»   » 'പറ്റിയ ഒരാളെ കിട്ടിയാല്‍ രണ്ടാം വിവാഹത്തിന് തയ്യാറാണ്'

'പറ്റിയ ഒരാളെ കിട്ടിയാല്‍ രണ്ടാം വിവാഹത്തിന് തയ്യാറാണ്'

Posted By:
Subscribe to Filmibeat Malayalam

എന്നെ മനസ്സിലാക്കുകയും, എന്റെ ജോലിയെ പരിഗണിക്കുകയും ചെയ്യുന്ന ഒരാളെ കണ്ടുമുട്ടിയാല്‍ വീണ്ടുമൊരു വിവാഹത്തിന് തയ്യാറാണെന്ന് സോണിയ അഗര്‍വാള്‍. വിവാഹ മോചനത്തിന് ശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പമാണ് രണ്ടാം വിവാഹത്തെ കുറിച്ച് നടി സൂചന നല്‍കിയത്.

സംവിധായകന്‍ സെല്‍വരാഘവനുമായുള്ള വിവാഹ മോചനത്തിന് ശേഷം ഇപ്പോള്‍ പാലക്കാട് മാധവന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സോണിയ. വിവേക് നായകനായ ചിത്രം മോശമില്ലാത്ത അഭിപ്രായം തേടി പ്രദര്‍ശനം തുടരുകയാണ്. തുടര്‍ന്ന് വായിക്കൂ, സ്ലൈഡുകളിലൂടെ...

'പറ്റിയ ഒരാളെ കിട്ടിയാല്‍ രണ്ടാം വിവാഹത്തിന് തയ്യാറാണ്'

തെലുങ്ക് ചിത്രങ്ങളിലൂടെയാണ് സോണിയ അഗര്‍വാള്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. പിന്നീട് തമിഴ് സിനിമയിലേക്ക് ചുവട് മാറ്റിയ സോണിയയ്ക്ക് അവിടെ രാശി തെളിയുകയായിരുന്നു.

'പറ്റിയ ഒരാളെ കിട്ടിയാല്‍ രണ്ടാം വിവാഹത്തിന് തയ്യാറാണ്'

പെട്ടന്നായിരുന്നു തമിഴില്‍ സോണിയയുടെ വളര്‍ച്ച. കോവില്‍, പുതുപ്പേട്ടൈ, 7ജി റെയിന്‍ബോ കോളനി തുടങ്ങിയ ചിത്രങ്ങളിലൂടെ സോണിയ തമിഴില്‍ പെട്ടന്നു ശ്രദ്ധനേടി.

'പറ്റിയ ഒരാളെ കിട്ടിയാല്‍ രണ്ടാം വിവാഹത്തിന് തയ്യാറാണ്'

തനിക്ക് തമിഴില്‍ ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ സംവിധായകന്‍ സെല്‍വരാഘവനുമായി പിന്നീട് സോണിയ പ്രണയത്തിലാണ്. 2006 ല്‍ വിവാഹം ചെയ്യുകയും ചെയ്തു.

'പറ്റിയ ഒരാളെ കിട്ടിയാല്‍ രണ്ടാം വിവാഹത്തിന് തയ്യാറാണ്'

ആ ദാമ്പത്യം അധികം നീട്ടിക്കൊണ്ടുപോകാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. നാല് വര്‍ഷം കഴിയുമ്പോഴേക്കും (2010 ല്‍) സോണിയ സെല്‍വരാഘവനില്‍ നിന്ന് വിവാഹമോചനവും നേടി.

'പറ്റിയ ഒരാളെ കിട്ടിയാല്‍ രണ്ടാം വിവാഹത്തിന് തയ്യാറാണ്'

വിവാഹത്തിനും വിവാഹ മോചനത്തിനുമൊക്കെ ശേഷം ഇപ്പോള്‍ വീണ്ടും വെള്ളിത്തിരയില്‍ മടങ്ങിയെത്തിയിരിക്കുകയാണ് സോണിയ. വിവേക് നായകനായ പാലക്കാട് മാധവന്‍ എന്ന ചിത്രത്തിലൂടെയാണ് സോണിയ തിരിച്ചുവന്നിരിക്കുന്നത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

'പറ്റിയ ഒരാളെ കിട്ടിയാല്‍ രണ്ടാം വിവാഹത്തിന് തയ്യാറാണ്'

തന്റെ വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തില്‍ താന്‍ അതൃപ്തയല്ലെന്ന് സോണിയ പറഞ്ഞു. ഒറ്റയ്ക്കുള്ള ജീവിതം സന്തോഷകരം തന്നെയാണ്. എന്നിരിക്കിലും എന്നെ മനസ്സിലാക്കുകയും എന്റെ ജോലിയെ പരിഗണിയ്ക്കുകയും ചെയ്യുന്ന ഒരാള്‍ വന്നാല്‍ രണ്ടാം വിവാഹത്തിന് തടസ്സം നില്‍ക്കില്ല- സോണിയ പറഞ്ഞു.

English summary
Actress Sonia Agarwal has said that, I am not opposing for marriage. I am ready for the second time marriage in my life when I meet and like a ‘perfect soul who shows a lot of understanding’.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam