»   » ബോബി സിംഹയും രശ്മിയും പ്രണയത്തില്‍, വിവാഹം അടുത്ത വര്‍ഷം!

ബോബി സിംഹയും രശ്മിയും പ്രണയത്തില്‍, വിവാഹം അടുത്ത വര്‍ഷം!

Posted By:
Subscribe to Filmibeat Malayalam

ജിഗര്‍ത്താണ്ട എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ബോബി സിംഹ വിവാഹിതനാകാന്‍ പോകുന്നു എന്ന്. നടി രശ്മി മേനോന്‍ ആണത്രെ വധു. ഇരുവരും പ്രണയത്തിലാണെന്നും അടുത്ത വര്‍ഷം വിവാഹമുണ്ടാവുമെന്നുമാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വാര്‍ത്ത.

ഒരുമീന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിലൂടെയാണ് ബോബി സിംഹയും രശ്മി മേനോനും പ്രണയത്തിലായതെന്നാണ് വാര്‍ത്തകള്‍. ചിത്രം റിലീസാകുന്നതിന് മുമ്പേ ഇരുവരും പ്രണയം സമ്മതിക്കുകയും ചെയ്തത്ര. ഇരുവരും ചില സ്വകാര്യയാത്രകള്‍ നടത്തിയതായൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേ സമയം രശ്മിയുടെ രക്ഷിതാക്കള്‍ക്ക് ബന്ധത്തില്‍ ആദ്യം യോജിപ്പില്ലായിരുന്നെന്നും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്നുമാണ് കേള്‍ക്കുന്നത്. ആഗസ്റ്റില്‍ വിവാഹ നിശ്ചയം നടക്കും. അടുത്തവര്‍ഷം ജനുവരി ആദ്യം വിവാഹമുണ്ടാവുമത്രെ.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലെ വട്ടി രാജ എന്ന കഥാപാത്രം അവതരിപ്പിച്ചതിലൂടെ മലയാളികള്‍ക്കും പരിചിതനാണ് ബോബി സിംഹ. ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കില്‍ നിവിന്‍ പോളി അവതരിപ്പിച്ച വേഷം ചെയ്തുകൊണ്ടിരിക്കുകയാണ് സിംഹ.

English summary
National Award winning Tamil actor Bobby Simhaa and Reshmi Menon, who have been secretly seeing other over the last few months, are said to be planning to get married in January 2016. 'Both their families have agreed for the wedding. They will get engaged in August and marry in January next year,' said a source close to Simhaa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam