»   » മദ്യപിച്ച് വണ്ടിയോടിച്ചു, സൗന്ദര്യ രജനികാന്തിന്റെ കാര്‍ ഓട്ടോയില്‍ ഇടിച്ചു, പിന്നെ സംഭവിച്ചത്?

മദ്യപിച്ച് വണ്ടിയോടിച്ചു, സൗന്ദര്യ രജനികാന്തിന്റെ കാര്‍ ഓട്ടോയില്‍ ഇടിച്ചു, പിന്നെ സംഭവിച്ചത്?

Posted By: Rohini
Subscribe to Filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ കാര്‍ അപകടത്തില്‍ പെട്ടു. ചെന്നൈയിലെ ആള്‍വാര്‍പെട്ടയിലാണ് സഭവം.

രജനികാന്ത് പറഞ്ഞത് സംഭവിച്ചു; സൗന്ദര്യ രജനികാന്തിന്റെ വിവാഹ മോചനത്തിന് കാരണം അമിതമായ ദേഷ്യം!

അര്‍ധരാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍, ഓരത്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയില്‍ വന്ന് ഇടിയ്ക്കുകയായിരുന്നു. റിക്ഷയില്‍ ഉറങ്ങുകയായിരുന്ന മണി എന്ന ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നെ സംഭവിച്ചത്...

വാക്ക് തര്‍ക്കമായി

ഓട്ടോറിക്ഷയില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ക്ക് അപകടത്തില്‍ ചെറുതായി പരിക്കേറ്റു. ഇറങ്ങി വന്ന ഡ്രൈവറും സൗന്ദര്യയും തമ്മില്‍ വാക്ക് തര്‍ക്കമായി. കേസ് കൊടുക്കുമെന്ന് മണി പറഞ്ഞു.

ധനുഷെത്തി

തുടര്‍ന്ന് സൗന്ദര്യ സഹോദരി ഭര്‍ത്താവായ ധനുഷിനെ വിവരം അറിയിക്കുകയും ധനുഷ് സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. പ്രശ്‌നം പറഞ്ഞ് പരിഹരിച്ച് കേസില്‍ നിന്നും സൗന്ദര്യയെ ധനുഷ് രക്ഷിച്ചു.

പാര്‍ട്ടിയ്ക്ക് ശേഷം

വേലിയില്ലാ പട്ടധാരി 2 വിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തുകയായിരുന്നു സൗന്ദര്യ. ധനുഷ് ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു, ഈ ആഘോഷത്തിന്റെ ഫോട്ടോ സൗന്ദര്യ ഇന്നലെ (ഫെബ്രുവരി 27) രാത്രി ഏഴ് മണിയോടെ ഫേസ്ബുക്കില്‍ ട്വിറ്ററില്‍ ഇട്ടിരുന്നു. രാവിലെ ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

മദ്യപിച്ചിരുന്നോ?

അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്. സംവിധായിക മദ്യപിച്ചിട്ടായിരുന്നോ കാര്‍ ഓടിച്ചത് എന്ന തരത്തില്‍ തമിഴകത്ത് വാര്‍ത്തകള്‍ പരക്കുന്നുണ്ട്. പാര്‍ട്ടിയ്ക്ക് ശേഷം സൗന്ദര്യയുടെ കാര്‍ അപകടത്തില്‍ പെട്ടു എന്ന വാര്‍ത്ത പരന്നതോടെയാണ് ആഘോഷത്തിന്റെ ഫോട്ടോ സൗന്ദര്യ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തത്.

ധനുഷിനൊപ്പം സിനിമ

ധനുഷിനെ നായകനാക്കി വേലയില്ലാ പട്ടധാരി എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് സൗന്ദര്യ. അടുത്തിടെയാണ് ബിസിനസുകാരനായ അശ്വിനില്‍ നിന്ന് സൗന്ദര്യ വിവാഹമോചനം നേടിയത്.

English summary
Soundarya Rajinikanth’s Car hit an Auto; Dhanush saves her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam