»   » ഏഷ്യാനെറ്റ് പണ്ഡിറ്റിനെ കോമാളിയാക്കുമ്പോള്‍

ഏഷ്യാനെറ്റ് പണ്ഡിറ്റിനെ കോമാളിയാക്കുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

ശരിക്കും എന്തിനാണ് സന്തോഷ് പണ്ഡിറ്റിനെ ഏഷ്യാനെറ്റ് ഇങ്ങനെ വേട്ടയാടുന്നത്. അഭിമുഖം എന്നും കോമഡി എന്നും പേരിട്ട് ഓരോ പരിപാടികളില്‍ വിളിച്ചുവരുത്തി വീണ്ടും വീണ്ടും സന്തോഷ് പണ്ഡിറ്റിനെ ആക്ഷേപിക്കുന്നത് മലയാളത്തിലെ മുന്‍ നിര ചാനലുകളിലൊന്നായ ഏഷ്യാനെറ്റ് സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണ്. ഇതിനെതിരെ ഫേസ് ബുക്കും, ഗൂഗിള്‍ പ്ല്‌സും പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ് സൈറ്റുകളില്‍ ചാനലിനെതിരെയും പ്രോഗ്രാമിന്റെ ജഡ്ജായ ജഗദീഷിനെതിരെയും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സ് പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ ക്ഷണിച്ചുവരുത്തി അപമാനിച്ചതാണ് 'സൂപ്പര്‍ സ്റ്റാര്‍' സന്തോഷ് പണ്ഡിറ്റിന്റെ ആരാധകരെ രോഷാകുലരാക്കിയത്. കഴിഞ്ഞ ഒരാഴ്ചയോളമായി സന്തോഷ് പണ്ഡിറ്റിനെതിരെ കയര്‍ത്തു സംസാരിക്കുന്ന ജഗദീഷിന്റെ ചിത്രം വച്ച് പരിപാടിക്ക് പരസ്യം നല്‍കി വരികയായിരുന്നു ചാനല്‍. ഇന്നലെയാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. പരിപാടിക്കിടയില്‍ സന്തോഷ് പണ്ഡിറ്റിനെ അവഹേളിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ വന്നതോടെയാണ് സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ചാനലിനെതിരെ പ്രതിഷേധം ശക്തമായത്.

Santhosh Pandit

ചാനലിലെ കോമഡി ഷോയുടെ ചീഫ് ജഡ്ജായ ജഗദീഷിനെതിരെയാണ് രോഷം കൂടുതലും. സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറയാന്‍ മാത്രം എന്ത് യോഗ്യതയാണ് ജഗദീഷിന് ഉള്ളതെന്നാണ് കൂടുതല്‍ ആളുകളും ചോദിക്കുന്നത്. പണ്ഡിറ്റിനെക്കാള്‍ വലിയ കോമാളിയാണ് ജഗദീഷെന്നും പണ്ടത്തെ കാക്കതൂറി പ്രയോഗല്ലാതെ മറ്റെന്താണ് ഇയാള്‍ സിനിമയില്‍ ചെയ്തിട്ടുള്ളത് എന്നും മറ്റും പോകുന്നു കമന്റുകള്‍.

കൃഷ്ണനും രാധയും എന്ന ചിത്രം ചര്‍ച്ചയായതിന് പിന്നാലെ മിക്കവാറും എല്ലാ ചാനലുകളും സന്തോഷ് പണ്ഡിറ്റിനെ ഉള്‍പ്പെടുത്തി പരിപാടികള്‍ ചെയ്തിരുന്നു. എന്നാല്‍ നിരവധി തവണ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി കളിയാക്കുകയായിരുന്നു ഏഷ്യാനെറ്റ്. കഴിഞ്ഞ മാസം മിമിക്രി താരങ്ങള്‍ക്കൊപ്പം ദേ വീണ്ടും സന്തോഷ് പണ്ഡിറ്റ് എന്ന പരിപാടിയും ഇത്തരത്തില്‍ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുക വഴി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം നെഗറ്റീവ് പബ്ലിസിറ്റിയും വിവാദങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്നതും സന്തോഷ് പണ്ഡിറ്റ് ആസ്വദിക്കുന്നു എന്ന് കരുതുന്നവരും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ കുറവല്ല.

English summary
Malayalam movie actor Santhosh Pandit got insulted Asianet comedy show chief judge Jagadeesh.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam