»   » മറ്റ് നടിമാരുടെ ഉറക്കം കളഞ്ഞ് സായി പല്ലവി, പ്രതിഫലം കുത്തനെ ഉയര്‍ത്തി, ഇപ്പോള്‍ എത്ര?

മറ്റ് നടിമാരുടെ ഉറക്കം കളഞ്ഞ് സായി പല്ലവി, പ്രതിഫലം കുത്തനെ ഉയര്‍ത്തി, ഇപ്പോള്‍ എത്ര?

Posted By: Rohini
Subscribe to Filmibeat Malayalam

അന്ന് പ്രേമം എന്ന ചിത്രം ഹിറ്റായപ്പോഴും സായി പല്ലവി.. മലര്‍ മിസ് .. എന്നീ രണ്ട് പേരുകള്‍ മാത്രമാണ് ഉയര്‍ന്ന് കേട്ടത്. മലര്‍ മിസ്സായി എത്തുന്ന സായി പല്ലവിയെ കാണാന്‍ വേണ്ടി മാത്രം ചിലര്‍ പ്രേമം എന്ന ചിത്രം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കണ്ടു. ഇപ്പോള്‍ ഇതാ ഫിദ.

വമ്പന്‍ തുക വാഗ്ദാനം നല്‍കി വിളിച്ചിട്ടും സായി പല്ലവി പോയില്ല, പറഞ്ഞ മറുപടി കേട്ടോ.. ?

തെലുങ്ക് സിനിമയില്‍ ഇപ്പോള്‍ സായി പല്ലവിയെയും ഭാനുമതിയെയും കുറിച്ചാണ് സംസാരം. ഭാനുമതിയെ കാണാന്‍ വേണ്ടി ചിലര്‍ ഫിദ എന്ന ചിത്രം വീണ്ടും വീണ്ടും കാണുന്നു. ചിത്രം വമ്പന്‍ വിജയമായതോടെ സായി പല്ലവി പ്രതിഫലം കുത്തനെ ഉയര്‍ത്തി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ പോര്‍ട്ടലായ മിര്‍ച്ചി9 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബ്ലോക്ബസ്റ്റര്‍ ഹിറ്റ്

സായി പല്ലവിയെയും വരുണ്‍ തേജയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമുല സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് ഫിദ. 40 കോടി ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രം ബ്ലോക് ബസ്റ്റര്‍ ഹിറ്റായി മാറിക്കഴിഞ്ഞു. വരുണിനും മുകളിലാണ് സായി പല്ലവിയുടെ പേര്.

ഡിമാന്റ് കൂടി

ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ ഏറ്റവും ഡിമാന്റുള്ള നായികമാരില്‍ ഒരാളായിരിയ്ക്കുകയാണ് സായി പല്ലവി. ഫിദയിലെ നടിയുടെ അഭിനയത്തെ പ്രശംസിച്ച് മുന്‍നിര താരങ്ങളും മുതിര്‍ന്ന താരങ്ങളും രംഗത്തെത്തിയിരുന്നു.

പ്രതിഫലം ഉയര്‍ത്തി

ഈ പശ്ചാത്തലത്തില്‍ സായി പല്ലവി തന്റെ പ്രതിഫലം ഉയര്‍ത്തി എന്നാണ് പുതിയ വാര്‍ത്തകള്‍. ഫിദയില്‍ അഭിനയിക്കുന്നതിനായി 40 ലക്ഷം രൂപയാണ് സായി പല്ലവി വാങ്ങിയത്. ഇപ്പോള്‍ 40 ല്‍ നിന്ന് 70 ലക്ഷത്തിലേക്ക് ഉയര്‍ത്തിയത്രെ പ്രതിഫലം.

നടിമാരുടെ ഉറക്കം കളഞ്ഞു

മുന്‍നിര നായികമാരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഒരു കോടിയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നത്. വര്‍ഷങ്ങളായി ഇന്റസ്ട്രിയില്‍ ഉള്ള നടിമാര്‍ക്ക് പോലും അമ്പത് ലക്ഷത്തിന് മുകളില്‍ പ്രതിഫലം ലഭിക്കാറില്ല. ഇപ്പോള്‍ സായി 70 ലക്ഷത്തില്‍ എത്തിയതോടെ മറ്റ് നടിമാരുടെ ഉറക്കം പോയി എന്നാണ് പാപ്പരാസികള്‍ പറയുന്നത്.

വളരെ സെലക്ടീവ്

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് സായി പല്ലവി. മൂഡ് അനുസരിച്ച് മാത്രമേ സിനിമ ചെയ്യുകയുള്ളൂ. കഥാപാത്രത്തെ ഇഷ്ടപ്പെടണം.. വരുന്ന കഥകളില്‍ നിന്ന് തന്നെ സംതൃപ്തി പെടുത്തുന്ന ഒന്ന് മാത്രമേ ചെയ്യൂ. സിനിമയല്ല തന്റെ മേഖല എന്ന് നേരത്തെ സായി അറിയിച്ചിരുന്നു.

പുതിയ സിനിമ

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും ഇപ്പോള്‍ സായി പല്ലവിയ്ക്ക് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. നാനിയ്‌ക്കൊപ്പമുള്ള എംസിഎ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു, ഡിസംബര്‍ മാസത്തോടെ സിനിമ റിലീസ് ചെയ്യും. തമിഴിലും പല പ്രൊജക്ടുകളും പറഞ്ഞു കേള്‍ക്കുന്നു.

English summary
Sai Pallavi Hikes Her Fee!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam