»   » ഞെട്ടിപ്പിയ്ക്കുന്ന മേക്കോവറില്‍ വീണ്ടും മീര ജാസ്മിന്‍; കാണ്ടാല്‍ പോലും തിരിച്ചറിയില്ലല്ലോ

ഞെട്ടിപ്പിയ്ക്കുന്ന മേക്കോവറില്‍ വീണ്ടും മീര ജാസ്മിന്‍; കാണ്ടാല്‍ പോലും തിരിച്ചറിയില്ലല്ലോ

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ ശേഷം വീണ്ടും മീര ജാസ്മിന്‍ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. തനിയ്ക്ക് സംതൃപ്തി നല്‍കുന്ന നല്ല വേഷങ്ങള്‍ മാത്രമേ ഇനി മീര ജാസ്മിന്‍ അഭിനയിക്കുകയുള്ളൂ. പണത്തിന് പ്രശസ്തിയ്‌ക്കോ വേണ്ടിയല്ലത്രെ ഇനി അഭിനയം.

ഞാനും അനിലും സാദാ ഭാര്യ - ഭര്‍ത്താക്കന്മാരെ പോലെയല്ല: മീര ജാസ്മിന്‍ പറയുന്നു

ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന പത്ത് കല്‍പനകാളാണ് മീരാ ജാസ്മിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്ന മീര ജാസ്മിനെ കണ്ടപ്പോള്‍ ശരിയ്ക്കും ആരാധകര്‍ ഞെട്ടി

മേക്കോവര്‍

ഈ ചിത്രത്തില്‍ കനിഹയ്ക്കും കവിതയ്ക്കും ഇടയില്‍ ഇരിയ്ക്കുന്നത് മീര ജാസ്മിനാണ്. കണ്ടാല്‍ പോലും മനസ്സിലാവാത്ത പുതിയ മേക്കോവറിലാണ് മീരയുടെ തിരിച്ചുവരവ്.

ഓഡിയോ ലോഞ്ചിന്

പത്ത് കല്‍പനകളുടെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു മീര. കനിഹയും കവിതയും ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍.

പത്ത് കല്‍പനകള്‍

ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മീര ജാസ്മിന്‍ ആദ്യമായി കാക്കി അണിയുകയാണ്. ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് മീരയ്ക്ക് ചിത്രത്തില്‍

ആദ്യമായി പാടി

മീര ജാസ്മിന്‍ ആദ്യമായി പിന്നണി ഗാനം പാടിയിരിയ്ക്കുന്നതും പത്ത് കല്‍പനകള്‍ക്ക് വേണ്ടിയാണ്. മിഥുന്‍ ഈശ്വര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

English summary
Shocking makeover of Meera Jasmine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam