»   » വെറും രണ്ട് സിനിമകളില്‍ അഭിനയിച്ച സായി പല്ലവിയുടെ പ്രതിഫലം കേട്ടാള്‍ ഞെട്ടും, തമിഴ് നടിമാര്‍ ഞെട്ടി!

വെറും രണ്ട് സിനിമകളില്‍ അഭിനയിച്ച സായി പല്ലവിയുടെ പ്രതിഫലം കേട്ടാള്‍ ഞെട്ടും, തമിഴ് നടിമാര്‍ ഞെട്ടി!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഹിറ്റായ നായികയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം മലര്‍ വസന്തം പൂത്തുലയുകയായിരുന്നു. തമിഴ്‌നാട്ടുകാരിയായ സായി പല്ലവിയ്ക്ക് ഒറ്റയടിയ്ക്ക് രണ്ട് ഇന്റസ്ട്രിയിലും ആരാധകരായി.

ഞാന്‍ കല്യാണം കഴിക്കില്ല; എന്തുകൊണ്ട് എന്ന് സായി പല്ലവി വെളിപ്പെടുത്തുന്നു!!

ഇപ്പോള്‍ തെലുങ്ക് , തമിഴ് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന സായി പല്ലവിയുടെ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. വെറും രണ്ട് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള സായിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് തമിഴ് സിനിമാ നടിമാര്‍.

എത്രയാണ് പ്രതിഫലം

തമിഴിലും തെലുങ്കിലും ഒരു സിനിമ ചെയ്യുന്നതിന് സായി പല്ലവി വാങ്ങുന്ന പ്രതിഫലം 50 ലക്ഷം രൂപയാണത്രെ. അതും തെലുങ്ക് - തമിഴ് സിനിമയെ സംബന്ധിച്ച് സായി പല്ലവി പുതുമുഖമാണ്. ഇതുവരെ ഒരു സിനിമ പോലും താരത്തിന്റേതായി ഈ രണ്ട് ഭാഷകളിലും റിലീസായിട്ടില്ല.

ചെയ്തുകൊണ്ടിരിയ്ക്കുന്ന ചിത്രം

ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ സായി പല്ലവി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ റിലീസാകും. ഈ സിനിമയ്ക്ക് വേണ്ടി സായി പല്ലവി വാങ്ങിയത് 50 ലക്ഷം രൂപയാണത്രെ. ഒരു പുതുമുഖ നായികയെ സംബന്ധിച്ച് ഇത് വളരെ കൂടുതലാണ്.

തമിഴിലേക്ക്

വിക്രമിന്റെ നായികയായി സായി പല്ലവി തമിഴിലേക്ക് പോകുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഈ ചിത്രത്തിന് വേണ്ടി സായി പല്ലവി പറഞ്ഞിരിയ്ക്കുന്നത് 50 ലക്ഷം രൂപയാണത്രെ.

നഷ്ടപ്പെട്ട അവസരങ്ങള്‍

തമിഴില്‍ മണിരത്‌നം ഇപ്പോല്‍ സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈ എന്ന ചിത്രത്തിലേക്ക് കാര്‍ത്തിയുടെ നായികയായി സായി പല്ലവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് കാരണം നടിയ്ക്ക് അവസരം നഷ്ടപ്പെട്ടു. പിന്നീട് അജിത്തിന്റെ ചിത്രത്തിലേക്ക് വിളിച്ചെങ്കിലും തെലുങ്ക് ചിത്രത്തിന്റെ തിരക്കുകള്‍ കാരണം നടയ്ക്ക് അതും കൈവിട്ടുപോയി.

മലയാളത്തില്‍

പ്രേമത്തിന് ശേഷം സായി പല്ലവി ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതിന് ശേഷം മലയാളത്തില്‍ അവസരങ്ങളൊന്നും വന്നിട്ടില്ല. മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന മഞ്ജു വാര്യരാണ്, 50 ലക്ഷം. തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നയന്‍താര മലയാളത്തില്‍ 35 ലക്ഷം രൂപയാണ് വാങ്ങുന്നത്. സായി പല്ലവി മലയാളത്തില്‍ എത്ര വാങ്ങും?

English summary
Sai Pallavi salary shocks other heroines

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam