For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലും സരിതയും തമ്മില്‍ എന്താണ് ബന്ധം?

  By Aswathi
  |

  ലാലിസത്തിന്റെ പ്രശ്‌നത്തില്‍ നിന്ന് മോഹന്‍ലാല്‍ ഒന്ന് കരകയറി വരുന്നതേയുള്ളൂ. തുടര്‍ച്ചയായി സിനിമകളുടെ പരാജയങ്ങള്‍ക്ക് ശേഷം എന്നും എപ്പോഴും ഒരു ആശ്വാസം നല്‍കി. അങ്ങനെ ആശ്വസിച്ചിരിക്കുമ്പോള്‍വീണ്ടും മോഹന്‍ലാലിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്.

  ഇന്നലെ സരിത എസ് നായര്‍ ഒരാളെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് സംഭവം. പക്ഷെ അയാളടക്കം മറ്റു പലരും വീണ്ടും കുഴിയില്‍ വീഴുന്ന അവസ്ഥയാണ് കണ്ടത്. ജോസ് കെ മാണി ഉള്‍പ്പടെ രാഷ്ട്രീയത്തിലെ പല പ്രമുഖരുടെയും പേര് നിരത്തിയ സരിതയുടെ കത്തില്‍ മോഹന്‍ലാലിന്റെയും പേര് പരമാര്‍ശിക്കപ്പെട്ടത് കേരളീയര്‍ക്ക് ഞെട്ടലുണ്ടാക്കി.

  saritha-mohanlal

  ലാല്‍ ആരാധകര്‍ ക്ഷമിയ്ക്കുക, ഇതൊരിക്കലും ഫില്‍മിബീറ്റിന്റെ കണ്ടെത്തലല്ല; 'എല്ലാവരും എന്നെ ചതിച്ചു. എന്റെ ദേഹം മോഹിച്ചു. യൂസ് ചെയ്ത് അവരുടെ ലാഭങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചു സ്‌നേഹിച്ചു. ബഷീര്‍ തങ്ങള്‍, പിന്നെ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എല്ലാവരും എന്നെ യൂസ് ചെയ്തു' സരിത ഉയര്‍ത്തി പിടിച്ച കത്ത് മാധ്യമങ്ങള്‍ സൂം ചെയ്തപ്പോള്‍ കണ്ടത്തിയതാണിത്രയും.

  പറയുന്നത് സരിത ആയതുകൊണ്ടും ആരോപണം പ്രശസ്ത നടനെ കുറിച്ചായതുകൊണ്ടും ഇതില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്ന് കണ്ടും കേട്ടും തന്നെ അറിയണം. മുമ്പും പലര്‍ക്കെതിരെയും സരിത ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അബ്ദുള്ള കുട്ടി അടക്കമുള്ളവര്‍ക്ക് അപവാദങ്ങള്‍ കേള്‍ക്കേണ്ടി വന്നു എന്നല്ലാതെ ഒരു തെളിവും ഇതില്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടന്നതുമില്ല. നാളെ സരിത തന്നെ ഇതത്രയും മാറ്റി പറയാനും മതി.

  എന്നാലും യാതൊരു ബന്ധവുമില്ലാതെ മോഹന്‍ലാലിന്റെ പേര് എന്തിന് സരിതയുടെ കത്തില്‍ പരമാര്‍ശിക്കണം എന്നത് ചോദ്യമാണ്. മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതും. സുകുമാര്‍ അഴീക്കോടുമായുള്ള വാഗ് യുദ്ധവും, ആനക്കൊമ്പ് കേസും ഒടുവില്‍ ലാലിസം വരെയും ലാലിന് പഴികേള്‍ക്കേണ്ടി വന്നു. എന്തിനും ചില സെലിബ്രേറ്റികളെ വലിച്ചിഴയ്ക്കുമ്പോള്‍ മനസുഖം കണ്ടെത്തുന്ന ചിലരുണ്ട്. അവര്‍ വാര്‍ത്ത പെരുപ്പിച്ച് വലുതാക്കും. എന്തിനൊക്കെ ലാല്‍ പഴികേട്ടു, ഒന്ന് നോക്കാം.

  വൈകിട്ടെന്താ പരിപാടി

  മോഹന്‍ലാലും സരിതയും തമ്മില്‍ എന്താണ് ബന്ധം?

  മോഹന്‍ലാല്‍, ഒരു മദ്യബ്രാന്‍ഡിന്റെ പരോക്ഷപ്രചരണത്തിനായി ഒരു ടെലിവിഷന്‍ പരസ്യത്തിലഭിനയിക്കുകയുണ്ടായി. ഈ പരസ്യവും, പരസ്യത്തില്‍ ഉപയോഗിച്ച 'വൈകീട്ടെന്താ പരിപാടി' എന്ന വാചകവുമാണ് പിന്നീട് വിവാദത്തില്‍ മുങ്ങിയത്. ആദ്യം വിവാദവുമായി രംഗത്തെത്തിയത് ഗാന്ധി സേവാ സമിതിയാണ്. മദ്യത്തിനെതിരായി ധാരാളം പേര്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍, മോഹന്‍ലാലിനെപ്പോലൊരു വ്യക്തി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് തെറ്റാണെന്ന് ഇവര്‍ വാദിച്ചു. പക്ഷേ രാജ്യത്ത് ധാരാളം നടീനടന്മാര്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ എനിക്കെതിരേ മാത്രം തിരിയുന്നത് ശരിയല്ലെന്നായിരുന്നു ലാലിന്റെ വാദം.

  അമ്മയും തിലകനും പിന്നെ അഴീക്കോടും ലാലും

  മോഹന്‍ലാലും സരിതയും തമ്മില്‍ എന്താണ് ബന്ധം?

  2010 ല്‍ അമ്മയും തിലകനുമായി ആയി ഉണ്ടായ തര്‍ക്കത്തിന്റെ ഭാഗമായി സുകുമാര്‍ അഴീക്കോടും മോഹന്‍ലാലുമായി വാഗ്‌യുദ്ധം തന്നെയുണ്ടായി. പ്രായമായിട്ടും മറ്റുള്ളവര്‍ക്ക് വേണ്ടി ഒഴിഞ്ഞു നല്‍കുന്നില്ല എന്നതായിരുന്നു അഴീക്കോടിന്റെ പ്രധാന വാദം.

  അഴീക്കോടിന്റെ ആരോപണം

  മോഹന്‍ലാലും സരിതയും തമ്മില്‍ എന്താണ് ബന്ധം?

  ജ്യേഷ്ഠസഹോദരന്റെ സ്വത്ത് മോഹന്‍ലാല്‍ തട്ടിയെടുത്തു, ലഫ്റ്റനന്റ് കേണല്‍ പദവി മോഹന്‍ലാല്‍ ദുരുപയോഗം ചെയ്തു എന്നൊക്കെയും അഴീക്കോട് ആരോപിച്ചിരുന്നു. മറുപടിയില്‍ അഴീക്കോടിനെ മോഹന്‍ലാല്‍ പ്രായമായ അമ്മാവന്‍ എന്നു വിളിച്ചതും ചര്‍ച്ചയായിരുന്നു.

  ലഫ്റ്റനന്റ് കേണല്‍

  മോഹന്‍ലാലും സരിതയും തമ്മില്‍ എന്താണ് ബന്ധം?

  അഴീക്കോട് മാത്രമല്ല. ലാലിന് ലഫ്റ്റന്റ് കേണല്‍ പദവി കൊടുത്തത് ഒരുവിഭാഗം ആള്‍ക്കാരെ ചൊടിപ്പിച്ചിരുന്നു. ഇതിനേ ചൊല്ലിയും ഒത്തിരി വിവാദങ്ങള്‍ ഉടലെടുത്തു.

  ആനക്കൊമ്പ് കേസ്

  മോഹന്‍ലാലും സരിതയും തമ്മില്‍ എന്താണ് ബന്ധം?

  എത്രയെത്ര വീടുകളിലും റിസോര്‍ട്ടുകളിലും കടകളിലും കൊട്ടാരങ്ങളിലും സര്‍ക്കാര്‍ മന്ദിരങ്ങളിലും ക്ഷേത്രങ്ങളില്‍പ്പോലും ആനക്കൊമ്പ് അലങ്കാരമായി സൂക്ഷിച്ചിരിക്കുന്നു. പക്ഷേ, മോഹന്‍ ലാലിന്റെ വീട്ടില്‍ രണ്ട് ആനക്കൊമ്പ് കണ്ടപ്പോള്‍ അതായി വലിയ കാര്യം. ആനക്കൊമ്പുകള്‍ ശേഖരിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കി, വനംവകുപ്പിന്റെ അനുമതി വാങ്ങിയാല്‍ ആര്‍ക്കും എവിടെയും ആനക്കൊമ്പ് സൂക്ഷിക്കാം. പക്ഷേ, മോഹന്‍ ലാലിനെ കോടതി കയറ്റിയിട്ടേ മലയാളിക്കു മനസമാധാനം വന്നുള്ളൂ. കേസ് ഹൈക്കോടതടതിയലെത്തിയപ്പോള്‍ വെറും പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഹര്‍ജിയാണെന്നു പറഞ്ഞു കോടതി തന്നെ തള്ളി.

  ലാലിസം

  മോഹന്‍ലാലും സരിതയും തമ്മില്‍ എന്താണ് ബന്ധം?

  ഒടുവിലാണ് ലാലിസം. ദേശീയം ഗെയിസില്‍ തന്നെയോ തന്റെ ബ്രാന്റിനെയോ പങ്കെടുപ്പിക്കാന്‍ ലാല്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അത് മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുള്ളതാണ്. പരിപാടി മോശമായതിന്റെ പേരില്‍ ഇനിയൊരു ആരോപണം കേള്‍ക്കാനില്ല മലയാളത്തിന്റെ മഹാനടന്‍

  ദേ ഇപ്പോള്‍ സരിത

  മോഹന്‍ലാലും സരിതയും തമ്മില്‍ എന്താണ് ബന്ധം?

  സരിത എസ് നായരനാണ് ഇപ്പോള്‍ മോഹന്‍ലാലിനെ വിവാദത്തിലേക്ക് വലിച്ചിടുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന കത്ത് തന്റേതല്ലെന്ന് പറഞ്ഞ് മറ്റൊരു കത്ത് സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തി പിടിച്ചിരുന്നു. അതില്‍ മോഹന്‍ലാലും തന്നെ യൂസ് ചെയ്തു എന്നു സരിത ആരോപിക്കുന്നു.

  English summary
  'Saritha's letter' is out, Allegations against Mohanlal also
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X