»   » കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി താരകുടുംബം, കാവ്യാ മാധവന്‍ ഗര്‍ഭിണി ??

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി താരകുടുംബം, കാവ്യാ മാധവന്‍ ഗര്‍ഭിണി ??

By: ഗോപിക വര്‍മ്മ
Subscribe to Filmibeat Malayalam

കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന്‍റെ തിരക്കിലാണ് മലയാള സിനിമയിലെ താരങ്ങള്‍. യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിനീത് ശ്രീനിവാസനും ദിവ്യയും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. നിവിന്‍ പോളി, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്ക് കുട്ടികളുണ്ടായതും അടുത്തിടെയാണ്. അക്കൂട്ടത്തില്‍ അടുത്തതായി നടന്‍ ദിലീപും ഇടം പിടിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.

വീണ്ടും ദിലീപ് തുണച്ചു, പെരുന്നാളിന് മള്‍ട്ടിപ്ക്ല്‌സുകളിലേക്ക് ധൈര്യമായി പോവാം , റിലീസ് മുടങ്ങില്ല

ദിലീപ് കാവ്യാ മാധവന്‍ വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ കുറച്ചായി. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരുടേയും ആരാധകര്‍. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരദമ്പതികള്‍ കൂടിയാണ് ഇവര്‍. ദിലീപ് വീണ്ടും അച്ഛനാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ന്യൂജനറേഷനൊക്കെ ഞെട്ടിപ്പോകും ഇത് കേട്ടാല്‍, എെവി ശശിയുടെ സിനിമാ പ്രചാരണം !!

ദിലീപ് വീണ്ടും അച്ഛനാകുന്നു

ദിലീപ് വീണ്ടും അച്ഛനാകാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികള്‍ സ്‌ക്രീനിനും അപ്പുറത്ത് ജീവിതത്തിലും ഒരുമിച്ചത് വാര്‍ത്തയായിരുന്നു.

കുടുംബത്തിലേക്ക് പുതിയൊരാളെത്തുന്നു

കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ എത്ര മാത്രം സത്യമുണ്ടെന്നറിയില്ല. സ്ഥിരീകരണമില്ലാത്ത വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.

ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്ത

കാവ്യാ മാധവന്റെ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചൊരു വാര്‍ത്തയാണിത്. എന്നാല്‍ ഈ വാര്‍ത്തയുടെ നിജസ്ഥിതി എത്രത്തോളമെന്ന് പറയാറിയിട്ടില്ല. ഇരുവരുമായി ബന്ധപ്പെട്ടവരാരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു

കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്നും താരകുടുംബത്തിലേക്ക് പുതിയ അതിഥി എത്താന്‍ പോവുകയാണെന്നുമുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

മഞ്ജു വാര്യരുടെ പ്രതികരണത്തെക്കുറിച്ചറിയാന്‍ ആകാംക്ഷ

പ്രചരിക്കുന്ന വാര്‍ത്ത ശരിയാണെങ്കില്‍ ദിലീപിന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണത്തെക്കുറിച്ച് അറിയാനാണ് താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.

ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ വിവാഹം

ദിലീപിനെയും കാവ്യാ മാധവനെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ വളരെ മുന്‍പേ തന്നെ പ്രചരിച്ചിരുന്നു. മഞ്ജു വാര്യരോടൊപ്പം ഒരുമിച്ച് കഴിയുന്നതിനിടയില്‍ പ്രചരിച്ച വാര്‍ത്ത ഗോസിപ്പാണെന്നും പറഞ്ഞ് താരം നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു. എന്നാല്‍ പിന്നീട് മഞ്ജു വാര്യരുമായി വിവാഹ മോചനം നേടിയ താരം കാവ്യാ മാധവനെ വിവാഹം ചെയ്യുകയായിരുന്നു.

വിടാതെ പിന്തുടര്‍ന്ന് എതിരാളികള്‍

ദിലീപ് കാവ്യാ വിവാഹത്തിനു ശേഷവും എതിരാളികള്‍ താരത്തെ വിടാതെ പിന്തുടരുകയാണ്. ദിലീപ് ഷോ 2017 ബഹിഷ്‌കരിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. ബഹിഷ്‌കരണ ഭീഷണിയെ അവഗണിച്ച് ദിലീപും സംഘവും പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

മകളും ഭാര്യയും തമ്മില്‍ അസ്വാരസ്യം

വിവാഹ ശേഷം കാവ്യാ മാധവനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ ഷോയിലെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ഈ വാദനത്തിന് പ്രസക്തിയില്ലാതാവുകയായിരുന്നു. കാവ്യയ്ക്കും ദിലീപിനുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മകളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മീനാക്ഷിയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു

ദിലീപ് കാവ്യാ മാധവന്‍ വിവാഹ ശേഷമുള്ള മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ ഇരുവരും ചേര്‍ന്ന് ഗംഭീരമായി ആഘോഷിച്ചിരുന്നു. താരം ആഗ്രഹിച്ചതു പോലെ തന്നെ മകള്‍ക്ക് പറ്റിയ കൂട്ട് തന്നെയാണ് കാവ്യാ മാധവനെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു.

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്നു

ദിലീപിനെയും കാവ്യയെയും വിടാതം പിന്തുടരുകയാണ് പാപ്പരാസികള്‍. ഹണിമൂണിന് പോയപ്പോള്‍ മകളെ കൊണ്ടു പോയില്ലെന്ന കണ്ടെത്തലുമായി പാപ്പരാസികള്‍ രംഗപ്രവേശം ചെയ്തിരുന്നു. എന്നാല്‍ ദിലീപിനും കാവ്യയ്ക്കുമൊപ്പം ചിരിച്ചുല്ലസിക്കുന്ന മീനാക്ഷിയുടെ ഫോട്ടോ ഫേസ് ബുക്കില്‍ താരങ്ങള്‍ പോസ്റ്റ് ചെയ്തതോടെ ഇക്കാര്യത്തിന് തീരുമാനമാവുകയായിരുന്നു.

മീനാക്ഷിക്ക് കൂട്ടായി കുഞ്ഞതിഥി എത്തുന്നു

മീനാക്ഷിക്ക് കൂട്ടായി കുടംുബത്തിലേക്ക് പുതിയൊരാള്‍ എത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്.

പ്രതികരിച്ചിട്ടില്ല

ദിലീപ് വീണ്ടും അച്ഛനാവാനുകയാണെന്നുള്ള വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല. താരദമ്പതികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

പ്രാര്‍ത്ഥനയോടെ ആരാധകര്‍

ദിലീപും കാവ്യാ മാധവനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത സത്യമാവണേയെന്നുള്ള പ്രാര്‍ത്ഥനയിലാണ് ഇരുവരുടേയും ആരാധകര്‍.

English summary
One of the favourite couples of malayalam cinema, going to become parents.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam