»   » 2016ലെ സോഷ്യല്‍ മീഡിയ ട്രെന്റിങ് പെര്‍ഫോമന്‍സുകള്‍!

2016ലെ സോഷ്യല്‍ മീഡിയ ട്രെന്റിങ് പെര്‍ഫോമന്‍സുകള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

2016 എന്തുക്കൊണ്ടും മലയാള സിനിമയ്ക്ക് നല്ലതായിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വര്‍ഷം. മികച്ച പെര്‍ഫോമന്‍സുകള്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍, ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍.

118 സിനിമകളാണ് 2016ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. അതില്‍ 25 ഓളം ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ മികച്ച വിജയം നേടി. ആ ചിത്രങ്ങളിലെ നായകന്റെയും നായികയുടെയും പെര്‍ഫോമന്‍സുകള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. 2016 നെഞ്ചോട് ചേര്‍ത്ത് വച്ച ചില സോഷ്യല്‍ മീഡിയ ട്രെന്റിങ് പെര്‍ഫോമന്‍സുകള്‍.

ജയരാമനും നന്ദിനിക്കുട്ടിയും

കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യ പ്രോജക്ടായിരുന്നു ഒപ്പം. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ വമ്പന്‍ തിരിച്ച് വരവൊരുക്കിയ ചിത്രം ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു. അന്ധന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. മുമ്പ് അന്ധനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മോഹന്‍ലാല്‍ മുഴുനീള അന്ധന്‍ വേഷം അഭിനയിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന്‍ എന്ന കഥാപാത്രവും നന്ദിനിക്കുട്ടിയായി അഭിനയിച്ച ബേബി മീനാക്ഷിയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

കരിക്കിന്‍ വെള്ളത്തിലെ എലി

ആസിഫ് അലി, ബിജു മേനോന്‍, ആശ ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ച രജിഷ വിജയന്‍ പ്രേക്ഷക ശ്രദ്ധ നേടി. എലിയെ പോലെ കാമുകിയുണ്ടായിരുന്നുവെങ്കില്‍ എന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. അങ്ങോട്ട് കൊടുക്കുന്ന സ്‌നേഹം തിരിച്ച് കിട്ടുന്നില്ലെന്ന് അറിഞ്ഞിട്ടും ചേര്‍ത്ത് പിടിച്ച് അഭിയെ സ്‌നേഹിച്ച എലി.

ആക്ഷന്‍ ഹീറോ ബിജു

നട്ടെല്ലുള്ള ബിജു എന്നാണ് ആക്ഷന്‍ ഹീറോ ബിജുവിലെ നിവിന്‍ പോളിയുടെ പോലീസ് വേഷത്തെ സോഷ്യല്‍ മീഡിയ വിളിച്ചത്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസിലും വിജയം നേടി. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തത്.

ആന്‍ മരിയ കലിപ്പിലാണ്

ആട് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മിഥുന്‍ മാനുവല്‍ തോമസിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച സാറ അര്‍ജുനെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ചിരിച്ചും ചിരിപ്പിച്ചും നമ്മുടെ കൂടെ കൂടിയ കുറുമ്പത്തി.

ഋത്വിക് റോഷന്‍

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്‍. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു ചിത്രത്തിലെ നായകന്‍. വലിയ ഗ്ലാമര്‍ ഒന്നുമില്ലെങ്കിലും സൂപ്പര്‍സ്റ്റാറോളം പ്രകടനം കാഴ്ച വച്ച വിഷ്ണുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തു.

ഷൗണ്‍ റോമി എന്ന അനിത

ദുല്‍ഖര്‍ സല്‍മാന്‍-രാജീവ് രവി കൂട്ടുക്കെട്ടിലെ കമ്മട്ടിപ്പാടം വിജയമായിരുന്നു. ചിത്രത്തില്‍ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൗണ്‍ റോമി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. 'സ്വന്തം ഇഷ്ടങ്ങള്‍ മാറ്റി വച്ച് മറ്റാര്‍ക്കോ വേണ്ടി ജീവിച്ചവള്‍'.

മഹേഷിന്റെ പുഞ്ചിരി

തുടര്‍ച്ചയായി പരാജയം നേരിട്ട ഫഹദ് ഫാസിലിന്റെ ശക്തമായ തിരിച്ചു വരവായിരുന്നു മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടി. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രം മഹേഷിനെ ചതിച്ച് മറ്റൊരു വിവാഹം ചെയ്ത് പോകുന്നുണ്ട്. വിവാഹം കഴിഞ്ഞിറങ്ങുമ്പോള്‍ അകലെ നിന്ന് സൗമ്യയെ നോക്കി ചിരിക്കുന്ന മഹേഷിന്റെ നിഷകളങ്കമായ ആ ചിരി. 'തോല്പിച്ചു എന്ന് കരുതിയവരുടെ സന്തോഷം തല്ലി കെടുത്തിയ ആ ചിരി'.

ഗപ്പി

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഗപ്പിയിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ചേതന്‍ലാലായിരുന്നു. ആ സിനിമ കണ്ടവര്‍ക്കാര്‍ക്കും ഗപ്പി യടെ നിഷ്‌കളങ്കമായ ചിരി മറക്കാന്‍ കഴിയില്ല.

അഞ്ജലിയും സിദ്ധുവും

സ്‌നേഹമുള്ളവര്‍ തമ്മിലെ പിണക്കം ഉണ്ടാകുകയുള്ളുവെന്ന് കാണിച്ച് കൊടുത്ത അഞ്ജലിയും സിദ്ധുവും. പ്രേമത്തിന് ശേഷം സായി പല്ലവി രണ്ടാമത്തെ മലയാള ചിത്രം കൂടിയായിരുന്നു ഇത്.

പൂമര ഗാനം

2016ലെ സൂപ്പര്‍ഹിറ്റ് സോങ് ലിസ്റ്റില്‍ കാളിദാസന്റെ പൂമര ഗാനവുമുണ്ട്. ഒത്തിരി ട്രോളിയതും എന്നാല്‍ ഏലരും ഏറ്റു പാടിയ പാട്ട് കൂടിയായിരുന്നു പൂമര ഗാനം. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേട്ട

രാജേഷ് പിള്ള സംവിധാനം ചെയ്ത് മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വേട്ട. വേട്ടയാടിയ ചോദ്യങ്ങളും അമ്പരപ്പെടുത്തിയ ഉത്തരങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

English summary
Social Media trending performances.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam