»   » ഓണ ഫോട്ടോയ്ക്ക് അശ്ലീല കമന്റ്; സുബിയുടെ മറുപടിയെ അഭിനന്ദിച്ച് രമ്യ

ഓണ ഫോട്ടോയ്ക്ക് അശ്ലീല കമന്റ്; സുബിയുടെ മറുപടിയെ അഭിനന്ദിച്ച് രമ്യ

Posted By: Rohini
Subscribe to Filmibeat Malayalam

നടിയും അവതാരകയുമായി സുബി സുരേഷ് ഓണാഘോഷത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. സീരിയല്‍ - സിനിമാ നടിമാര്‍ക്കൊപ്പം സെറ്റ് സാരിയുടുത്തുള്ള ഒരു ഫോട്ടോയ്ക്ക് ഒരു ആരാധകന്‍(?) അശ്ലീല കമന്റ് ഇട്ടു.

ഉരളയ്ക്കുപ്പേരി എന്നോണം ആ കമന്റിന് സുബി മറുപടിയും നല്‍കി. മറ്റ് ഫേസ്ബുക്ക് ജീവികള്‍ അതെടുത്തിട്ട് ചര്‍ച്ചയും വിവാദവുമാക്കിയപ്പോള്‍ കമന്റും അതിന് നല്‍കിയ റിപ്ലേയും സുബി ഡിലീറ്റ് ചെയ്തു.

remya-subi

എന്നാല്‍ വിഷയത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നു. സുബിയുടെ മറുപടിയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി രമ്യ നമ്പീശന്‍. ഫോട്ടോയും കമന്റും സുബിയുടെ മറുപടി സ്‌ക്രീന്‍പ്രിന്റ് എടുത്തിട്ടാണ് രമ്യ നടിയ്ക്ക് അഭിനന്ദമറിയിച്ചത്.

Well said Subi suresh󾮟

Posted by Remya Nambeesan on Tuesday, September 1, 2015

പക്ഷെ സുഭിയുടെ മറുപടിയെ വിമര്‍ശിക്കുന്നവരും ഇല്ലാതെയല്ല. ഇവിടെ വീണ്ടും അപമാനിക്കപ്പെട്ടത് സ്ത്രീകള്‍ തന്നെയാണെന്നാണ് വിമര്‍ശനം. സുബി എന്ന പെണ്ണിനെ കളിയാക്കിയാണ് കമന്റ് വന്നത്. സുബി കൊടുത്ത മറുപടിയിലും ഉന്നം ഒരു സ്ത്രീക്ക് നേരയാണെന്നാണ് ചൂണ്ടുന്നതത്രെ.

English summary
Remya Nambeesan support Subi Suresh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam