»   » ഭക്തി ഗാനം പോലൊരു ഐറ്റം സോംഗ്!!! റോമയുടെ മരണ മാസ് ഡാന്‍സും!!! ട്രോള്‍ മഴ വീണ്ടും!!!

ഭക്തി ഗാനം പോലൊരു ഐറ്റം സോംഗ്!!! റോമയുടെ മരണ മാസ് ഡാന്‍സും!!! ട്രോള്‍ മഴ വീണ്ടും!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഗോപി സുന്ദറിനേപ്പോലെ ട്രോളര്‍മാര്‍ക്ക് ഇത്രയും പ്രിയപ്പെട്ട ഒരു സംഗീതജ്ഞന്‍ ഇന്ത്യന്‍ സംഗീത ലോകത്ത് മുമ്പ് ഉണ്ടായിട്ടില്ല. തന്റെ ഓരോ ഗാനങ്ങളും ട്രോളര്‍ക്കുള്ള വിരുന്നാക്കുകയാണ് അദ്ദേഹം. കോപ്പിയിടിയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളുടെ മുഖമുദ്ര. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് കോപ്പി സുന്ദര്‍ എന്ന ഓമനപ്പോര് ട്രോളര്‍മാര്‍ സ്‌നേഹപൂര്‍വം സമ്മാനിച്ചതും. 

ദീപന്റെ അവസാന ചിത്രമായ സത്യയിലെ ഗാനങ്ങളാണ് ട്രോളര്‍മാര്‍ക്ക് വിരുന്നിനായി ഗോപി സുന്ദര്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഐറ്റം സോംഗാണ്  ട്രോളര്‍മാരുടെ പുതിയ ഇര. ഗാനം കോപ്പിയടിയാണ് എന്ന് ആരും ഇതുവരെ കണ്ടെത്തിയിട്ടില്ല, പകരം ചിത്രത്തിന്റെ ഈണമാണ് ട്രോളര്‍മാരെ ആകര്‍ഷിച്ചത്. 


സത്യയിലെ നായികമാരില്‍ ഒരാളായ റോമ അവതരിപ്പിക്കുന്ന ഐറ്റം ഡാന്‍സായിട്ടാണ് 'ചിലങ്കകള്‍ തോല്‍ക്കുന്ന' എന്ന ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഗ്നിപതിലെ കത്രീന കൈഫിനെ അനുസ്മിരിപ്പിക്കുന്ന വിധം റോമ നിറഞ്ഞാടിയിട്ടുണ്ട്.


സത്യയിലെ ഐറ്റം സോംഗ് കാണുന്ന പ്രേക്ഷകര്‍ ആശങ്കയിലാകും എന്ന കാര്യത്തില്‍ സംശയമില്ല. പാട്ട് കേള്‍ക്കുന്നവര്‍ക്ക് ഇത് ഐറ്റം സോംഗാണോ അമ്പലത്തിലെ ഭക്തി ഗാനമാണോ എന്ന സംശയമാണ് ഉണ്ടാകുക. അത്തരത്തിലാണ് ഗാനത്തിന്റെ ഈണം.


പാട്ട് ഭക്തി ഗാനത്തിന്റെ വഴിക്കാണെങ്കിലും ഡാന്‍സ് ഐറ്റം ഡാന്‍സിന്റെ വഴിയേ തന്നെയാണ്. ഇതിന് രണ്ടിനും ഇടയില്‍ ബുദ്ധിമുട്ടുന്നത് റോമയാണ്. വലിഞ്ഞ് നീങ്ങുന്ന പാട്ടിനെ ഒട്ടും പൊരുത്തമില്ലാത്ത് ചടുലമായ നൃത്ത ചുവടുകളുമായി ബന്ധിപ്പിക്കാന്‍ പാടി ബുദ്ധിമുട്ടുന്നുണ്ട് റോമ.


പാട്ടിനെ മറന്ന് നൃത്തം ശ്രദ്ധിക്കുമ്പോള്‍ ആദ്യം തോന്നുക എവിടെയോ കണ്ട് മറന്ന ചുവടുകളാണല്ലോ എന്നാണ്. ചുവടുകള്‍ മാത്രമല്ല വേഷവിധാനങ്ങള്‍ പോലും പകര്‍ത്തി വച്ചിരിക്കുകയാണ്. അഗ്നിപഥിലെ കത്രീന കൈഫ് അവിസ്മരണീയമാക്കിയ 'ഷീലാ കി ജവാനി' എന്ന നൃത്തരംഗം അതേപോലെ പരീക്ഷിച്ചിരിക്കുകയാണിവിടെ.


വെള്ളിയാഴ്ച രാത്രിയോടെ യൂടൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനകം ഒന്നരലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. സത്യയിലെ ആദ്യഗാനം പുറത്ത് വന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. അന്ന് പാര്‍വതിയും ജയറാമും ഗോപി സുന്ദറിന്റെ രക്ഷയ്‌ക്കെത്തിയെങ്കിലും ഇക്കുറി തനിച്ചാണ്. കൊറിയോഗ്രാഫി വിമര്‍ശിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല.


ഗാനത്തെ വിമര്‍ശിക്കുന്ന കമന്റുകളുടെ പെരുമഴയാണ് യൂടൂബിലും ഫേസ്ബുക്കിലുമെല്ലാം. രാത്രി മ്യൂട്ട് ചെയ്യാതെ ഐറ്റം സോങ്ങ് കാണാനുള്ള ഭാഗ്യമാണ് ഗോപി സുന്ദര്‍ ഒരുക്കിയത്. ഇത് ഫാഷന്‍ ടിവിയിലും തുടരണം എന്നാണ് ഒരു എളിയ ആരാധകന്റെ കമന്റ്.


സത്യയിലെ ഗാനം കേട്ട ഒരു പ്രേക്ഷകന്‍ ഭക്തി ഗാനം പൊളിച്ചു എന്ന് പറയുമ്പോള്‍ ഭക്തി ഗാനമോ അത് ഐറ്റം സോംഗ് ആയിരുന്നു എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.


കോപ്പി സുന്ദറിന്റെ ഏറ്റവും പുതിയ ഭക്തിഗാനം വേണമെന്ന് ആവശ്യപ്പെട്ട് ദൂരദര്‍ശനിലെ പ്രതികരണം പരിപാടിയിലേക്ക് കത്തയച്ചിരിക്കുകയാണ് ഒരു കൂട്ടം കോപ്പി സുന്ദര്‍ ട്രോളര്‍മാര്‍.


കോപ്പി സുന്ദറിന്റെ പുതിയ പാട്ടിറങ്ങി. ഏതോ ഭക്തി ഗാനത്തില്‍ നിന്ന് ചുരണ്ടിയതാ എന്ന് ട്രേളര്‍മാര്‍ പറയുമ്പോള്‍ ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ല എന്നാണ് കോപ്പി സുന്ദറിന്റെ കമന്റ്.


സത്യയിലെ ഗാനം കേട്ട് കഴിഞ്ഞ് കോപ്പി സുന്ദറിനെ നിനക്ക് ഒരു മാറ്റവുമില്ലേടെ എന്ന അര്‍ത്ഥത്തില്‍ നോക്കുന്ന മറ്റ് സംഗീത സംവിധായകരുടെ റിയാക്ഷനും കോപ്പി സുന്ദറിന്റെ റിയാക്ഷനും.


സത്യയിലെ ഐറ്റം സോങ്ങ് പാടുന്ന ഗായകര്‍ എങ്ങനെയായിരിക്കും എന്ന് കാണിക്കുകയാണ് ട്രോളര്‍മാര്‍. കച്ചേരി നടത്തുന്ന ചിത്രത്തിനൊപ്പമാണ് ക്യാപ്ഷന്‍.


ഐറ്റം സോങ്ങ് മ്യൂട്ട് ചെയ്യാതെ കാണാന്‍ ഗോപി സുന്ദര്‍ അവസരം ഒരുക്കിയെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്താല്‍. ശബ്ദം കേട്ടാലും ഭക്തിഗാനം കേള്‍ക്കുകയാണെന്ന് വീട്ടുകാര്‍ കരുതു.


ഇതെന്താ ചേട്ടാ ചക്കുളത്തമ്മയുടെ ഭക്തി ഗാനമോ എന്നാണ് സത്യയിലെ ഐറ്റം സോങ്ങ് കേട്ട് ഒരാളുടെ സംശയം.


ഭക്തിഗാനം കേട്ട് സത്യ കാണാന്‍ കയറിയ കൃഷ്ണന്‍ ഐറ്റം സോങ്ങ് കാണുമ്പോഴുള്ള പ്രതികരണം.ഗാനം കാണാം...English summary
Gopi Sundhar's new song in Sathya also trolled. The item song seems to be devotional song. And the song and choreography is not matching.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam