»   » സിനിമ താരമാണെന്ന് കരുതി ദീപികയെ ഇങ്ങനെ ഒഴിവാക്കുന്നത് ശരിയാണോ ??

സിനിമ താരമാണെന്ന് കരുതി ദീപികയെ ഇങ്ങനെ ഒഴിവാക്കുന്നത് ശരിയാണോ ??

Posted By:
Subscribe to Filmibeat Malayalam

സിനിമ താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തമ്മിലുണ്ടായിരുന്ന ബന്ധം തകര്‍ന്നതോടെ ഇരുവരും പരസ്പരം കാണാനുള്ള സഹാചര്യം ഒഴിവാക്കുകയായിരുന്നു. അതിനിടയില്‍ രണ്‍വീര്‍ ദീപികയെ കാണുന്നതില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.

അങ്ങനെ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലാണ് ദീപികയുടെ കൂടെ നില്‍ക്കാന്‍ താല്‍പര്യമില്ലാതെ രണ്‍വീര്‍ സിങ്ങ് മാറി നിന്നത്. ദീപികയുടെ ഒപ്പം നിന്നു ഫോട്ടോ എടുക്കേണ്ടി വരുമെന്ന് കരുതി താരം റെഡ് കാര്‍പ്പെറ്റിലുടെയുള്ള നടത്തവും വേണ്ടെന്നു വെച്ചിരുന്നു.

പരസ്പരം ഒഴിവാക്കി താരങ്ങള്‍

ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം നില നില്‍ക്കുന്നതിനാല്‍ പരസ്പരം ഒഴിവാക്കിയിരിക്കുകയാണ് താരങ്ങള്‍. അതാണ് പൊതുപരിപാടിയിലും ഉണ്ടായത്. അതിനിടയില്‍ രണ്‍വീര്‍ ദീപികയെ പൂര്‍ണമായും കാണുന്നതില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.

പുരസ്‌കാര വേദിയില്‍ നിന്നും മാറി നിന്ന് രണ്‍വീര്‍

ദീപികയെ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാല്‍ എച്ച് ടി സ്‌റ്റൈയില്‍ പുരസ്‌കാര ചടങ്ങില്‍ നിന്നും രണ്‍വീര്‍ മാറി നില്‍ക്കുകയായിരുന്നു. ദീപികയുടെ ഒപ്പം നിന്നു ഫോട്ടോ എടുക്കേണ്ടി വരുമെന്ന് കരുതി താരം റെഡ് കാര്‍പ്പെറ്റിലുടെയുള്ള നടത്തവും വേണ്ടെന്നു വെച്ചിരുന്നു.

ഷാഹിദ് കപൂറിന്റെ പാര്‍ട്ടിയിലും ഇതേ അവസ്ഥ

ഷാഹിദ് കപൂറിന്റെ ജന്മദിന പാര്‍ട്ടിയില്‍ വെച്ചും ഇരു താരങ്ങളും കണ്ടതായി നടിക്കാതെ പരസ്പരം ഒഴിവാക്കുകയായിരുന്നു.

ഇരുവരെയും ഒന്നിച്ച് നിര്‍ത്തുന്നത് ആര് ?

'പദ്മാവതി' എന്ന സിനിമയുടെ സംവിധായകനായ സഞ്ജയ് ലീല ബഹന്‍സാലിയാണ് ഇരുവരെയും ഒന്നിച്ചു നിലനിര്‍ത്തുന്നതിനായി കഷ്ടപ്പെടുന്നത്. അതിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. ഈ വര്‍ഷം റിലീസിനായി തയ്യാറെടുക്കുന്ന 'പദ്മാവതി'യില്‍
നായിക നായകന്മാരായി എത്തുന്നത് ദീപികയും രണ്‍വീറുമാണ്. ഇതോടെ ഇരുവരും തമ്മിലുള്ള പിണക്കത്തില്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് സംവിധായകനായ സഞ്ജയ് ലീല ബഹന്‍സാലിയാണ്.

കണിശമായി നിര്‍ദ്ദേശം നല്‍കി സംവിധായകന്‍

രണ്‍വീറിനും ദീപികയ്ക്കും കണിശമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് സംവിധായകന്‍.

പ്രത്യേക ക്ഷണം ലഭിച്ച് രണ്‍വീര്‍

സ്‌റ്റൈയില്‍ പുരസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് രണ്‍വീറിന് പ്രത്യേകമായി തന്നെ ക്ഷണം ലഭിച്ചിരുന്നു.

ബന്ധം തകര്‍ന്നില്ലെന്ന് വാര്‍ത്തകള്‍

ഇരുവരും തമ്മില്‍ ബന്ധം ഉപേക്ഷിച്ചിട്ടില്ലെന്ന് കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് താരങ്ങള്‍ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. എന്നിരുന്നാലും സഞ്ജയുടെ നിര്‍ദ്ദേശ പ്രകാരം മാത്രമാണ് രണ്ടാളും ഇപ്പോള്‍ നിലകൊള്ളുന്നതെന്നാണ് വാര്‍ത്തകള്‍

English summary
Ranveer Singh Didn't attend the recently held HT style awards because of Deepika Padukone.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam