»   » പ്രശ്‌നം പെട്ടന്ന് പൊട്ടിമുളച്ചതല്ല, സാന്ദ്രയുടെ രണ്ടാം വിവാഹമാണ് കാരണം; വെളിപ്പെടുത്തലുമായി സാന്ദ്ര

പ്രശ്‌നം പെട്ടന്ന് പൊട്ടിമുളച്ചതല്ല, സാന്ദ്രയുടെ രണ്ടാം വിവാഹമാണ് കാരണം; വെളിപ്പെടുത്തലുമായി സാന്ദ്ര

Posted By: Rohini
Subscribe to Filmibeat Malayalam

പുതുമുഖ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ട് ഒത്തിരി നല്ല ചിത്രങ്ങള്‍ നിര്‍മിച്ച ഫ്രൈഡെ ഫിലിം ഹൗസിന്റെ ഉടമസ്ഥരായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള വഴക്കാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം.

വിജയ് ബാബു - സാന്ദ്ര തോമസ് പിണക്കം മാറ്റാന്‍ ശ്രമിച്ച അജു വര്‍ഗ്ഗീസിന് ഫേസ്ബുക്കില്‍ തെറിവിളി

പെട്ടന്നൊരു വൈകുന്നേരത്തില്‍ സാന്ദ്രയും വിജയ് യും തെറ്റിപ്പിരിഞ്ഞു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ഈ വഴക്ക് അങ്ങനെ പെട്ടന്ന് ഒരു ദിവസം പൊട്ടി മുളച്ചതല്ല എന്നാണ് പുതിയ വിവരം.

സാന്ദ്രയുടെ രണ്ടാം വിവാഹം

അടുത്തിടെയാണ് സാന്ദ്ര തോമസിന്റെ വിവാഹം നടന്നത്. തിരുവനന്തപുരം സ്വദേശിയായ വില്‍സണാണ് സാന്ദ്രയെ വിവാഹം ചെയ്തത്. സാന്ദ്ര തോമസിന്റെ രണ്ടാം വിവാഹമായിരുന്നുവത്രെ ഇത്. സാന്ദ്രയുടെ വിവാഹത്തിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിയ്ക്കുന്നത്. പാര്‍ട്‌നര്‍ഷിപ്പിനെ തുടര്‍ന്നാണ് പ്രശ്‌നം ഉടലെടുത്തത്.

വിജയ് യുടെ ഇടപെടലുകള്‍

വിജയ് ബാബു സിനിമയില്‍ നേട്ടങ്ങള്‍ കൊയ്യാനായി ഫ്രൈഡെ ഫിലിം ഹൗസിനെ ഉപയോഗിക്കുന്നതായി സാന്ദ്രയ്ക്ക് പരാതിയുണ്ടായിരുന്നു. അതിനൊപ്പം ഫ്രൈഡെ ഫിലിം ഹൗസ് തന്റെ വരുതിയിലാക്കാന്‍ വിജയ് ശ്രമിച്ചുവത്രെ. തിരക്കഥ വായിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചിരുന്ന വിജയ് കമ്പനിയുടെ മുഴുവന്‍ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി.

ചാനല്‍ പരിപാടി നിര്‍മിച്ചു

ഇതിനിടയില്‍ പ്രമുഖ ചാനലിലെ ഒരു പരിപാടി ഫ്രൈഡെ ഫിലിംസ് നിര്‍മിച്ചു തുടങ്ങി. എന്നാല്‍ ഇത് സാന്ദ്രയുടെ അഭിപ്രായം ചോദിക്കാതെ വിജയ് ബാബു ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരുന്നു. വിഷയത്തില്‍ സാന്ദ്രയ്ക്ക് നീരസമുണ്ടായിരുന്നു.

ചൊവ്വാഴ്ച സംഭവിച്ചത്

വിവാഹം കഴിഞ്ഞതോടെ പാര്‍ട്‌നര്‍ഷിപ്പ് ഒഴിയണമെന്നും ഇതുവരെയള്ള കമ്പനിയുടെ ലാഭം വീതം വയ്ക്കണമെന്നും സാന്ദ്ര പറഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സാന്ദ്ര പൊറ്റക്കുഴിയിലെ ഓഫീസില്‍ ഭര്‍ത്താവ് വില്‍സണോടൊപ്പം എത്തി. അവിടെ വച്ചുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനും ജീവനക്കാര്‍ക്കും മുന്നില്‍ വച്ച് വിജയ് ബാബു സാന്ദ്രയെ മര്‍ദ്ദിയ്ക്കുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍.

ചില വെളിപ്പെടുത്തലുകള്‍

മര്‍ദ്ദനമേറ്റ സാന്ദ്ര തോമസ് ഇപ്പോള്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകാതെ സാന്ദ്ര മാധ്യമങ്ങളെ കാണും. വിജയ് യെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം.

English summary
Sandra Thomas to meet press; report

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam