»   » മലയാള സിനിമയില്‍ ഇത് വിവാഹ സീസണ്‍! ഭാവനയ്ക്ക് പിന്നാലെ കിസ്മത് നായികയും???

മലയാള സിനിമയില്‍ ഇത് വിവാഹ സീസണ്‍! ഭാവനയ്ക്ക് പിന്നാലെ കിസ്മത് നായികയും???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇത് വിവാഹ സീസണാണ്. വ്യാഴാഴ്ച നടി ഭാവനയുടെ വിവാഹ നിശ്ചയം കന്നട നിര്‍മാതാവ് നവീനുമായി നടന്നു. അതിന് പിന്നാലെയാണ് കിസ്മത് നായിക ശ്രുതിയും വിവാഹിതയാവുകയാണ്. വരന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത് ശ്രുതി തന്നെയാണ്. എന്നാല്‍ വരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.

ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രുതി ശ്രദ്ധിക്കപ്പെട്ടത്. ടെലിവിഷന്‍ അവതരണമാണ് ശ്രുതിക്ക് ലാല്‍ ജോസ് ചിത്രത്തിലേക്കുള്ള വഴി തുറന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് കോമിസ്റ്റാര്‍സിന്റെ ഒന്നാം സീസണില്‍ അവതാരകയായിരുന്നു ശ്രുതി. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രമാണ് ശ്രുതിയുടെ കരിയറില്‍ ബ്രേക്കായത്. സംവിധായകന് മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും കിസ്മത്തിലൂടെ ലഭിച്ചു.

ഫോര്‍വേഡ് മാഗസിന് വേണ്ടി ശ്രുതി നടത്തിയ അര്‍ദ്ധ നഗ്ന ഫോട്ടോഷൂട്ട് ഏറെ വിവാദമായി. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ തുണി അഴിക്കാന്‍ നടി തയാറായി എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ വിമര്‍ശനങ്ങളെ എതിര്‍ത്ത് ശ്രുതി രംഗത്തെത്തി. ശ്രുതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തന്റെ ചിത്രങ്ങള്‍ക്കെതിരെ രംഗത്ത് വന്നവര്‍ക്ക് ശ്രുതി ശക്തമായി മറുപടി നല്‍കി. താന്‍ അറിയാതെയും പറയാതെയും ചെയ്ത ഫോട്ടോ ഷൂട്ടൊന്നും അല്ല ഇത് എന്നായിരുന്നു ശ്രുതിയുടെ ആദ്യ പ്രതികരണം. താന്‍ വളരെ ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടാണിത്. അതില്‍ പ്രശ്‌നമുള്ളതായി തോന്നിയില്ല. ജിന്‍സ് എബ്രഹാമും അദ്ദേഹത്തിന്റെ സംഘവും വളരെ നന്നായാണ് ഷൂട്ട് നടത്തിയതെന്നും താരം പറഞ്ഞു.

2004ല്‍ പുറത്തിറങ്ങയ ദ ജേര്‍ണി എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു ശ്രുതിയുടെ അഭിനയ ജീവിതത്തിന് തുടക്കമായത്. കേരളത്തിലെ ലസ്ബിയന്‍ കമിതാക്കളായ യുവതികളുടെ കഥ പറഞ്ഞ ചിത്രമൊരുക്കിയത് ലിജി ജെ പുല്ലപ്പള്ളിയായിരുന്നു. 2005ല്‍ വിജി സംവിധാന ം ചെയ്ത് കൃത്യത്തില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം 2008ല്‍ പുറത്തിറങ്ങിയ മുല്ലയിലെ തമിഴ് പെണ്‍കുട്ടിയായിരുന്നു. ലാല്‍ ജോസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

വ്യത്യസ്ത ചാനലുകളിലായി നാലോളം ടെലിവിഷന്‍ പരിപാടികളില്‍ ശ്രുതി അവതാരികയായി എത്തിയിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിലും അവതാരികയായിരുന്നു. അമൃത ചാനലില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ സ്റ്റാറിന്റെ ഒന്നാം സീസണില്‍ ശ്രുതിയായിരുന്നു അവതാരക. പിന്നീട് ഏഷ്യാനെറ്റിലെ വോഡഫോണ്‍ കോഡി സ്റ്റാര്‍സ്, മഴവില്‍ മനോരമയിലെ ഉഗ്രം ഉജ്ജ്വലം, സൂര്യ ടീവിയില്‍ സംപ്രേക്ഷണം ചെയ്ത സൂര്യ ചലഞ്ച് എന്നീ പരിപാടികളിലും ശ്രുതി അവതാരകയായി.

English summary
Kismath heroin Shruthy Menon getting married. She post her fiance pic on instagram for her fans. But she didn't disclose anything about her fiance.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam