»   » ലാലേട്ടന്‍ റോക്‌സ്!!!

ലാലേട്ടന്‍ റോക്‌സ്!!!

Posted By:
Subscribe to Filmibeat Malayalam

തെരുവ് നായ്ക്കളെ കൊല്ലുന്നതിനെ അനുകൂലിച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ കൈച്ചടിച്ച് പാസാക്കി രഞ്ജിനി ഹരിദാസ്. മനുഷ്യന് വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തെരുവു നായ്ക്കളെ കൊല്ലുന്നതിനെതിരെ രഞ്ജിനി ഹരിദാസിനെ പോലുള്ളവര്‍ രംഗത്ത് വന്നപ്പോഴാണ് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Also Read: 'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

എന്നാല്‍ മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞ കാര്യങ്ങള്‍ കൈയ്യടിച്ച് പാസാക്കി കൊണ്ട് രഞ്ജിന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ കൃത്യമായി തന്നെ വിഷയത്തെ വിവരിച്ചിട്ടുണ്ടെന്ന് രഞ്ജിന് പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ലാലേട്ടന്‍ റോക്‌സ്!!!

കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍ എന്ന തലക്കെട്ടോടെയാണ് ലാല്‍ തന്റെ പുതിയ ബ്ലോഗ് എഴുതിയിരിക്കുന്നത്. തെരുവില്‍ നായിക്കള്‍ പെരുകുന്നതിനെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും സര്‍ക്കാര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയാത്തതിനെ കുറിച്ചുമൊക്കെ ലാല്‍ വളരെ വിശദമായി പോസ്റ്റില്‍ എഴുതിയിരുന്നു.

ലാലേട്ടന്‍ റോക്‌സ്!!!

നായ്ക്കളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്ന കാര്യമാണ് ഏറ്റവും ദുഃഖകരമെന്ന് ലാല്‍ പറയുന്നു. എന്തുകൊണ്ട് ഇങ്ങിനെ നായ്ക്കള്‍ തെരുവില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്നു എന്ന കാര്യം ആരും ചര്‍ച്ച ചെയ്യുന്നില്ല. നാം തന്നെയാണ് ഈ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത്. നാം പലയിടത്തും കൊണ്ടിടുന്ന മാലിന്യങ്ങളാണ് ഇവരുടെ ഭക്ഷണം. വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നതുപോലെ നാട്ടിലും റോഡിലും നായ്ക്കളെ വളര്‍ത്തുകയാണ്. മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതി.

ലാലേട്ടന്‍ റോക്‌സ്!!!

മോഹന്‍ലാലിന്റെ ബ്ലോഗ് തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് രഞ്ജിനിയുടെ മറുപടി. മോഹന്‍ലാല്‍ കൃത്യമായി തന്നെ വിഷയത്തെ വിവരിച്ചിട്ടുണ്ടെന്ന് രഞ്ജിന് പറയുന്നു.

ലാലേട്ടന്‍ റോക്‌സ്!!!

ഇതാണ് രഞ്ജിനി ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ലാലേട്ടന്‍ റോക്‌സ്!!!

നായ്ക്കള്‍ക്കും ലൈഫ് റജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കണം. ഇപ്പോള്‍ ഒരു വീട്ടില്‍ ഒരു പട്ടിയെ വാങ്ങിയാല്‍ പഞ്ചായത്തിന്റെ കീഴില്‍ അതിനെ റജിസ്റ്റര്‍ ചെയ്യാം. അത് മരണപ്പെടുകയാണെങ്കിലും അവിടെ അറിയിക്കാം. അങ്ങനെ ആകുമ്പോള്‍ ഏതെങ്കിലും നായ തെരുവില്‍ അലയുകയാണെങ്കില്‍ കൃത്യമായി കണ്ടെത്താന്‍ കഴിയും എന്ന് രഞ്ജിന് പറഞ്ഞിരുന്നു

ലാലേട്ടന്‍ റോക്‌സ്!!!

ഇപ്പോള്‍ എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതു പോലുള്ള എന്തെങ്കിലും ഫലപ്രദമായ മാര്‍ഗം തെരുവ് നായ്ക്കളുടെ കാര്യത്തിലും ഉണ്ടായേ മതിയാകൂ എന്നും രഞ്ജിനി പറഞ്ഞിരുന്നു

English summary
Ranjini Haridas responds on Mohanlal's blog
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam