»   » കടലില്‍ നിന്ന് സാമന്ത തടിയൂരി

കടലില്‍ നിന്ന് സാമന്ത തടിയൂരി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/samantha-outof-kadal-2-102186.html">Next »</a></li></ul>
Samantha,
കടല്‍ എന്ന മണിരത്‌നം ചിത്രത്തില്‍ നായികയാവാന്‍ ആദ്യം ക്ഷണം ലഭിച്ചത് കമലിന്റെ ഇളയപുത്രിയായ അക്ഷരയ്ക്കാണ്. എന്നാല്‍ ചിത്രത്തിലഭിനയിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു കമല്‍പുത്രിയുടെ പ്രതികരണം. ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ സജീവമാകാനൊരുങ്ങുന്ന അക്ഷര ചിത്രത്തോട് നോ പറയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും അക്ഷര പിന്‍മാറിയതിന് ശേഷവും പല നടിമാരേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ബോളിവുഡ് നടി സോനം കപൂര്‍, ശ്രീദേവിയുടെ മകള്‍ ജാനവി തുടങ്ങിയവരുടെ പേരുകളൊക്കെ നായികാപദവിയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുവെങ്കിലും ഒടുവില്‍ യെസ് മൂളിയത് സാമന്ത മാത്രമാണ്.

അങ്ങനെ സാമന്തയെ നായികയാക്കി 'കടലി'ന്റെ ഷൂട്ടിങ്ങും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഈ നടിയും ചിത്രത്തെ കൈവിട്ടിരിക്കുകയാണത്രേ. ഷൂട്ടിങ് ആരംഭിച്ച ശേഷം സാമന്ത ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് അറിയിക്കുകയായിരുന്നു. ഡേറ്റില്ലാത്തതിലാണ് നടി പിന്‍മാറിയതെന്ന് പറയുമ്പോഴും പാപ്പരാസികള്‍ അത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. നടി പിന്‍മാറിയതിന് പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ടെന്ന് ഇവര്‍ പറയുന്നു.

അടുത്ത പേജില്‍
നടിയുടെ പിന്‍മാറ്റം ചര്‍മ്മ പ്രശ്‌നം മൂലം?

<ul id="pagination-digg"><li class="next"><a href="/gossips/samantha-outof-kadal-2-102186.html">Next »</a></li></ul>
English summary
Looks like actor Samantha is facing a problem of plenty and that seems to have cost her her dream project.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam