»   » ശ്രുതി ഹാസനും ഗൗതമിയും പിണക്കത്തില്‍, കാരണം കമലഹാസന്‍ ചിത്രം

ശ്രുതി ഹാസനും ഗൗതമിയും പിണക്കത്തില്‍, കാരണം കമലഹാസന്‍ ചിത്രം

Posted By: Sanviya
Subscribe to Filmibeat Malayalam

ശ്രുതി ഹാസനും ഗൗതമിയും തമ്മില്‍ പിണക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കമലഹാസന്‍ സംവിധാനം ചെയ്യുന്ന സബാഷ് നായിഡു എന്ന പുതിയ ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണ്. ഗൗതമിയാണ് ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനര്‍.

എന്നാല്‍ ഗൗതമി നിര്‍ദ്ദേശിച്ച വസ്ത്രങ്ങളൊന്നും ശ്രുതി ഹാസന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ താന്‍ ധരിക്കാറില്ലെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്. ഇത് അമേരിക്കയിലെ ഷൂട്ടിങ് ഷെഡ്യൂളില്‍ പ്രശ്‌നമുണ്ടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമലഹാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

കമലഹാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സബാഷ് നായിഡു. കമലഹാസന്‍, ശ്രുതി ഹാസന്‍, ബ്രഹ്മാനന്ദം, രമ്യ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് ഡേറ്റ്

ഡിസംബറിലേക്കാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. ലോസ് ആഞ്ചല്‍സാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രീകരണം പുരോഗമിക്കുകയാണ്.

ശ്രുതിഹാസനും ഗൗതമിയും

ശ്രുതിഹാസനും ഗൗതമിയും കോസ്റ്റ്യൂമിന്റെ പേര് പറഞ്ഞ് സെറ്റില്‍ ചെറിയ പ്രശ്‌നമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രുതി ഹാസന്‍ പറഞ്ഞത്

തനിക്ക് കംഫര്‍ട്ടബിളാകുന്ന വസ്ത്രങ്ങള്‍ മാത്രമെ താന്‍ ധരിക്കുകയുള്ളൂവെന്നാണ് ശ്രുതി ഹാസന്‍ പറഞ്ഞത്. പിന്നീട് ശ്രുതിഹാസന്റെ ഇഷ്ടത്തിനാണ് ഡ്രസ് തിരഞ്ഞെടുത്തതെന്നും പറയുന്നു.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്

English summary
Shruti doesn’t like Gautami’s styling?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam