»   » സാന്ദ്രയ്ക്ക് ചവിട്ടേറ്റത് അടിവയറ്റില്‍, വിജയ് ബാബു ഒളിവില്‍; യഥാര്‍ത്ഥ പ്രശ്‌നം ഇതാണ്

സാന്ദ്രയ്ക്ക് ചവിട്ടേറ്റത് അടിവയറ്റില്‍, വിജയ് ബാബു ഒളിവില്‍; യഥാര്‍ത്ഥ പ്രശ്‌നം ഇതാണ്

By: Rohini
Subscribe to Filmibeat Malayalam

ഫ്രൈഡെ ഫിലിം ഹൗസിന്റെ ഉടമകളായ സാന്ദ്ര തോമസും വിജയ് ബാബുവും തെറ്റിപ്പിരിഞ്ഞതാണ് ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും ചൂടുപിടിച്ച വാര്‍ത്ത. വിജയ് സാന്ദ്രയെ മര്‍ദ്ദിച്ചു എന്നും വിജയ്‌ക്കെതിരെ സാന്ദ്ര കേസ് കൊടുത്തു എന്നുമൊക്കെയാണ് കേള്‍ക്കുന്നത്.

സാന്ദ്ര വിവാഹം കഴിച്ചതാണോ പ്രശ്‌നങ്ങള്‍ക്ക് കാരണം, അപ്പോള്‍ ആരാണ് വില്ലന്‍?; പാപ്പരാസികള്‍ക്ക് സംശയം

ഇപ്പോഴിതാ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ മറനീക്കി പുറത്ത് വരുന്നു. സാന്ദ്രയുടെ വിവാഹം കഴിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് തന്നെയാണ് കാരണം എന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വാര്‍ത്തകള്‍.

ഫ്രൈഡെ ഫിലിം ഹൗസില്‍ ആരാണ് വിജയ്?

സാന്ദ്ര തോമസാണ് ഫ്രൈഡെ ഫിലിം ഹൗസിന്റെ ഉടമയും എംഡിയും. വിജയ് ബാബു കമ്പനിയുടെ ചെയര്‍ മാനാണ്. ഫ്രൈഡെ ഫിലിം ഹൗസിന്റെ വളര്‍ച്ചയ്ക്ക് രണ്ട് പേരും ഒരുപോലെ പങ്കുവഹിച്ചിട്ടുണ്ട്. ആ വളര്‍ച്ചയ്‌ക്കൊപ്പം ഇരുവരുടെയും സൗഹൃദവും വളര്‍ന്നു. ഒടുവില്‍ ഇരുവരും തമ്മിലുള്ള പ്രണയ കഥകള്‍ പല ഗോസിപ്പുകോളങ്ങളിലും വന്നു.

വിവാഹം കഴിഞ്ഞതോടെ

സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്നാണ് കലൂര്‍ പൊറ്റക്കുഴി റോഡില്‍ ഫ്രൈഡേ ഫിലിം ഹൗസ് എന്ന കമ്പനി നടത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ സാന്ദ്രയുടെ വിവാഹം കഴിഞ്ഞതോടെ പാര്‍ട്‌നര്‍ഷിപ്പ് ഒഴിയണമെന്നും ഇതുവരെയള്ള കമ്പനിയുടെ ലാഭം വീതം വയ്ക്കണമെന്നും സാന്ദ്ര പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

അടിവയറ്റില്‍ ചവിട്ടിയത്

പാര്‍ട്‌നര്‍ഷിപ്പ് ഒഴിയാന്‍ കഴിയില്ല എന്ന് വിജയ് ബാബു പറഞ്ഞതോടെ തര്‍ക്കമായി. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് സാന്ദ്രയ്ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സാന്ദ്ര കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സാന്ദ്ര വില്‍സണ്‍ എന്ന പേരിലാണ് കൊച്ചി അമൃത ആശുപത്രിയില്‍ നടി അഡ്മിറ്റ് ആയിരിക്കുന്നത്.

വിജയ്‌ക്കെതിരെയുള്ള പരാതി

പൊറ്റക്കുഴിയിലെ ഓഫീസില്‍ ഭര്‍ത്താവ് വില്‍സണോടൊപ്പം എത്തിയ സാന്ദ്രയെ അടിവയറ്റില്‍ ചവിട്ടുകയും ഭീഷണി പെടുത്തുകയും തള്ളിയിടുകയും ചെയ്തതെന്നാണ് വിജയ് ബാബുവിനെതിരെയുള്ള പരാതി.

വിജയ് ഒളിവില്‍

എളമക്കര പോലീസ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സാന്ദ്രയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതു. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിനായി ഉടന്‍ കസ്റ്റഡയിലെടുക്കാനിരിക്കെ നടന്‍ ഒളിവില്‍ പോയി എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍.

English summary
Sandra Thomas gets hitched! Here are details
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam