»   » ചാക്കില്‍ കയറി ഓട്ടത്തിന് രാജീവ് പിള്ള ഫസ്റ്റടിച്ചു.. കുടുംബത്തിന്റെ അഭിമാനം കാത്തു...!!

ചാക്കില്‍ കയറി ഓട്ടത്തിന് രാജീവ് പിള്ള ഫസ്റ്റടിച്ചു.. കുടുംബത്തിന്റെ അഭിമാനം കാത്തു...!!

By: Rohini
Subscribe to Filmibeat Malayalam

തന്റെ മസില്‍ ബോഡി വച്ച് ഇതല്ല ഇതിനപ്പുറവും ചാടികടക്കും രാജീവ് പിള്ള.. മലയാള സിനിമയില്‍ മസിലന്മാരില്‍ ഒരാളായ രാജീവ് പിള്ള ക്രിക്കറ്റ്, ബാഡ്മിന്റണ്‍ പോലുള്ള കായിക കലയില്‍ ബഹുകേമനാണെന്ന് മലയാളികള്‍ക്ക് നന്നായി അറിയാം. എന്നാല്‍ ഇത് മാത്രമല്ല രാജീവ് പിള്ളയുടെ കായികാഭ്യാസം.

അന്നേ ആള് ഗെഡിയാണ്.. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ രഞ്ജിത്ത് എഴുതിയ കവിത കണ്ടോ

ചാക്കില്‍ കയറി ഓട്ടം പോലുള്ള നാടന്‍ കായിക കലയിലും രാജീവ് പിള്ള ഒന്നാമതാണ്. ഓണത്തിന് നടത്തിയ ചാക്കില്‍ കയറി ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനമടിച്ച് രാജീവ് പിള്ള കുടുംബത്തിന്റെ അഭിമാനം കാത്തു. അതിന് കിട്ടിയ 'എടുത്താല്‍ പൊങ്ങാത്ത' ട്രോഫി പിള്ള അമ്മയെ ഏല്‍പിച്ചു!!

rajeev-pillai

'അമ്മേ ഞാന്‍ കുടുംബത്തിന്റെ അഭിമാനം കാത്തു.. ചാക്കില്‍ കേറി ഓട്ടത്തിന് ഫസ്റ്റ്, ട്രോഫി കണ്ടില്ലേ..' എന്ന് പറഞ്ഞുകൊണ്ട് രാജീവ് പിള്ള ഫേസ്്ബുക്കിലിട്ട പോസ്റ്റ് വൈറലാകുകയാണ്. രസകരമായ കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിയ്ക്കുന്നത്.

തേജാ ഭായി എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചുകൊണ്ട് കരിയര്‍ ആരംഭിച്ച രാജീവ് പിള്ള ശ്രദ്ധിക്കപ്പെട്ടത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ശേഷമണ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും രാജീവ് പിള്ള സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

English summary
Rajeev Pillai won the game.. see his trophy
Please Wait while comments are loading...

Malayalam Photos

Go to : More Photos