»   » ദിലീപ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറാന്‍ കാരണം?

ദിലീപ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറാന്‍ കാരണം?

By: Rohini
Subscribe to Filmibeat Malayalam

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് അമ്പാട്ട് ആദ്യമായി സംവിധാന രംഗത്തെത്തുകയാണ്. ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ രതീഷ് ലാല്‍ ജോസ്, ശ്യാമപ്രസാദ്, ബ്ലസി, രഞ്ജിത്ത് തുടങ്ങിയ പ്രമുഖ സംവിധായകരുടെ സഹസംവിധായകനായിരുന്നു.

ഈ ചിത്രത്തിലൂടെ തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ദിലീപിനൊപ്പം പ്രധാന്യമുള്ള മറ്റൊരു വേഷവുമായി മലയളത്തിലെത്തുന്നു എന്നതും പ്രത്യേകതയാണ്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ ഈ വേഷത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് ഫഹദ് ഫാസിലിനെയായിരുന്നു.

എന്താണ് ഫഹദ് പാസില്‍ ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള കാരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടിവല്ല. എന്നാല്‍ ന്യായീകരിക്കാന്‍ പറ്റുന്ന ഒരു കാരണം ഗോസിപ്പുകാര്‍ കണ്ടെത്തിയിട്ടുണ്ട്. അതെന്താണെന്ന് നോക്കാം.

ദിലീപ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറാന്‍ കാരണം?

ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റോ തന്റെ റോളോ ഫഹദ് ഫാസിലിന് ഇഷ്ടപ്പെട്ടില്ല എന്നതാണ് ഗോസിപ്പു വീരന്മാരുടെ കണ്ടെത്തല്‍

ദിലീപ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറാന്‍ കാരണം?

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഫഹദും മുരളി ഗോപിയും തമ്മില്‍ അത്ര നല്ല രസത്തിലല്ല എന്നാണ് കേള്‍ക്കുന്നത്.

ദിലീപ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറാന്‍ കാരണം?

നേരത്തെ വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും മുരളി ഗോപിയും ഒന്നിച്ചഭിനയിച്ചിരുന്നു. ഇതിന്റെ തിരക്കഥ എഴുതിയതും മുരളി ഗോപിയാണ്. ചിത്രം വലിയ പരാജയമായി

ദിലീപ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറാന്‍ കാരണം?

തന്റെ കരിയറിലെ മോശം സിനിമയാണ് വണ്‍ ബൈ ടു എന്ന് ഫഹദ് ഫാസില്‍ തുറന്നു പറഞ്ഞിരുന്നു. ചിത്രത്തിലെ മുരളി ഗോപിയുടെ ഇരട്ട വേഷത്തെയും നടന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ പിന്നെയാണ് ഫഹദിനും മുരളി ഗോപിയ്ക്കുമിടയില്‍ ഒരു വിള്ളല്‍ സംഭവിച്ചത്

ദിലീപ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറാന്‍ കാരണം?

എന്തായാലും ഫഹദ് ഫാസില്‍ പോയതോടെ പകരക്കാരനായി സിദ്ധാര്‍ത്ഥ് എത്തിയിട്ടുണ്ട്. അല്‍ഫോണ്‍സ് പുത്രന്റെ കല്യാണത്തിന് കൊച്ചിയില്‍ എത്തിയപ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടത്രെ.

English summary
Siddharth Narayan, the popular South Indian-Bollywood actor, has replaced Fahadh Faasil in ad filmmaker Rathish Ambat's directorial debut. Siddharth will play one of the lead roles in the movie; thus making his Malayalam debut.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam