»   » ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, തോപ്പില്‍ ജോപ്പന്‍ വന്‍ പരാജയം; പലര്‍ക്കും ശമ്പളം പോലും കിട്ടിയില്ല!

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, തോപ്പില്‍ ജോപ്പന്‍ വന്‍ പരാജയം; പലര്‍ക്കും ശമ്പളം പോലും കിട്ടിയില്ല!

Posted By: Rohini
Subscribe to Filmibeat Malayalam

ഒക്ടോബര്‍ 7 ന് പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും റിലീസായത്. നിര്‍മ്മാണച്ചെലവുകൊണ്ട് മുരുകന്റെ അടുത്ത് പോലും എത്തില്ല എങ്കിലും, തോപ്പില്‍ ജോപ്പനിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തുന്ന തരത്തിലാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകളും വന്നത്.

ആഞ്ഞ് പിടിച്ചിട്ടും ഈ വര്‍ഷം മമ്മൂട്ടിയ്ക്ക് എങ്ങും എത്താന്‍ കഴിഞ്ഞില്ല; വെറുതേ ആയിപ്പോയി..


എന്നാല്‍ ആ കേട്ട കഥകളളക്കെ ഇല്ലാക്കഥയായിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രം വമ്പന്‍ പരാജയമാണ് എന്ന് ചില പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍

പുലിമുരുകനോട് മത്സരിച്ച തോപ്പില്‍ ജോപ്പന്‍ മോശമല്ലാത്ത കലക്ഷന്‍ നേടി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 25 കോടിയ്ക്ക് മുകളില്‍ ജോപ്പന്‍ കലക്ഷന്‍ നേടി എന്നാണ് ഒടുവില്‍ വന്ന വാര്‍ത്ത.


നിര്‍മാതാവിന് നഷ്ടം

എന്നാല്‍ ചിത്രം ചിത്രം നിര്‍മാതാവിന് രണ്ട് കോടിയുടെ നഷ്ടം ഉണ്ടാക്കി എന്നാണ് പുതിയ വാര്‍ത്ത. ഗ്രാന്റ് ഫിലിം കോര്‍പറേഷന്റെ ബാനറില്‍ നൗഷാദ് ആലത്തൂറാണ് ചിത്രം നിര്‍മിച്ചത്.


പലര്‍ക്കും ശമ്പളം കിട്ടിയില്ല

ചിത്രത്തിന് പിന്നില്‍ പ്രവൃത്തിച്ച പല സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം കിട്ടിയില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നിര്‍മാതാവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന പരാതിയുമായി പലരും രംഗത്ത് എത്തി എന്നാണ് കേള്‍ക്കുന്നത്.


തോപ്പില്‍ ജോപ്പന്‍

ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന നാലാമത്തെ ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. നൗഷാദ് കോയ തിരക്കഥ എഴുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ എന്റര്‍ടൈന്‍മെന്റ് പ്രകടനം തന്നെയായിരുന്നു ആകര്‍ഷണം.


English summary
The report says ‘Thoppil Joppan’ incurred a loss of about 2 crores for its producer and sources also says, many of the crew members are yet to receive their payment and when they tried to contact the producer, he is not even attending phone calls.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam