For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന് രണ്ടാമൂഴം നഷ്ടമായേക്കും? ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങാതെ എംടി! അണിയറനീക്കം പരസ്യമായി!

  |

  സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്തൊരു പ്രഖ്യാപനമായിരുന്നു രണ്ടാമൂഴത്തിന്റേത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ രണ്ടാമത്തെ സിനിമയെക്കുറിച്ച് ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിക്കുകയായിരുന്നു. മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ടീമായിരുന്നു രണ്ടാമൂഴത്തിലും നായികാനായകന്‍മാരായെത്തുന്നത്. ഒടിയന് പിന്നാലെ തന്നെ രണ്ടാമൂഴവും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്ക്. തൊട്ടതെല്ലാം പൊന്നാക്കുന്ന എംടി വാസുദേവന്‍ നായരാണ് രണ്ടാമൂഴത്തിന് തിരക്കഥ തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ രണ്ടാമൂഴം സിനിമയാക്കാനായി നേരത്തെ നിരവധി പേര്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ഒടിയന്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ അദ്ദേഹം തിരക്കഥ സംവിധായകന് നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെയാണ് അദ്ദേഹം തന്റെ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

  മോന്‍ വന്നതിന് ശേഷം ഒന്നിനും സമയം തികഞ്ഞിരുന്നില്ല! ജോണിനൊപ്പമുള്ള യാത്രയെക്കുറിച്ച് ധന്യ മേരി!

  അഡ്വാന്‍സായി കൈപ്പറ്റിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് ഈ സംഭവം വിവാദമായി മാറിയത്. പിന്നീട് നടന്ന കാര്യങ്ങളില്‍ സിനിമാപ്രേമികളും ആശങ്കയിലായിരുന്നു. ബ്രഹ്മാണ്ഡ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുമോ എന്നായിരുന്നു എല്ലാവരും ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു എംടി വാസുദേവന്‍ നായര്‍ വ്യക്തമാക്കിയത്. സിനിമ നടക്കുമെന്ന പ്രതീക്ഷയാണ് സംവിധായകന്‍ പങ്കുവെച്ചത്. ഈ ചിത്രത്തില്‍ നിന്നും എംടി പിന്‍മാറാന്‍ കാരണം സംഘപരിവാര്‍ ഇടപെടലുകളാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ഷോര്‍ട്‌സ് ധരിച്ചെത്തിയപ്പോള്‍ ഭക്ഷണം നല്‍കിയില്ല! ഇറക്കിവിടാന്‍ നോക്കി! വെളിപ്പെടുത്തലുമായി കനിഹ!

  എംടി വാസുദേവന്‍ നായരുടെ പിന്‍മാറ്റം

  എംടി വാസുദേവന്‍ നായരുടെ പിന്‍മാറ്റം

  മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട് എംടി വാസുദേവന്‍ നായര്‍. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങളുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ക്ക് പിറകില്‍ അദ്ദേഹത്തിന്റെ തൂലികയുണ്ട്. പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ -മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ പുരത്തിറങ്ങേണ്ടിയിരുന്ന സിനിമയായിരുന്നു രണ്ടാമൂഴം. അപ്രതീക്ഷിതമായാണ് താന്‍ ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും തന്റെ തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ട് അദ്ദേഹം രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിന് പിന്നില്‍ സംഘപരിവാര്‍ ഇടപെടലുകളായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ അദ്ദേഹം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

  തിരക്കഥ തിരുത്താനാവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

  തിരക്കഥ തിരുത്താനാവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

  സിനിമയുടെ തിരക്കഥ തിരുത്താനായി ആവശ്യപ്പെട്ടിരുന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലേക്കുള്ള ബാഹ്യ ഇടപെടലുകളെക്കുറിച്ച് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആമിയുമായി ബന്ധപ്പെട്ട് ചില്ലറ വിവാദങ്ങളൊന്നുമല്ല അരങ്ങേറിയത്. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരുത്താനായും അവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെയും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടന്നതിനാല്‍ അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ആരാധകരും പറയുന്നത്.

  മാറ്റാന്‍ സാധിക്കില്ല

  മാറ്റാന്‍ സാധിക്കില്ല

  മലയാളത്തില്‍ മാത്രമല്ല തിരക്കഥയുടെ ഇംഗ്ലീഷ് പരിഭാഷയും എംടി വാസുദേവന്‍ നായര്‍ തന്നെയാണ് തയ്യാറാക്കിയത്. സംവിധായകന് ഇതും അദ്ദേഹം നല്‍കിയിരുന്നു. ഒടിയന്‍ റിലീസ് ചെയ്ത് അധികം വൈകാതെ തന്നെ രണ്ടാമൂഴത്തിലേക്ക് കടക്കുമെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. തിരക്കഥ മാറ്റണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചവരോട് അനുകൂല സമീപനമായിരുന്നില്ല തിരക്കഥാകൃത്ത് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തന്റെ എഴുത്തില്‍ ബാഹ്യ ഇടപെടലുകള്‍ നടത്തുന്നതിനോട് അദ്ദേഹം നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

  തിരക്കഥ ലഭിക്കാന്‍ വൈകി

  തിരക്കഥ ലഭിക്കാന്‍ വൈകി

  തിരക്കഥയുടെ ഇംഗ്ലീഷ് പരിഭാഷ പരിശോധിച്ചതിന് ശേഷമാണ തിരുത്തലുകള്‍ വേണമെന്ന നിര്‍ദേശവുമായി അവരെത്തിയത്. വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അവര്‍ സൂചിപ്പിച്ചിരുന്നു. തിരുത്തലുകള്‍ വരുത്താന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു എംടി, ഇതോടെയാണ് സിനിമയുടെ തിരക്കഥ തിരികെ ലഭിക്കാന്‍ വൈകിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിശ്ചിത സമയത്ത് തിരക്കഥ ലഭിക്കാതിരുന്നതും സിനിമ വൈകാന്‍ കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുമായി ബന്ധപ്പെട്ടവരാരും ബാഹ്യ ഇടപെടലുകളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടില്ല.

  നിര്‍മ്മാതാവിലൂടെ സമ്മര്‍ദ്ദം

  നിര്‍മ്മാതാവിലൂടെ സമ്മര്‍ദ്ദം

  1000 കോടി ബഡ്ജറ്റിലൊരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയാണ്. ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്ന് സംവിധായകനും ഉറപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് സിനിമാലോകവും ഈ ചിത്രത്തിനായി കാത്തിരുന്നത്. സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ഫാന്‍ മേഡ് പോസ്റ്ററുകളും പുറത്തുവന്നിരുന്നു.

   എതിര്‍പ്പുമായി നേരത്തെയും രംഗത്തെത്തിയിരുന്നു

  എതിര്‍പ്പുമായി നേരത്തെയും രംഗത്തെത്തിയിരുന്നു

  രണ്ടാമൂഴം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിരുന്നു. മഹാഭാരതം എന്ന് പേര് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന വിമര്‍ശനം. മലയാളത്തില്‍ രണ്ടാമൂഴം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റ് പതിപ്പുകള്‍ക്ക് മഹാഭാരതം എന്ന പേരാണ് നല്‍കിയത്. പേരിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചതിന് പിന്നാലെയായാണ് തിരക്കഥയെക്കുറിച്ചുള്ള വിയോജിപ്പ് പരസ്യമായത്.

  ഉറച്ച നിലപാട്

  ഉറച്ച നിലപാട്

  സിനിമയുടെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന നിലപാടിലാണ് എംടി വാസുദേവന്‍ നായര്‍. സംവിധായകനില്‍ തനിക്ക് വിശ്വാസമില്ലെന്നും സിനിമയ്ക്കായി അനുവദിച്ച സമയം കഴിഞ്ഞുവെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം.

  സംവിധായകന് നല്‍കിയ നിര്‍ദേശം

  സംവിധായകന് നല്‍കിയ നിര്‍ദേശം

  രണ്ടാമൂഴത്തിന്റെ തിരക്കഥ ഏല്‍പ്പിക്കുന്നതിന് മുന്‍പ് കൃത്യമായ നിര്‍ദേശങ്ങളാണ് എംടി വാസുദേവന്‍ നായര്‍ സംവിധായകന് നല്‍കിയത്. തിരക്കഥയില്‍ തിരുത്തലുകള്‍ വരുത്താന്‍ പാടില്ല, നായകനായി മോഹന്‍ലാല്‍ തന്നെ വേണമെന്നുമുള്ള കാര്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  നായകനായി മോഹന്‍ലാല്‍

  നായകനായി മോഹന്‍ലാല്‍

  രണ്ടാമൂഴം സിനിമയാക്കാനായുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തുടങ്ങിയിരുന്നു. ഹരിഹരനും ഭരതനുമൊക്കെ ഈ ചിത്രം ഒരുക്കാനായി ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. നായകനായി മോഹന്‍ലാലിനെത്തന്നെയായിരുന്നു അവരും മനസ്സില്‍ കണ്ടിരുന്നത്. രണ്ടാമൂഴമെന്ന സിനിമ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നായകനായി മോഹന്‍ലാല്‍ തന്നെ വേണമെന്ന നിലപാടിലാണ് എംടി വാസുദേവന്‍ നായരും. ആരാധകരും ഇതേ നിലപാടിലാണ്.

  മറ്റൊരു താരം ഏറ്റെടത്തതായി റിപ്പോര്‍ട്ടുകള്‍

  മറ്റൊരു താരം ഏറ്റെടത്തതായി റിപ്പോര്‍ട്ടുകള്‍

  രണ്ടാമൂഴവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തിരക്കഥ തിരികെ വേണമെന്നും മറ്റാരെങ്കിലും തന്നെ സമീപിച്ചാല്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് സിനിമയൊരുക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ ആശയവിനിമയം നടത്തുന്നതില്‍ വീഴ്ച വന്നുവെന്നും അതാണ് അദ്ദേഹത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. മറ്റൊരു താരം ഈ ചിത്രം ഏറ്റെടുത്തുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

  English summary
  Political influence bebhind Randamoozham?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X