»   » അശ്ലീല കമന്റിട്ടയാള്‍ക്ക് 'കറക്ട്' മറുപടി നല്‍കി സംസ്‌കൃതി: ഫേസ്ബുക്കും 'പൂട്ടി' ആരാധകന്‍ ഓടി

അശ്ലീല കമന്റിട്ടയാള്‍ക്ക് 'കറക്ട്' മറുപടി നല്‍കി സംസ്‌കൃതി: ഫേസ്ബുക്കും 'പൂട്ടി' ആരാധകന്‍ ഓടി

Written By:
Subscribe to Filmibeat Malayalam

സിനിമാ നടിമാര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സോഷ്യല്‍ മീഡിയയിലെ അശ്ലീല കമന്റുകള്‍ക്കാണ്. മിക്ക നടിമാരും ഇത്തരം കമന്റുകളോട് ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അക്കൂട്ടത്തിലിപ്പോള്‍ ഒടുവിലത്തെ പേരാണ് സംസ്‌കൃതി ഷേണോയിയുടേത്. തന്റെ പോസ്റ്റിന് അശ്ലീല കമന്റിട്ട ആള്‍ക്ക് അതേ നാണയത്തില്‍ നടി മറുപടി നല്‍കി

കഴിഞ്ഞ ദിവസം സംസ്‌കൃതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് ആരാധകരില്‍ ഒരാള്‍ മോശം ഭാഷയില്‍ അശ്ലീലം കലര്‍ന്ന കമന്റ് പോസ്റ്റ് ചെയ്തത്. ഇയാളുടെ ചിത്രം സഹിതമുള്ള സ്‌ക്രീന്‍ഷോട്ടെടുത്ത് സംസ്‌കൃതി തന്റെ വാളില്‍ പോസ്റ്റ് ചെയ്ത് പകരം വീട്ടി. സംഗതി പന്തിയല്ലെന്ന് തോന്നിയ ആള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും തന്റെ അക്കൗണ്ട് ഡി ആക്ടീവേറ്റ് ചെയ്യുകയും ചെയ്തു.

 samskrithy

കമന്റ് ഡിലീറ്റ് ചെയ്തതോടെ താന്‍ സ്‌ക്രീന്‍ ഷോട്ട് നീക്കം ചെയ്യുന്നതായി സംസ്‌കൃതി അറിയിച്ചു. പെണ്‍കുട്ടികളുടെ പേടിയാണ് ഇത്തരത്തില്‍ തരംതാഴ്ന്ന രീതിയില്‍ ചിന്തിക്കുന്നവര്‍ മുതലെടുക്കുന്നതെന്ന് സംസ്‌കൃതി അഭിപ്രായപ്പെടുന്നു. പെണ്‍കുട്ടികള്‍ കൃത്യമായി പ്രതികരിക്കുകയാണെങ്കില്‍ 'അയാള്‍' അക്കൗണ്ട് പൂട്ടി ഓടിയത് പോലെ എല്ലാവരും ഓടുമെന്നും സംസ്‌കൃതി പറയുന്നു

English summary
Samskruthy Shenoy deal the bad comment on facebook page
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam