»   » റണ്‍ബീറും കത്രീനയും കടുത്ത ശത്രുതയില്‍, സംവിധായകന് തലവേദന!!

റണ്‍ബീറും കത്രീനയും കടുത്ത ശത്രുതയില്‍, സംവിധായകന് തലവേദന!!

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രണയ ജോഡികളായ റണ്‍ബീറും കത്രീനയും പിരിഞ്ഞത് ചര്‍ച്ചയായിരുന്നു. വേര്‍പിരിയലിന് ശേഷം റണ്‍ബീര്‍ തന്റെ പുതിയ കാമുകിയെയും കണ്ടെത്തി. ഡല്‍ഹിക്കാരിയായ ഭാര്‍തി മല്‍ഹോത്രയാണ് റണ്‍ബീറിന്റെ പുതിയ കാമുകി. ഭാര്‍തി ഇടയ്ക്കിടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ റണ്‍ബീറിനെ കാണാന്‍ പോകുന്നുണ്ടത്രേ.

അടുത്തിടെ അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗ ജാസൂസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ ഭാര്‍ത്തി, റണ്‍ബീറിനെ കാണാന്‍ എത്തിയതും വാര്‍ത്തയായിരുന്നു. എന്നാല്‍ അതൊന്നുമല്ല, റണ്‍ബീറും കത്രീനയും ഇപ്പോള്‍ സംവിധായകന്‍ അനുരാഗ് ബസുവിന് വലിയ തലേവദനയാണ് ഉണ്ടാക്കക്കുന്നത്. ഇരുവരുടെയും പിണക്കം തന്നെയാണ് കാരണം.

katrina-kaif-ranbir-kapoor

വേര്‍പിരിയുന്നതിന് മുമ്പാണ് ചിത്രത്തിന് വേണ്ടി ഇരുവരും കരാറില്‍ ഒപ്പിട്ടത്. പിരിഞ്ഞതിന് ശേഷം രണ്ടു പേര്‍ക്കും ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ പറ്റാത്ത അവസ്ഥയും. ഇഴുകി ചേര്‍ന്ന് അഭിനയിക്കാനും ചുംബനരംഗങ്ങള്‍ പാടില്ലെന്നും ഇരുവരും പറഞ്ഞു. സംവിധായകന്‍ അത് സമ്മതിക്കുകെയും ചെയ്തിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ അവസാനഘട്ടത്തിലെ മൊറോക്കോ ഷൂട്ടിന് രണ്ട് പേരും വിസമ്മതിച്ചു. പിന്നീടാണ് സംവിധായകന്‍ ഇന്ത്യയില്‍ അത്തരത്തില്‍ ഒരു സെറ്റ് ഒരുക്കാന്‍ തീരുമാനിക്കുന്നത്. സെറ്റിടാന്‍ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല. ശേഷം സംവിധായകന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് മൊറോക്കോ ഷൂട്ടിങിന് വേണ്ടി റണ്‍ബീറും കത്രീനയും സമ്മതിച്ചിരുന്നു. ഇപ്പോള്‍ ഇരുവരും വിമാനയാത്ര പറ്റില്ലെന്നും പറഞ്ഞ് പിന്മാറുകെയാണത്രേ.

English summary
Ranbir, Katrina in Jagga jasoos.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam