»   »  ഷംനയും ഹേമന്തിന്റെ വലയില്‍പ്പെട്ടോ?

ഷംനയും ഹേമന്തിന്റെ വലയില്‍പ്പെട്ടോ?

Written By:
Subscribe to Filmibeat Malayalam
Shamna Kasim-Hemanth
പാപ്പരാസികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഷംന കാസിമും ഹേമന്തും. എവിടെ ചെന്നാലും ഇരുവരോടുമുള്ള ആദ്യ ചോദ്യം പ്രണയത്തെ കുറിച്ചാണ്. ഹേമന്തിനെ വിവാഹം കഴിക്കാനായി ഷംന മതംമാറിയോ എന്നുവരെയാണ് അവര്‍ ചോദിച്ചുകളയുന്നത്. പാവം നായകനും നായികയും മറുപടി പറഞ്ഞ് മടുത്തു.

ഹേമന്തിനെ താന്‍ ഒരിക്കലും പ്രേമിക്കില്ലെന്നാണ് ഷംന പറയുന്നത്. അതിന് കാരണവുമുണ്ട്. ഹേമന്തിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അവന്‍ തന്നോടു പറഞ്ഞു-ഏതു പെണ്ണിനെ കണ്ടാലും ഞാന്‍ എങ്ങനെയെങ്കിലും അവളെ വളച്ചു പോക്കറ്റിലാക്കും. ഒടുവില്‍ ആ പെണ്‍കുട്ടി തന്നെ എന്നോടു പ്രണയമാണെന്നു പറയുമ്പോള്‍ നിന്നെ ഞാന്‍ സുഹൃത്തായി മാത്രമാണ് കാണുന്നതെന്ന് തിരിച്ചടിക്കും. ഇതു കേട്ടപ്പോള്‍ തന്നെ വേറെ ആരെ പ്രേമിച്ചാലും ഹേമന്തിന്റെ വലയില്‍ താന്‍ വീഴില്ലെന്ന് തീരുമാനിച്ചുവെന്ന് ഷംന പറയുന്നു. എന്നാല്‍ ഇതുകേട്ടിട്ടൊന്നും പാപ്പരാസികള്‍ പിന്‍മാറില്ല. ഷംനയും ഹേമന്തും കടുത്ത പ്രണയത്തിലാണെന്ന് തന്നെ അവര്‍ ഉറപ്പിച്ച് പറയുന്നു.

ക്യാമറയ്ക്ക് മുന്നില്‍ മാത്രമേ താന്‍ ഷംനയെ സ്‌നേഹിച്ചിട്ടുള്ളുവെന്നാണ് ഹേമന്ത് പറയുന്നത്.

English summary
After playing Bhavana's lover in the 2011 flick Dr Love, the actor is now romancing Shamna Kasim aka Poorna in the upcoming film, Chattakkari,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam