»   » മാര്‍ത്താണ്ഡ വര്‍മ്മയാവാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നു?

മാര്‍ത്താണ്ഡ വര്‍മ്മയാവാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നു?

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചരിത്ര സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സൂപ്പര്‍ താരങ്ങളും യുവതാരങ്ങളടക്കമുള്ള താരങ്ങളും ചരിത്ര കഥാപാത്രങ്ങള്‍ക്കൊപ്പമാണ്. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നുവെന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതോടെയാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്.

ചരിത്ര സിനിമയ്ക്കായി സംവിധായകര്‍ ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കും അടുത്തിടെ മലയാള സാക്ഷ്യം വഹിച്ചു. കുഞ്ഞാലിമരക്കാര്‍ മാത്രമല്ല കര്‍ണ്ണന്‍ എന്ന സിനിമയ്ക്ക് പിന്നിലും ഇത്തരത്തിലൊരു സംഭവമുണ്ട്. മമ്മൂട്ടിയെ നായകനാക്കി പി ശ്രീകുമാര്‍ കര്‍ണ്ണന്‍ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് പൃഥ്വിരാജിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് ആര്‍എസ് വിമല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന്റെ സമയക്കുറവ് കാരണം വിക്രമിനെ നായകനാക്കി സിനിമയൊരുക്കാനുള്ള തയ്യാരെടുപ്പിലാണ് സംവിധായകന്‍.

ചരിത്ര സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുന്നു

മലയാള സിനിമയിപ്പോള്‍ ചരിത്ര സിനിമയ്‌ക്കൊപ്പമാണ്. മമ്മൂട്ടിയും മോഹന്‍ലാലും നിവിന്‍ പോളിയുമൊക്കെ ഇപ്പോള്‍ ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മാര്‍ത്താണ്ഡവര്‍മ്മയില്‍ മമ്മൂട്ടി?

കെ മധു സംവിധാനം ചെയ്യുന്ന മാര്‍ത്താണ്ഡവര്‍മ്മയില്‍ മമ്മൂട്ടിയെ ആയിരുന്നു നായകനായി സംവിധായകന്‍ നിശ്ചയിച്ചിരുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മമ്മൂട്ടിക്ക് താല്‍പര്യമില്ല

ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമകളില്‍ അഭിനയിക്കുന്നതിനിടയില്‍ മെഗാസ്റ്റാര്‍ ഈ സിനിമ വേണ്ടെന്നുവെക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

റാണയ്‌ക്കൊപ്പം മലയാള താരങ്ങളും

ബാഹുബലിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ റാണ ദഗ്ഗുപതിയാണ് ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയായി എത്തുന്നത്. അദ്ദേഹത്തിനോടൊപ്പം മറ്റ് മലയാളി താരങ്ങളും ഒരുമിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ച് സംവിധായകന്‍

റാണയെ നായകനാക്കി ആരംഭിക്കുന്ന സിനിമയ്ക്ക് ആശംസ നേര്‍ന്ന് മമ്മൂട്ടി തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ പിന്തുണയെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകളിലെന്നും കെ മധു നേരത്തെ വ്യക്തമാക്കിയിരുന്നു.

സിബി ഐ പരമ്പരയിലെ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുന്നു

മമ്മൂട്ടിയുടെ കരിയറില്‍ എക്കാലത്തെയും മികച്ച വിജയങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് കെ മധു. സിബി ഐ പരമ്പരയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങുവെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്.

മമ്മൂട്ടിയുടെ കര്‍ണ്ണന്‍

സംവിധായകനും നടനുമായ പി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണനില്‍ മമ്മൂട്ടിയാണ് നായകനാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. മെഗാസ്റ്റാറിന്റെ മാസ്മരിക പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌സ് എന്നായിരുന്നു പ്രഖ്യാപനം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല.

പൃഥ്വിരാജില്‍ നിന്നും വിക്രമിലേക്ക്

പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമലാണ് കര്‍ണ്ണന്‍ പ്രഖ്യാപിച്ചത്. ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. പൃഥ്വിയുടെ സമയക്കുറവ് കാരണം വിക്രമിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്നാണ് അടുത്തിടെ സംവിധായകന്‍ വ്യക്തമാക്കിയത്.

മോഹന്‍ലാല്‍ ഭീമനാവുന്നു

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തില്‍ ഭീമനായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ്. എംടി വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് ബി ആര്‍ ഷെട്ടിയാണ്. 1000 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

ചെങ്ങഴി നമ്പ്യാരായി ടൊവിനോ തോമസ് എത്തുന്നു

വീറും വാശിയുമുള്ള 101 ചാവേര്‍പ്പോരാളികളുടെ കഥ പറയുന്ന ചെങ്ങഴി നമ്പ്യാരില്‍ ടൊവിനോ തോമസാണ് നായകനായി എത്തുന്നത്. നിധില്‍ സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ സംവിധായകന്‍.

അന്ന് ജോസഫ് അലക്‌സും ആടുതോമയും മുഖാമുഖം ഏറ്റമുട്ടിയപ്പോള്‍ സംഭവിച്ചത്? ആരായിരുന്നു നേടിയത്? കാണൂ!

ദുല്‍ഖറിന്റെ കാര്യത്തില്‍ മാത്രമാണ് മമ്മൂട്ടി മൗനം പാലിച്ചത്, താരപുത്രന് പിന്തുണയുമായി മെഗാസ്റ്റാര്‍

35 കോടി കടന്ന് ആദി ജൈത്രയാത്ര തുടരുന്നു, ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക്!

English summary
Rana repalces Mammootty in Anizham Thirunal- The King of Travancore!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam