»   »  മൂന്ന് മാസമായി ശ്രുതി ഹസന്‍ ഈ നടനൊപ്പമാണ് താമസം, ഉലകനായകന്റെ മകള്‍ കണ്ടെത്തിയ കാമുകന്‍ ഇതോ ?

മൂന്ന് മാസമായി ശ്രുതി ഹസന്‍ ഈ നടനൊപ്പമാണ് താമസം, ഉലകനായകന്റെ മകള്‍ കണ്ടെത്തിയ കാമുകന്‍ ഇതോ ?

By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് ഗോസിപ്പിന് ഒരു പഞ്ഞവും ഇല്ലെന്ന് അറിയാമല്ലോ. ഇപ്പോഴിതാ ഉലക നായകന്‍ കമല്‍ ഹസന്റെ മകളും നടിയുമായ ശ്രുതി ഹസന്റെ പേര് ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ശ്രുതിയുടെ കാമുകനെ സംബന്ധിച്ച ചര്‍ച്ചയാണ് ഇപ്പോള്‍ തമിഴകത്തെ ചൂടുള്ള വാര്‍ത്ത.

സായി പല്ലവിയെ പോലെ ശ്രുതി ഹസന്‍ ഡാന്‍സ് ചെയ്തപ്പോള്‍ ഞെട്ടിയത് നായകനോ മലയാളി പ്രേക്ഷകരോ, കാണൂ

ചില ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോകളുടെയും ഫേസ്ബുക്ക് - ട്വിറ്റര്‍ സ്റ്റാറ്റസുകളുടെയും അടിസ്ഥാനത്തിലാണ് ശ്രുതിയുടെ പ്രണയ ഗോസിപ്പുകള്‍ പരക്കുന്നത്. ആരാണ് ശ്രുതിയുടെ കാമുകന്‍ എന്നറിയണ്ടേ...

ബ്രിട്ടീഷ് നടന്‍

മിഷേല്‍ കോര്‍സലെ എന്ന ബ്രിട്ടീഷ് നാടക നടനാണത്രെ ശ്രുതിയുടെ കാമുകന്‍. ലണ്ടന്‍കാരനായ മിഷേല്‍ ചില സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്.

മൂന്ന് മാസം ഒന്നിച്ച്

കഴിഞ്ഞ മൂന്ന് മാസമായി മിഷേലും ശ്രുതിയും ഒന്നിച്ചാണ് താമസിയ്ക്കുന്നത് എന്നാണ് പാപ്പരാസികള്‍ക്കിടയിലെ സംസാരം. ശ്രുതിയുടെ ചില ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ ഈ പ്രണയ ബന്ധത്തെ കുറിച്ച് പരമാര്‍ശിക്കുന്നതാണെന്നാണ് കണ്ടെത്തല്‍.

വാലന്റൈന്‍സ് ഡേ ആഘോഷം

ശ്രുതി ഹസന്‍ അടിയ്ക്കടി വിദേശ യാത്രകള്‍ നടത്തുന്നതും ഈ പ്രണയ ഗോസിപ്പിന് ശക്തി നല്‍കുന്നു. ഈ വര്‍ഷം ഇരുവരും ഒന്നിച്ച് മുംബൈയില്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ചുവത്രെ.

ശ്രുതി പ്രതികരിച്ചില്ല

എന്നാല്‍ ഈ വിഷയത്തെ കുറിച്ച് പ്രതികരിയ്ക്കാന്‍ ശ്രുതി ഹസന്‍ തയ്യാറായില്ല. സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കുന്ന ശ്രുതി ഒരിക്കലും സിനിമയെ കുറിച്ചല്ലാതെ, തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിത്ത് മാധ്യമങ്ങളോട് സംസാരിക്കാറില്ല.

English summary
Shruti Haasan in Relationship with this Actor ?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam