»   » അമിതാ ബച്ചന് പിന്നാലെ ആരാധകരുടെ സെല്‍ഫി ഭ്രാന്തിനോട് റണ്‍വീറിന്റെ കടുത്ത മറുപടി

അമിതാ ബച്ചന് പിന്നാലെ ആരാധകരുടെ സെല്‍ഫി ഭ്രാന്തിനോട് റണ്‍വീറിന്റെ കടുത്ത മറുപടി

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളെ കണ്ടാല്‍ ഒരു സെല്‍ഫി എടുത്ത് ഫേസ്ബുക്കിലിട്ട് സംഭവമാകാന്‍ ആര്‍ക്കും ആഗ്രഹം ഉണ്ടാകില്ലേ? കുടെ നിന്ന് ഒരു സെല്‍ഫി എടുക്കുമ്പോള്‍ താരങ്ങളുടെ ബുദ്ധിമുട്ടൊന്നും ആരും മാനിക്കാറുമില്ല. എന്നാല്‍ താരങ്ങളുടെ ബുദ്ധിമുട്ട് നോക്കാതെ സെല്‍ഫി എടുക്കുന്ന ആരാധകരോട് ബോളിവുഡ് താരം റണ്‍വീറിന്റെ കടുത്ത മറുപടി.

മൊബൈല്‍ ഫോണുകള്‍ വിപ്ലവമായതാടെ ആളുകള്‍ക്ക് പെരുമാറാനുള്ള ബോധവും നഷ്ടപ്പെട്ടു. എവിടെ ചെന്നാലും സെല്‍ഫി. അതും സന്ദര്‍ഭം പോലും നോക്കാതെയാണ് ആരാധകര്‍ സെല്‍ഫി എടുക്കാനൊരുങ്ങുന്നത്. സിനിമാ താരങ്ങളെ കാണുമ്പോള്‍ സെല്‍ഫി എടുക്കുന്നതിനോട് റണ്‍വീറിന് ഇത്രമാത്രം ദേഷ്യം തോന്നാനും കാരണമുണ്ട്.

ranveer-singh

അടുത്ത ദിവസം ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ റെസ്റ്റ് റൂമില്‍ താരം കയറുകയുണ്ടായി. അപ്പോഴിതാ റണ്‍വീറിനെ കണ്ട ആരാധകര്‍ താരത്തിന് ചുറ്റും കൂടി സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടു. സന്ദര്‍ഭം പോലും നോക്കാതെ ആരാധകര്‍ സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടത് റണ്‍വീറിന് അത്ര പിടിച്ചില്ല. കൂടെ നിന്ന് സെല്‍ഫി എടുത്തെങ്കിലും പിന്നീട് ആരാധകരുടെ സെല്‍ഫി ഭ്രാന്തിനെ വിമര്‍ശിച്ചുക്കൊണ്ട് റണ്‍വീര്‍ രംഗത്ത് വന്നു.

മുമ്പ് അമിതാ ബച്ചനും ഇതുപോലെ സന്ദര്‍ഭം നോക്കാതെ ആരാധകര്‍ സെല്‍ഫി എടുക്കുന്നതിനെ വിമര്‍ശിച്ചുക്കൊണ്ട് രംഗത്ത് വന്നിരുന്നു. ബച്ചന്‍ തന്റെ സുഹൃത്തിന്റെ മരാണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഒരു മരിച്ച വീടാണെന്നു പോലും നോക്കാതെ ആളുകള്‍ ബച്ചന് ചുറ്റും കൂടുകെയും സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെടുകെയും ചെയ്തു. ഇക്കാര്യത്തെ വിമര്‍ശിച്ചുക്കൊണ്ട് പിന്നീട് ബച്ചന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുകെയും ചെയ്തിരുന്നു.

English summary
Selfie-king Ranveer Singh 'hates' clicking selfies with fans.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam