For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ നിയന്ത്രിക്കാന്‍ സൗബിന്‍ ഷാഹിര്‍? മെഗാസ്റ്റാറിനെ നായകനാക്കി സിനിമയൊരുക്കുന്നു?

  |

  മലയാളത്തിന്റെ നടനവിസ്മയം പത്മശ്രീ ഭരത് മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കണമെന്നാഗ്രഹിക്കാത്തവര്‍ വിരളമാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണമെന്നാണ് മിക്കവരും ആഗ്രഹിക്കുന്നത്. കഥ ഇഷ്ടപ്പെട്ടാല്‍ കഴിഞ്ഞാല്‍ നവാഗതരെന്നോ പരിചയസമ്പന്നരെന്നോ അദ്ദേഹം നോക്കാറില്ല. പുറമെ കാണുമ്പോള്‍ ഗൗരവക്കാരനായി തോന്നുമെങ്കിലും അടുത്ത് പരിചയപ്പെട്ട് കഴിഞ്ഞാല്‍ അത് മാറുമെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തുടക്കക്കാരെ പോത്സാഹിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത താരം കൂടിയാണ് മെഗാസ്റ്റാര്‍.

  മമ്മൂട്ടിയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും പ്രചോദനവുമൊക്കെ സഹപ്രവര്‍ത്തകരെ മാത്രമല്ല യുവതലമുറയേയും സ്വാധീനിക്കാറുണ്ട്. ഫിറ്റ്‌ന്‌സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ രീതിയാണ് പലരും പിന്തുടരുന്നത്. സൂപ്പര്‍താരമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലും യാതൊരുവിധ ജാഡയും ഇല്ലാതെയാണ് അദ്ദേഹം പെരുമാറുന്നതെന്നാണ് പലരും പറയുന്നത്. എന്നാല്‍ അദ്ദേഹത്തിനോട് പെട്ടെന്ന് അടുക്കാന്‍ ആരും ധൈര്യപ്പെടില്ല. യുവതലമുറയിലെ താരങ്ങള്‍ക്കെല്ലാം അദ്ദേഹത്തോട് ഇടപഴകുമ്പോള്‍ പേടിയാണ്. ഇക്കാര്യത്തെക്കുറിച്ച് നേരത്തെ സൗബിന്‍ ഷാഹിര്‍ തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  സൗബിന്റെ വരവ്

  സൗബിന്റെ വരവ്

  ഹാസ്യതാരമായാണ് സൗബിന്‍ ഷാഹിര്‍ വെള്ളിത്തിരയില്‍ മുഖം കാണിച്ചത്. സിനിമാമോഹവുമായി നടന്നിരുന്ന മട്ടാഞ്ചേരിക്കാരന്‍ ഇപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ്. കൊച്ചിയിലെ സിനിമാപ്രവര്‍ത്തകരുമായുള്ള സൗഹൃദമാണ് സൗബിനെയും സിനിമയിലേക്കെത്തിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാപ്പയും സുഹൃത്തുക്കളുമൊക്കെയായി ശക്തമായ പിന്തുണയാണ് താരത്തിന് നല്‍കുന്നത്. ലെവല്‍ മാറി സഞ്ചരിക്കുമ്പോഴും പ്രേക്ഷക പ്രതീക്ഷയും ആരാധകപിന്തുണയെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്.

  ദുല്‍ഖറിന് പിന്നാലെ മമ്മൂട്ടിയിലേക്ക്

  ദുല്‍ഖറിന് പിന്നാലെ മമ്മൂട്ടിയിലേക്ക്

  അഭിനേതാവില്‍ നിന്നും സംവിധായകനിലേക്ക് ചുവടുമാറിയപ്പോഴും മികച്ച സ്വീകാര്യതയാണ് സൗബിന് ലഭിച്ചത്. പറവയുടെ ഗംഭീര വിജയത്തിന് ശേഷം അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് താരം. പറവയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥിയായി എത്തിയിരുന്നു. ദുല്‍ഖറിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനുള്ള പ്ലാനിലാണേ്രത സൗബിന്‍.

  മമ്മൂട്ടിക്കൊപ്പം യുവതാരവും

  മമ്മൂട്ടിക്കൊപ്പം യുവതാരവും

  മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ പ്രാരംഭഘട്ട ജോലികള്‍ ആരംഭിച്ചുവെന്നും അദ്ദേഹത്തിനോടൊപ്പം സുപ്രധാന കഥാപാത്രമായി ഒരു യുവതാരവും എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ കാര്യമാണിത്.

  ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ

  ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ

  അടുത്തിടെ സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഈ സംശയം വര്‍ധിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുടം ക്യാപ്ഷന്‍ നെക്സ്റ്റ് എന്നതായിരുന്നു. ഇതോടെയാണ് അടുത്ത ചിത്രത്തിലൂടെ ഇരുവരും ഒരുമിക്കുകയാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അവര്‍ തുടക്കമിട്ടിട്ടുണ്ട്.

  മാമാങ്കത്തിന്റെ തിരക്കില്‍

  മാമാങ്കത്തിന്റെ തിരക്കില്‍

  സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത് അടുത്തിടെയാണ്. നാളുകള്‍ നീണ്ടുനില്‍ക്കുന്ന രണ്ടാം ഷെഡ്യൂളില്‍ ബോളിവുഡ് താരങ്ങളടക്കം വന്‍താരനിര ഒപ്പമുണ്ട്. ആദ്യഭാഗം മംഗലാപുരത്ത് വെച്ചായിരുന്നു തുടക്കമിട്ടത്. തിരുന്നാവായയിലെ മാമാങ്ക മഹോത്സവത്തെക്കുറിച്ചുള്ള ചിത്രത്തില്‍ സ്‌ത്രൈണ ഭാവമടക്കം നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

  മറ്റ് സിനിമകള്‍

  മറ്റ് സിനിമകള്‍

  കൈനിറയെ സിനിമകളുമായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികളാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. പെരുന്നാള്‍ ദിനത്തിലാണ് ഈ ചിത്രമെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും സിനിമകളുമായി ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

  ആദ്യമായി പരിചയപ്പെട്ടത്

  ആദ്യമായി പരിചയപ്പെട്ടത്

  സിദ്ദിക് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിന്‍രെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയെ സൗബിന്‍ പരിചയപ്പെടുന്നത്. 2003ലാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. ബിരുദപഠനത്തിന് പാതിവഴിയില്‍ ഫുള്‍സ്റ്റോപ്പിട്ട് സിദ്ദിഖിന്‍രെ സംവിധാന സഹായിയാവാന്‍ എത്തിയതായിരുന്നു സൗബിന്‍. ഷോട്ട് റെഡിയായെന്ന് പറയുന്നതിന് വേണ്ടിയാണ് മമ്മൂട്ടിയെ അടുത്തേക്ക് പോയത്. ആദ്യ കാഴ്ചയില്‍ അദ്ദേഹത്തെ നോക്കിനില്‍ക്കുകയായിരുന്നു താരം. അതിനിടയിലാണ് താനാരാണെന്ന് മമ്മൂട്ടി ചോദിച്ചത്. ഷോട്ട് റെഡി സര്‍ എന്ന മറുപടിയാണ് താരം നല്‍കിയത്.

  അന്ന് പറഞ്ഞത്

  അന്ന് പറഞ്ഞത്

  താനെത്ര വരെ പഠിച്ചിട്ടുണ്ടെന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചത്. ബിരുദപഠനം പാതിവഴിയിലുപേക്ഷിച്ചിട്ടുള്ള വരവാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം റൈറ്റിങ്ങ് പാഡും പേനയും പേപ്പറുമൊക്കെ മറ്റൊരാളെ ഏല്‍പ്പിച്ചു പോയി ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ട് വന്നാല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്ലീസ് പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിന്നീട് ബാപ്പ പറഞ്ഞതിന് ശേഷമാണ് അദ്ദേഹം ആ സെറ്റില്‍ തന്നെ തുടരാനനുവദിച്ചതെന്ന് സൗബിന്‍ പറഞ്ഞിരുന്നു.

  ഒരുമിച്ച് അഭിനയിച്ചപ്പോള്‍

  ഒരുമിച്ച് അഭിനയിച്ചപ്പോള്‍

  ഒരു സിനിമയുടെ ലൊക്കേഷനില്‍ ്ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍ പിന്നീട് സിനിമയ്ക്ക് വേണ്ടി ഒരുമിച്ചു. മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സില്‍ പ്രധാനപ്പെട്ട കഥാപാത്രമായി സൗബിന്‍ എത്തിയിരുന്നു. സിനിമയുടെ പ്രമോഷനിടയില്‍ സൗബിന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ നിറപുഞ്ചിരിയോടെ കേട്ടുനില്‍ക്കുകയായിരുന്നു മമ്മൂട്ടി.

  സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു

  സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു

  സൗബിന്‍ അടുത്ത സിനിമയുടെ പണിപ്പുരയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിനൊപ്പമാണോ താരം എത്തുന്നതെന്നറിയാനായി ഇനിയും കാത്തിരിക്കണം. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  English summary
  Soubin Shahir to direct Mammootty?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X