»   » മണിക്കൂറില്‍ എട്ട് വീതം..! ഇതുവരെ ശ്രീനിവാസന്‍ വായിച്ച തിരക്കഥളുടെ എണ്ണം??? അവിശ്വസനീയം!!!

മണിക്കൂറില്‍ എട്ട് വീതം..! ഇതുവരെ ശ്രീനിവാസന്‍ വായിച്ച തിരക്കഥളുടെ എണ്ണം??? അവിശ്വസനീയം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയള സിനിമയില്‍ നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ താരമാണ് ശ്രീനിവാസന്‍. പിന്നീട് രണ്ട് ചിത്രങ്ങള്‍ നിര്‍മിച്ച് നിര്‍മാതാവ് എന്ന നിലയിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. ആക്ഷേപ ഹാസ്യം നിറച്ച് മൂര്‍ച്ചയുള്ള എഴുത്തുകളാണ് ശ്രീനിവാസന്റെ പ്രത്യേകത. 

നാഗചൈതന്യയും സാമന്തയും വോവന്‍ ഫാഷന്‍ ഷോയില്‍!!! ക്യൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു....

തിരക്കഥകളില്‍ മാത്രമല്ല നിത്യ ജീവിതത്തിലെ സംഭാഷണങ്ങളിലും നര്‍മം കാത്ത് സൂക്ഷിക്കുന്നുണ്ട് അദ്ദേഹം. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വ്യക്തമായ രാഷ്ട്രീയവും കാഴ്ചപ്പാടുകളും അദ്ദേഹത്തിനുണ്ട്. അടുത്തിടെ താന്‍ വായിച്ച തിരക്കഥകളുടെ എണ്ണം ശ്രീനിവാസന്‍ വെളിപ്പെടുത്തുകയുണ്ടായി. എണ്ണം വളരെ കൃത്യമായി അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ അത് ഇപ്പോള്‍ അദ്ദേഹത്തിന് വിനയായി മാറിയിരിക്കുകയാണ്.

വായിച്ച തിരക്കഥകള്‍

മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാകുന്ന കല്യാണം എന്ന സിനിമയുടെ പൂജ ചടങ്ങിനിടെയാണ് ശ്രീനിവാസന്‍ താന്‍ വായിച്ച തിരക്കഥകളുടെ എണ്ണം വെളിപ്പെടുത്തിയത്. തന്റെ സിനിമ ജീവിതത്തിനിടെ 45,83,000 തിരക്കഥകളാണ് വായിച്ചതെന്ന് ശ്രീനിവാസന്‍ പറയുന്നു.

പലരുടേയും തിരക്കഥകള്‍

തന്നെ കാണാനും കഥ പറയാനും തിരക്കഥകള്‍ വായിച്ച് കേള്‍പ്പിക്കാനുമായി പലരും വരും. ചിലര്‍ക്ക് തന്നെ അഭിനയിപ്പിക്കുകയാണ് ലക്ഷ്യം. മറ്റുചിലര്‍ക്ക് താന്‍ ആ തിരക്കഥ വായിച്ച് അഭിപ്രായം പറയണമെന്നതാണ് ആവശ്യം.

വായന സമയം കിട്ടുമ്പോള്‍

തിരക്കഥ വായിച്ച് അഭിപ്രായം പറയണമെന്ന് പറഞ്ഞ് എത്തുന്നവരുടെ തിരക്കഥ വാങ്ങി വയ്ക്കും. സമയം കിട്ടുമ്പോള്‍ ചിലതൊക്കെ വായിക്കും. ആറ് വര്‍ഷമൊക്കെ കഴിയുമ്പോള്‍ ഇവരില്‍ ചിലര്‍ വരും, അന്ന് തന്ന തിരക്കഥ തിരികെ വാങ്ങാനാണ് എത്തുന്നത്. എന്നാല്‍ ഇത്രയും തിരക്കഥകള്‍ക്കിടയില്‍ നിന്നും അത് എങ്ങനെ കണ്ടെത്താനാണ്.

തിരക്കഥ തിരകെ നല്‍കുന്നതല്ല

അതുകൊണ്ട് താനിപ്പോള്‍ യഥാര്‍ത്ഥ തിരക്കഥ ആരില്‍ നിന്നും വാങ്ങിവയ്ക്കാറില്ല. യഥാര്‍ത്ഥ തിരക്കഥയുമായി എത്തുന്നവരോട് അത് പകര്‍ത്തി എഴുതി തരണമെന്ന് ആവശ്യപ്പെടും. തിരക്കഥ തരുന്നവരുടെ ശ്രദ്ധയ്ക്ക് താനിനി ഒരു തിരക്കഥയും തിരികെ നല്‍കുന്നതല്ലെന്നും താരം പറഞ്ഞു.

സോഷ്യല്‍ മീഡിയ്ക്ക് ബോധിച്ചില്ല

കളിവാക്കായിട്ടാണ് ശ്രീനിവാസന്‍ എണ്ണം പറഞ്ഞതെങ്കിലും താനാണ് തിരക്കഥ അളക്കുന്നതിലെ അവസാന വാക്ക് എന്ന തരത്തിലുള്ള ശ്രീനിവാസന്റെ അഭിപ്രായ പ്രകടനത്തെ സോഷ്യല്‍ മീഡിയയ്ക്ക് അത്രക്ക് അങ്ങ് ബോധിച്ചിട്ടില്ല.

എണ്ണത്തില്‍ പണി പാളി

ഒരു മനുഷ്യന് അസാധ്യമായ കണക്കാണിത് എന്ന് തെളിയിച്ചുകൊണ്ട് തുഞ്ചന്‍ മെമ്മോരിയല്‍ ഗവണ്‍മെന്റ് കോളേജിലെ ഗണിത ശാസ്ത്ര അധ്യപകനായ രജീഷ് കുമാര്‍. സിനിമ ജീവിതത്തില്‍ ശ്രീനിവാസന്‍ 45 ലക്ഷം തിരക്കഥകള്‍ വായിച്ചെങ്കില്‍ മണിക്കൂറില്‍ വായിച്ച തിരക്കഥകളുടെ എണ്ണം കണ്ടെത്തിയിരിക്കുകയാണ് രജീഷ്.

കണക്ക് പറയരുത്

ഫേസ്ബുക്കിലാണ് ശ്രീനിവാസന്റെ കണക്കിനെ പൊളിച്ചടുക്കി രജീഷ് തന്റെ കണക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചക്ക തിന്നാല്‍ എയ്ഡ്‌സ് മാറുമെന്നും അവയവ മാറ്റത്തേക്കുറിച്ചും എന്തും പറയാം. അത് തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ അതുപോലല്ല കണക്കെന്നും രജീഷ് ഓര്‍മിപ്പിക്കുന്നു.

ജനിച്ച അന്ന് മുതല്‍ വായന

സിനിമ ജീവിതത്തില്‍ താന്‍ വായിച്ച തിരക്കഥകളുടെ കണക്കാണ് ശ്രീനിവാസന്‍ പറയുന്നതെങ്കിലും അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതത്തിലെ മുഴുവന്‍ കണക്കിലെടുത്താണ് രജീഷിന്റെ കണക്ക്. ശ്രീനിവാസന് ഇപ്പോള്‍ 61 വയസ് പ്രായമുണ്ടെന്ന് അനുമാനിച്ചുകൊണ്ട് രജീഷ് കണക്ക് ആരംഭിക്കുന്നത്.

ഒരു ദിവസം വായിച്ചത്

ശ്രീനിവാസന് 61 വയസ് കണക്കാക്കിയാല്‍ ഒരു വര്‍ഷം വായിച്ചത് 75131 തിരക്കഥകള്‍. ഒരു ദിവസം അത് 205 ആകും. 24 മണിക്കൂറും ഉറക്കമില്ലാതെ വായിക്കുകയാണെങ്കില്‍ മണിക്കൂറില്‍ എച്ച് തിരക്കഥകള്‍ വീതം വായിക്കണം. അതായത് പതിനഞ്ച് മിനിറ്റുകൊണ്ട് രണ്ട് തിരക്കഥകള്‍ വായിക്കണം.

എവിടുന്ന് കിട്ടിയ സിദ്ധി

ജീവിതത്തില്‍ മറ്റൊന്നും ചെയ്യാതെ വായിച്ചോണ്ടിരുന്നാലും അസാധ്യമാണി കണക്ക്. എന്ത് ഔഷധം കഴിച്ചാണ് ഈ സിദ്ധി കിട്ടിയതെന്ന് അറിഞ്ഞാല്‍ നന്നായിരുന്നു. തനിക്കും ഒരുപാട് വായിക്കാനുണ്ടായിരുന്നു എന്ന് പറഞ്ഞാണ് രജീഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Social media trolling Sreenivasan's speed in reading screenplays.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam