For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതല്ല ശരിക്കുള്ള അപാരത!!! ഇത് നിര്‍മാതാവിന് വേണ്ടി തിരുത്തി എഴുതിയ തിരക്കഥ???

  By Karthi
  |

  തിയറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ഒരു മെക്‌സിക്കന്‍ അപാരത സിനിമയ്ക്ക് പുറത്ത് അതിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. എസ്എഫ്‌ഐയുടെ രാഷ്ട്രീയം പറയുന്ന സിനിമ എന്ന നിലയില്‍ എസ്എഫ്‌ഐക്കാര്‍ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. അതോടൊപ്പം ചിത്രം ചരിത്രത്തെ വളച്ചൊടിച്ചു എന്ന ആരോപണവുമായി കെഎസ് യുക്കാരും രംഗത്തെത്തി. 90കളിലെ മഹാരാജാസ് കോളേജിന്റെ ക്യാമ്പസ് രാഷ്ട്രീയം പറയുന്ന സിനിമ എന്ന നിലയിലാണ് സിനിമ പുറത്തിറങ്ങിയത്.

  ചിത്രത്തിന്റെ കഥാപരിസരം മഹാരാജാസ് കോളേജാണ്. കെഎസ്‌ക്യു എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കിരാതമായ കലാലയ വാഴ്ചയ്ക്ക് അവസാനമിട്ട് എസ്എഫ്‌വൈ എന്ന ഇടുപക്ഷ വിദ്യാര്‍ത്ഥി സംഘടന അവിടെ വേരുറപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതിനെതിരെയാണ് കെഎസ് യു രംഗത്തെത്തിയിരിക്കുന്നത്. മഹാരാജാസ് ക്യാമ്പസില്‍ കെഎസ് യു നേടിയ വിജയമാണ് ഇവിടെ എസ്എഫ്‌ഐയുടേതായി കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം.

  ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ അനുഭാവിയായ ടൊവിനോയുടെ പോള്‍ വര്‍ഗീസ് എന്ന കഥാപാത്രം മഹാരാജാസിലെ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ അക്രമത്തെ എതിര്‍ത്ത് വിജയം നേടുന്നതാണ് ചിത്രം. മഹരാജാസിലും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ട് അത് പക്ഷെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ വിജയമായിരുന്നില്ല. വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവിന്റെ വിജയമായിരുന്നു. ആ വിജയത്തിന് നേതൃത്വം കൊടുത്തത് ജിനോ ജോണ്‍ ആയിരുന്നു. സിനിമയില്‍ കെഎസ്‌ക്യു എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളിലൊരാളായി ജിനോ അഭിനയിക്കുന്നുണ്ട്.

  മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐയുടെ ചരിത്രമല്ല ഒരു മെക്‌സിക്കന്‍ അപാരത പറയുന്നതെന്ന് മഹാരാജാസിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി കെ ഹരികൃഷ്ണന്‍ പറഞ്ഞു. സിനിമയിലെ കഥയും മഹാരാജാസുമായി യാതൊരു ബന്ധമില്ല. മഹാരാജാസില്‍ ഇത്തരത്തതിലൊരു കഥ നടന്നിട്ടില്ലെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.

  ചിത്രം പുറത്തിറങ്ങിയ ഉടന്‍ തന്നെ സിനിമയ്‌ക്കെതിരെ ആരോപണവുമായി കെഎസ് യു രംഗത്തെത്തിയിരുന്നു. സിനിമയില്‍ എസ്എഫ്‌ഐയുടേതായി കാണിക്കുന്ന രംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ കെഎസ് യുവാണ് ചെയ്തതെന്ന് അവര്‍ വീഡിയോകള്‍ സഹിതം സാക്ഷ്യപ്പെടുത്തുന്നു. സിനിമയുടെ പ്രമേയത്തെ എസ്എഫ്‌ഐ തന്നെ തള്ളിയതോടെ കെഎസ് യുവിന്റെ അവകാശവാദങ്ങള്‍ സത്യമാണ് എന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. അപ്പോഴും എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവങ്ങളെ മാറ്റിമറിച്ചതെന്ന ചോദ്യം അവശേഷിക്കുന്നു.

  മഹാരാജാസില്‍ കെഎസ് യു നേടിയ വിജയത്തിന്റെ കഥയായിരുന്നു സിനിമയ്ക്കായി ആദ്യം രൂപപ്പെടുത്തിയത്. പക്ഷെ ചിത്രത്തിനായി നിര്‍മാാതക്കളെ കിട്ടിയില്ല. അങ്ങനെയാണ് കഥയിലെ മാറ്റത്തേക്കുറിച്ച് ചിന്തിക്കുന്നതെന്ന് സിനിമയിലെ നടനും യഥാര്‍ത്ഥ ജീവിതത്തിലെ നായകനുമായ ജിനോ ജോണ്‍ പറയുന്നു.

  നിര്‍മാാക്കളെ കിട്ടാതായതോടെ നായകന്റെ രാഷ്ട്രീയം മാറ്റുന്നതിനേക്കുറിച്ചുള്ള ആലോചന തുടങ്ങി. നായകനെ സ്വതന്ത്രനാക്കിയാലോ എന്ന് ആദ്യം ചിന്തിച്ചു. കാര്യമുണ്ടായില്ല. നായകനെ എസ്എഫ് വൈക്കാരനാക്കയതോടെയാണ് നിര്‍മാതാവ് കഥ കേള്‍ക്കാനെങ്കിലും തയാറായതെന്ന് ജിനോ പറഞ്ഞു. സംവിധായകന്‍ ടോം ഇമ്മട്ടിയുടെ അടുത്ത സുഹൃത്താണ് ജിനോ

  ചിത്രത്തില്‍ രണ്ട് കാലഘട്ടങ്ങളാണ് സംസാരിക്കുന്നത്. അതില്‍ 72ലെ കാലം പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ജിനോ പറയുന്നു. എന്നാല്‍ ഹോസ്റ്റലിലേതുള്‍പ്പെടെയുള്ള സിനിമയിലെ രംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്നതാണ്. സിനിമയുടെ സൗകര്യത്തിന് വേണ്ടി സംഭവങ്ങളെ തിരിച്ചിട്ടു എന്നുമാത്രമാണ് വ്യത്യാസമെന്നും ജിനോ പറയുന്നു.

  ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയോട് എസ്എഫ്‌ഐക്കാര്‍ക്കുള്ള ആവേശം കണ്ടാല്‍ പൊതുമധ്യത്തില്‍ ഇപ്പോഴുള്ള പ്രതിച്ഛായ നഷ്ടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തോന്നുകയെന്നും ജിനോ പറയുന്നു. ലോ അക്കാദമി വിഷയത്തിലടക്കം പല പൊതുവിഷയങ്ങളിലും എസ്എഫ്‌ഐ സ്വീകരിക്കുന്ന നിലപാടിന്റെ പേരില്‍ വിമര്‍ശനമേല്‍ക്കുന്ന കാലമാണെന്നും ജിനോ പറഞ്ഞു.

  English summary
  Jino John KSU leader and actor of Oru Mexican Apartha is say the story was first planned as KSU's victory in Maharajas College. The producers were not willing to hear the story. So they change the hero as SFY leader.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X