ച് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.

ആദ്യ ബോളിവുഡ് ചിത്രം

മലയാളം, തമിഴ്, തെലുങ്ക്, കന്നട ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയ റായ് ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ദീപക് ശിവദാസനി സംവിധാനം ചെയ്യുന്ന ജൂലി 2വിലൂടെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.

ഒമ്പത് ചിത്രങ്ങള്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി ഒന്‍പതോളം ചിത്രങ്ങള്‍ റായ് ലക്ഷ്മിയുടെ 2017ലെ പ്രോജക്ടുകളാണ്. മലയാളത്തില്‍ മൂന്ന് ചിത്രങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

English summary
Rai Lakshmi new year celebration.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam