»   » അനന്തഭദ്രത്തിലെ നടി ഗര്‍ഭിണിയായിരുന്നു, ആരെയും അറിയിക്കാതെ പെട്ടന്ന് വിവാഹം നടത്താനുള്ള കാരണം!

അനന്തഭദ്രത്തിലെ നടി ഗര്‍ഭിണിയായിരുന്നു, ആരെയും അറിയിക്കാതെ പെട്ടന്ന് വിവാഹം നടത്താനുള്ള കാരണം!

Posted By: Rohini
Subscribe to Filmibeat Malayalam

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡി നടി റിയ സെന്നിനെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം. ചിത്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരിയായ ഭദ്ര എന്ന കഥാപാത്രമായി എത്തിയ റിയ സെന്‍ കഴിഞ്ഞ ദിവസം രഹസ്യമായി വിവാഹം ചെയ്തത് ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു.

അവസരം കുറഞ്ഞു, നഗ്നയായി റിയ സെന്‍; ശരിക്കും അനന്തഭദ്രത്തിലെ ബാധ കയറിയോ?

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു റിയ സെന്നിന്റെ വിവാഹം. എന്തുകൊണ്ട് ഇത്ര പെട്ടന്ന്, അതും രഹസ്യമായി വിവാഹം ചെയ്തു എന്നുള്ള കാര്യം പാപ്പരാസികളെ ചിന്തിപ്പിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അക്കാര്യം കണ്ടെത്തിയത്. റിയ സെന്‍ ഗര്‍ഭിണിയായിരുന്നുവത്രെ!!

രഹസ്യ വിവാഹം

കുറച്ചു നാളായി റിയ സെന്നിന്റെ വിവാഹത്തെ കുറിച്ച് സംസാരമുണ്ടായിരുന്നെങ്കിലും ഇത്രപെട്ടന്ന് അത് സംഭവിയ്ക്കും എന്ന് ആരാധകര്‍ കരുതിയിരുന്നില്ല. പൂനയില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു അത്.

എന്തുകൊണ്ട് രഹസ്യം

ഏറെ നാളായി പറഞ്ഞുകൊണ്ടിരിയ്ക്കുന്ന വിവാഹം എന്തുകൊണ്ട് ഇത്ര പെട്ടന്ന് രഹസ്യമായി നടത്തി എന്ന സംശയത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാപ്പരാസികള്‍ അത് കണ്ടെത്തിയത്. റിയ സെന്‍ ഗര്‍ഭിണിയായിരുന്നുവത്രെ.

ഏറെ നാളത്തെ പ്രണയം

ശിവം തിവാരിയുമായി നീണ്ട നാളായി പ്രണയത്തിലായിരുന്നു റിയ സെന്‍. വീട്ടുകാരുടെ സമ്മതം കിട്ടുന്നതിന് മുന്‍പേ നടി ഗര്‍ഭിണിയായത്രെ. അതോടെ വിവാഹം പെട്ടന്ന് നടത്തുകയായിരുന്നു.

ഗോസിപ്പ് കോളങ്ങളില്‍

നേരത്തെ ശ്രീശാന്തിനൊപ്പവും അഷ്മിത് പട്ടേലിനൊപ്പവും റിയ സെന്നിന്റെ പേര് ഗോസിപ്പു കോളങ്ങളില്‍ വന്നിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ ആ പ്രണയ ഗോസിപ്പ് നിഷേധിച്ച് നടി രംഗത്തെത്തുകയും ചെയ്തു.

സിനിമയില്‍ റിയ

വിഷകന്യ എന്ന ഹിന്ദി ചിത്രത്തില്‍ ബാലതാരമായിട്ടാണ് റിയ സെന്നിന്റെ തുടക്കം. താജ് മഹല്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ റിയ പിന്നീട് ഹിന്ദി ചിത്രങ്ങളിലും മിന്നി നിന്നു. ആ സമയത്താണ് മലയാളത്തില്‍ അനന്തഭദ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഹിന്ദി കൂടാതെ ബെംഗാളി ഒറിയ ചിത്രത്തിലും അഭിനയിച്ചു.

English summary
It is being speculated that Riya Sen got married to Shivam Tewari because she is pregnant.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam