»   » ചിന്തിച്ചില്ല, എന്റെ ഭാഗത്തും തെറ്റുണ്ട്, ആ വീഡിയോ കാണുന്നതിന് മുമ്പ് ഒന്നുകൂടെ ചിന്തിക്കാമായിരുന്നു

ചിന്തിച്ചില്ല, എന്റെ ഭാഗത്തും തെറ്റുണ്ട്, ആ വീഡിയോ കാണുന്നതിന് മുമ്പ് ഒന്നുകൂടെ ചിന്തിക്കാമായിരുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് ഇതൊട്ടും നല്ല കാലമല്ല എന്ന് തോന്നുന്നു. ദീപന്‍ സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തിലെ ആദ്യ ഗാനം വന്നത് മുതല്‍ സോഷ്യല്‍ മീഡിയ ഗോപി സുന്ദറിനെ 'കോപ്പി' സുന്ദറാക്കി ട്രോളി കൊല്ലുകയാണ്.

ജയറാമിന് അഭിനയം നിര്‍ത്താന്‍ സമയമായി; സത്യയുടെ ആദ്യ ദിവസത്തെ കലക്ഷന്‍ ഞെട്ടിക്കും!!


ഐറ്റം ഡാന്‍സിന് ഭക്തിഗാനത്തിന്റെ ഈണം നല്‍കി റിലീസ് ചെയ്ത രണ്ടാമത്തെ പാട്ടും പ്രേക്ഷകരെ വെറുപ്പിച്ചു. ഇപ്പോഴിതാ 'ചിന്തിച്ചോ നീ...' എന്ന് തുടങ്ങുന്ന മൂന്നാമത്തെ പാട്ടും റിലീസ് ചെയ്തിരിയ്ക്കുന്നു. കാണുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കാമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്...


ഇല്ല.. ചിന്തിച്ചില്ല

ഒന്ന് ചിന്തിച്ചിരുന്നവെങ്കില്‍ എന്റെ 120 എംബി പോകില്ലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.


ഇത്രയേയുള്ളൂ..

ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലെ 'ജോലീം കൂലീം ഇല്ല' എന്ന പാട്ടിന് സമാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിയ്ക്കുന്ന 'ചിന്തിച്ചോ നീ' എന്ന് തുടങ്ങുന്ന പാട്ട് എന്നാണ് ആരോപണം


അതും ഭക്തിഗാനം

മൂന്നാമത് ഇറങ്ങിയ പാട്ടും ഒരു ഐറ്റം സോങാണ്. എന്നാല്‍ അതിനും ഭക്തിഗാനത്തിന്റെ ഈണമാണ്.


ഡിസ് ലൈക്ക് ചെയ്‌തേക്ക്

സത്യയിലെ ആദ്യ രണ്ട് പാട്ടും കണ്ടത് കൊണ്ടും, അത്രയേറെ 'ഇഷ്ടപ്പെട്ടത്' കൊണ്ടും മൂന്നാമത്തെ പാട്ട് കേള്‍ക്കുന്നതിന് മുന്‍പേ ഡിസ് ലൈക്ക് ചെയ്ത വിദ്വാന്മാരുണ്ട്


എന്റെ ഭാഗത്തുമുണ്ട് തെറ്റ്

ചിന്തിച്ചോ നീ എന്ന് നര്‍ത്തകി ചോദിക്കുമ്പോള്‍, എന്റെ ഭാഗത്തും തെറ്റുണ്ട് എന്ന് പറയാനാണ് തോന്നിയത്. ആ വീഡിയോ കാണുന്നതിന് മുന്‍പ് ഒന്ന് കൂടെ ചിന്തിക്കാമായിരുന്നു


ശരിക്കും ചിന്തിച്ചോ..

സത്യയുടെ ടിക്കറ്റ് എടുക്കുന്നവരോടുള്ള പ്രത്യേക ഉപദേശമാണ്.. ഒരിക്കല്‍ കൂടെ നന്നായി ഒന്ന് ചിന്തിക്കൂ എന്ന്


തകര്‍ന്ന് പോയി...

വിദേശത്ത് പാട്ട് കോപ്പിയടിയ്ക്കുന്ന ഗായകന് 20 മില്യണ്‍ ഡോളര്‍ പിഴ എന്ന് കേട്ട് നെഞ്ച് തകര്‍ന്ന് പോയ ഗോപി സുന്ദര്‍


വെറൈറ്റിയുണ്ട്

പുതിയ പാട്ട് വല്ലതും ഉണ്ടോ എന്ന് ചോദിച്ച് വരുന്നവര്‍ക്ക്, ഒരു വെറൈറ്റി എന്നോണമാണ് ഗോപി സുന്ദര്‍ ഭക്തിഗാനം ഐറ്റം ഡാന്‍സില്‍ മിസ് ചെയ്തു നല്‍കുന്നത്.


അച്ഛന്റെ ഉപദേശം

സംഭവം രാത്രി മകന്‍ സത്യയിലെ ഐറ്റം ഡാന്‍സ് കണ്ടതായിരുന്നു. എന്നാല്‍ രാവിലെ ഉറക്കം ഉണര്‍ന്നുവന്ന അച്ഛന്റെ ഉപദേശം കേട്ട് ചങ്ക് തകര്‍ന്ന് പോയി


ഇങ്ങനെയായിരുന്നു

സത്യയ്ക്ക് വേണ്ടി ഐറ്റം സോങ് കംപോസ് ചെയ്യുന്ന ഗോപി സുന്ദറാണിത്


കോപ്പിയായിരുന്നു നല്ലത്

ഭക്തിഗനം ഐറ്റം ഗാനമാണെന്ന് പറഞ്ഞ് അവതരിപ്പിയ്ക്കുന്നതിലും നല്ലത് കോപ്പി അടി തന്നെയാണെന്ന് പറയുന്ന പ്രേക്ഷകരുമുണ്ട്.


നിയമമുണ്ടോ

ഐറ്റം ഡാന്‍സില്‍ ഭക്തിഗാനം മിക്‌സ് ചെയ്യരുത് എന്ന് നിയമമൊന്നും ഇല്ലല്ലോ. ഐറ്റം ഡാന്‍സില്‍ കച്ചേരി വരെ മിക്‌സ് ചെയ്ത പാര്‍ട്ടീസാണ്


അതാണ് സംഭവിച്ചത്

അതയാത് രമണാ.. ഗോപി സുന്ദറിന്റെ വീടും അമ്പലവും അടുത്തടുത്തായിപ്പോയത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്


ഉത്സവത്തിന്...

അമ്പല കമ്മിറ്റിയില്‍ നിന്ന് വിളിച്ച് ഇപ്പോള്‍ ഭക്തിഗാനം കംപോസ് ചെയ്യാന്‍ ബുക്ക് ചെയ്യുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്


English summary
Social media troll on Gopi Sunder and 3rd song in Sathya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam