»   » റീമ കല്ലിങ്കല്‍ അഹങ്കാരമേറുന്നു

റീമ കല്ലിങ്കല്‍ അഹങ്കാരമേറുന്നു

Posted By:
Subscribe to Filmibeat Malayalam
സിനിമയിലെത്തിയ കാലം മുതല്‍ക്കെ റിമ കല്ലിങ്കല്ലിനെതിരെ പലവിധ ആരോപണങ്ങളുമുയര്‍ന്നിട്ടുണ്ട്. അഭിനയശേഷിയും സൗന്ദര്യവുമൊക്കെ ഒത്തിണങ്ങിയ നടിയാണെങ്കിലും ഇവര്‍ക്കെതിരെ പരാതിപ്പെടുന്നവരുടെ എണ്ണം അനുദിനമേറി വരികയാണെന്നതാണ് സത്യം. നേരത്തെ പലരും നടിയുടെ സ്വകാര്യജീവിതത്തെ ആരോപണങ്ങളുടെ നിഴലില്‍ നിര്‍ത്താനായിരുന്നു താത്പര്യം കാണിച്ചിരുന്നത്. എന്നാല്‍ ഒരു വ്യക്തിയുടെ സ്വകാര്യത അയാളുടേത് മാത്രമാണെന്നതാണ് യാഥാര്‍ഥ്യം.

മറ്റുള്ളവര്‍ക്കോ സമൂഹത്തിനോ പ്രശ്‌നങ്ങളുണ്ടാക്കാത്ത കാലം വരെ അതിലാരും ഇടപെടാതിരിയ്ക്കുകയാണ് ഉചിതം. ഒരു താരത്തെ കണക്കിലെടുക്കുമ്പോള്‍ അവരുടെ അഭിനയം പെരുമാറ്റം, ആത്മാര്‍ത്ഥത തുടങ്ങിയവയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതിലെന്തെങ്കിലും തകരാര്‍ സംഭവിയ്ക്കുമ്പോള്‍ മാത്രമേ ഇത് സൂചിപ്പിയ്‌ക്കേണ്ട ആവശ്യമുള്ളൂ.

ഋതുവിലൂടെ സിനിമയിലെത്തിയ റിമയെക്കുറിച്ച് പല സംവിധായകരും നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ഫോണ്‍ അറ്റന്റ് ചെയ്യുന്നില്ലെന്നും മെസേജുകള്‍ മറുപടി നല്‍കില്ലെന്നുമൊക്കെയായിരുന്നു അതില്‍ പലതും. പുതിയ താരങ്ങളാണ് ഇത്തരം തലവേദനകളുണ്ടാക്കുന്നതില്‍ മിടുക്കര്‍. അഹന്തയുടെ ആദ്യലക്ഷണങ്ങളാണിതെല്ലാം. ഒരു സിനിമയിലഭിനയിച്ചതിന് അവാര്‍ഡ് കിട്ടുമ്പോഴെക്കെയാവും ഇത്തരം അഹന്തകള്‍ പൊട്ടിമുളയ്ക്കാറ്.

കഴിവുള്ള താരമാണ് റിമ. എന്നാല്‍ മലയാള സിനിമയ്ക്ക് താന്‍ അനിവാര്യതയല്ലയെന്ന് കൂടി റിമ തിരിച്ചറിയണം. നല്ല കുട്ടിയായി നടന്നാല്‍ ഇനിയുമേറെക്കാലം ഇവിടെയൊക്കെ തുടരാന്‍ സാധിയ്ക്കുമെന്ന് റിമ മനസ്സിലാക്കിയാല്‍ നന്ന്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam