»   » ദിലീപിന് ജാമ്യം നിഷേധിച്ച കൊച്ചിയില്‍ രാമനുണ്ണിയുടെ അശ്വമേധം... കൊച്ചിയില്‍ നിന്നും നേടിയത്???

ദിലീപിന് ജാമ്യം നിഷേധിച്ച കൊച്ചിയില്‍ രാമനുണ്ണിയുടെ അശ്വമേധം... കൊച്ചിയില്‍ നിന്നും നേടിയത്???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ ലോകത്തിന് ഇന്ന് സംസാരിക്കാനുള്ളത് രാമലീല എന്ന ചിത്രത്തേക്കുറിച്ച് മാത്രമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിതിന് പിന്നാലെ രാമലീല എന്ന സിനിമയും അനിശ്ചിതത്വത്തിലായി. ദിലീപിനെതിരെ എന്നത് പോലെ തന്ന രാമലീലയ്ക്ക് എതിരേയും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.

ഇച്ചാപ്പിയും ഹസീബും പറവയില്‍ എത്തിയത് എങ്ങനെയെന്നോ? കേട്ടാല്‍ ചിരിച്ച് മരിക്കും...

പക പോക്കാനിറങ്ങിയ മാതൃഭൂമിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ! രാമലീല മാതൃഭൂമിയെ തിരിഞ്ഞ് കൊത്തുന്നു?

രണ്ട് തവണ റിലീസ് മാറ്റിയ ചിത്രം പൂജ റിലീസായി സെപ്തംബര്‍ 28ന് തിയറ്ററില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാമലീല റിലീസ് തീരുമാനിക്കപ്പെട്ടതോടെ രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ നശിപ്പിക്കണം എന്ന് പോലും ആഹ്വാനങ്ങളുണ്ടായി. അവിടേയും പതാറെ, തിയറ്ററിലെത്തിയ രാമലീല ദിലീപിന്റെ എക്കാലത്തേയും മികച്ച ചിത്രമെന്ന അഭിപ്രായം നേടുകയാണ്.

മികച്ച ഓപ്പണിംഗ്

സിനിമയ്‌ക്കെതിരേയും ദിലീപിനെതിരേയും ശക്തമായ പ്രതിഷേധങ്ങളും പ്രചരണങ്ങളും നിലനില്‍ക്കുന്നതിനിടെയിലും ആദ്യ ദിനം മികച്ച കളക്ഷനാണ് കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. രണ്ടര കോടിയോളം രൂപ ചിത്രം ആദ്യ ദിനം കളക്ഷന്‍ നേടി.

കൊച്ചിയും ദിലീപും

മൂന്ന് പ്രാവശ്യമാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീച്ചത്. എന്നാല്‍ അനുകൂലവിധി ഉണ്ടായില്ല. അവസാനം നല്‍കിയ അപേക്ഷ വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. എന്നാല്‍ ദിലീപിന് ജാമ്യം കൊടുക്കാത്ത കൊച്ചിയിലെ തിയറ്ററുകളില്‍ രാമനുണ്ണി അശ്വമേധം നടത്തുകയാണ്.

കൊച്ചി ബോക്‌സ് ഓഫീസ്

പ്രേക്ഷകര്‍ ഏറ്റെടുത്ത രാമലീല കൊച്ചി നഗരത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത് ഏതൊരു സൂപ്പര്‍ താരത്തേയും മോഹിപ്പിക്കുന്ന തുകയാണ്. മള്‍ട്ടിപ്ലക്‌സിലും സിരിത, വനിത, മജസ്റ്റിക് എന്നീ മൂന്ന് തിയറ്ററിലുമായി ചിത്രം നേടിയത് 13 ലക്ഷത്തോളം രൂപയാണ്.

പ്രേക്ഷക പ്രാതിനിധ്യത്തിലും മുന്നില്‍

ഫാന്‍സ് ഷോകളോടെയായിരുന്നു പ്രധാന കേന്ദ്രങ്ങള്‍ തുടങ്ങിയത്. എല്ലാ തിയറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളായിരുന്നു. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം ലഭിക്കുകയും കൂടെ ചെയ്തതോടെ തിരക്ക് വര്‍ദ്ധിച്ചു. ആദ്യ ദിനം 90 ശമാനത്തില്‍ അധികമായിരുന്നു പ്രേക്ഷക പ്രാതിനിധ്യം.

പ്രേക്ഷകരും സിനിമാക്കാരും ഒപ്പം

സിനിമാക്കാരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും രാമലീലയ്ക്ക് പരിപൂര്‍ണ പിന്തുണയാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ രാമലീല പോസ്റ്റുകള്‍ മാത്രമായിരുന്നു. ചിത്രത്തിന് എതിരായ ലോബിയും ശക്തമായിരുന്നെങ്കിലും മുന്‍തൂക്കം ദിലീപിനായിരുന്നു.

സിനിമ വേറെ കേസ് വേറെ

കേസിനേയും സിനിമയേയും രണ്ടായി കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകാരാണ് രാമലീലയ്ക്ക് അനുകൂലമായി രംഗത്ത് എത്തിയത്. സമകാലി രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന നിലയിലും തിരക്കഥയുടെയും സംവിധാനത്തിന്റേയും മികവുകൊണ്ട് സിനിമ പ്രേക്ഷക സ്വീകാര്യത നേടി.

ഓണച്ചിത്രങ്ങള്‍ നഗരത്തിന് പുറത്ത്

ഓണത്തിന് തിയറ്ററിലെത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും കൊച്ചിയില്‍ ഇപ്പോള്‍ ഇടമില്ല. മള്‍ട്ടിപ്ലക്‌സില്‍ നിവിന്‍ പോളി, പൃഥ്വിരാജ് ചിത്രങ്ങള്‍ മാത്രമാണ് ഓണച്ചിത്രങ്ങളിലെ സാന്നിദ്ധ്യമാകുന്നത്. രാമലീല കൊച്ചിയില്‍ കളം നിറയുകയാണ്.

സിനിമയുടെ വിജയം

രാമലീല എന്ന സിനിമയുടെ വിജയം ഒരിക്കലും ദിലീപ് എന്ന വ്യക്തിയുടെ വിജയമല്ല. ദിലീപിനെ കുറ്റവിമുക്തനായി പ്രഖ്യാപിക്കാന്‍ ഈ വിജയത്തിന് സാധിക്കുകയുമില്ല. ദിലീപ് എന്ന വ്യക്തിയുടെ നിരപരാധിത്വം തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെടേണ്ടതാണ്. എന്നാല്‍ നടനെന്ന നിലയില്‍ ഈ വിജയത്തില്‍ ദിലീപിന് അഭിമാനിക്കാം.

English summary
Ramaleela full swing in Cochi theaters including Multiplex.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam