twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാഹോ ചെയ്യരുതെന്ന് പ്രഭാസിന് രാജമൗലി മുന്നറിയിപ്പ് നല്‍കിയിരുന്നു? അതിന് പിന്നിലെ കാരണം ഇതാണ്!

    |

    കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായാണ് പ്രഭാസിന്റെ സാഹോ തിയേറ്ററുകളിലേക്ക് എത്തിയത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളത്തിലും തമിഴിലുമായി ഡബ്ബ് ചെയ്യുകയായിരുന്നു. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും മികച്ച സ്വീകാര്യത ലഭിക്കുമ്പോള്‍ മലയാളത്തില്‍ മങ്ങിയ തുടക്കമായിരുന്നു. പ്രഭാസ് ഈ സിനിമ ചെയ്യുന്നതിനോട് രാജമൗലിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തമിഴ്, തെലുങ്ക് മാധ്യമങ്ങളാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

    ബാഹുബലി 2 ന് ശേഷമുള്ള ബ്രഹ്മാണ്ഡ വരവ് കാത്തിരുന്നവരെ സിനിമ നിരാശപ്പെടുത്തിയെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അടുത്ത സുഹൃത്തും ഗുരുവുമായാണ് രാജമൗലിയെ പ്രഭാസ് വിശേഷിപ്പിക്കാറുള്ളത്. സാഹോ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നതിന് മുന്‍പ് രാജമൗലി കണ്ടിരുന്നുവെന്നും പ്രഭാസ് അദ്ദേഹത്തോട് സജഷന്‍ ചോദിച്ചിരുന്നതായുമാണ് തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

    സാഹോ റിലീസ് ചെയ്തപ്പോള്‍

    സുജീത്ത് സംവിധാനം ചെയ്ത സാഹോ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഈ സിനിമയുടെ റിലീസിനായി മറ്റ് സിനിമകളുടെ റിലീസ് മാറ്റുകയായിരുന്നു. മോഹന്‍ലാല്‍-സൂര്യ ടീമിന്‍റെ കാപ്പാന്‍ ഉള്‍പ്പടെ നിരവധി സിനിമകളുടെ റിലീസായിരുന്നു ഇത്തരത്തില്‍ മാറ്റിയത്. ബിഗ് ബജറ്റിലൊരുങ്ങിയ സിനിമയ്ക്ക് പരമാവധി തിയേറ്ററുകള്‍ നല്‍കാനുള്ള ശ്രമമായിരുന്നു. തങ്ങള്‍ക്കായി വഴിമാറിയവര്‍ക്ക് നന്ദി അറിയിച്ച് പ്രഭാസും സംവിധായകനും എത്തിയിരുന്നു. സിനിമയുടെ പ്രമോഷനായി അദ്ദേഹം കേരളത്തിലും വന്നിരുന്നു.

    അന്യഭാഷകളിലെ പ്രതികരണം

    തെലുങ്കില്‍ നിന്നും മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് അന്യഭാഷകളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ബ്രഹ്മാണ്ഡമായുള്ള വരവിനായി കാത്തിരുന്നവരെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള വരവായെന്നും ഡബ്ബിംഗ് ശരിയായില്ലെന്ന തരത്തിലുമൊക്കെയുള്ള വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സിനിമയുടെ പോസ്റ്ററുകളും ട്രയിലറുമൊക്കെ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു.

    പ്രഭാസിന്‍റെ പ്രതികരണം

    സിനിമയെ സ്വീകരിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ച് പ്രഭാസ് എത്തിയിരുന്നു. സിനിമയ്ക്ക് ലഭിക്കുന്ന സമ്മിശ്ര പ്രതികരണങ്ങളില്‍ താരം അസ്വസ്ഥനാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഗുരുതുല്യനായി കാണുന്ന രാജമൗലിയുമായി താരം ഈ വിഷയം സംസാരിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സാഹോ പോലെയുള്ള സിനിമയല്ല ഇനി ചെയ്യേണ്ടതെന്ന നിര്‍ദേശമായിരുന്നുവത്രേ അദ്ദേഹം നേരത്തെ നല്‍കിയത്.

    രാജമൗലി പറഞ്ഞത്

    ഇനിയൊന്നും ചെയ്യാനില്ലെന്നും താന്‍ നിസ്സാഹായനാണെന്നുമായിരുന്നുവേ്രത സംവിധായകന്റെ മറുപടി. ബാഹുബലി ഇമേജില്‍ നിന്നും മാറാനായി റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാനായിരുന്നു സംവിധായകന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആക്ഷനും പ്രണയത്തിനും പ്രധാന്യമുള്ള സിനിമ സ്വീകരിക്കുകയായിരുന്നു പ്രഭാസ്. സാഹോയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഗംഭീര കൈയ്യടിയാണ് ലഭിച്ചത്.

    ആക്ഷന്‍ രംഗങ്ങളിലെ മികവ്

    സാഹോ കണ്ടവരെല്ലാം പ്രഭാസിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് കൈയ്യടിച്ചിരുന്നു. കാറിലേയും ബൈക്കിലേയും സാഹസിക പ്രകടനങ്ങള്‍ ത്രസിപ്പിക്കുന്നതാണ്. ആദ്യ പകുതിക്ക് ശേഷമുള്ള ആക്ഷന്‍ രംഗങ്ങളിലെല്ലാം അസാധ്യ പ്രകടനമായിരുന്നു താരം. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ആക്ഷന്‍ തന്നെയായിരുന്നു സിനിമയുടേത്. ആക്ഷനിലൂടെ നേരത്തെ തന്നെ വിസ്മയിപ്പിച്ച പ്രഭാസ് അതേ പതിവ് തന്നെയാണ് സാഹോയിലും ആവര്‍ത്തിച്ചത്.

    എന്റെ സിനിമ മോഷ്ടിക്കുന്നൂവെങ്കില്‍ അത് മര്യാദയ്ക്കാകണം! സാഹോ ടീമിനെതിരെ ഫ്രഞ്ച് സംവിധായകന്‍എന്റെ സിനിമ മോഷ്ടിക്കുന്നൂവെങ്കില്‍ അത് മര്യാദയ്ക്കാകണം! സാഹോ ടീമിനെതിരെ ഫ്രഞ്ച് സംവിധായകന്‍

    ബോക്സോഫീസിലെ പ്രകടനം

    ബോക്സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. ഔദ്യോഗികമായ കലക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ബാഹുബലിക്ക് ശേഷമുള്ള കരിയര്‍ ബ്രേക്ക് ചിത്രമായി സാഹോ മാറുമെന്ന തരത്തിലുള്ള ചര്‍ച്ചകളിലായിരുന്നു ആരാധകര്‍. ഏതൊക്കെ റെക്കോര്‍ഡുകളായിരിക്കും ചിത്രം തകര്‍ക്കുന്നതെന്ന ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.

    ആരേയും ചതിച്ചിട്ടില്ല! പൈസയും അടിച്ചുമാറ്റിയിട്ടില്ല! മരക്കഴുതകളായ വിമര്‍ശകരോട് സന്തോഷ് പണ്ഡിറ്റ്!ആരേയും ചതിച്ചിട്ടില്ല! പൈസയും അടിച്ചുമാറ്റിയിട്ടില്ല! മരക്കഴുതകളായ വിമര്‍ശകരോട് സന്തോഷ് പണ്ഡിറ്റ്!

    കോപ്പിയടി വിവാദങ്ങളും

    തിയേറ്ററുകളിലേക്കെത്തി നാളുകള്‍ പിന്നിടുന്നതിനിടയിലാണ് സിനിമ കോപ്പിയടിയാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നുവന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും ഞെട്ടലിലായിരുന്നു. പ്രമുഖ ഹോളിവുഡ് ചിത്രവുമായി സാമ്യമുണ്ടായിരുന്നുവെന്നായിരുന്നുവെന്ന കാര്യവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് പ്രതികരണവുമായി സംവിധായകന്‍ എത്തിയത്.

    ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് മോഹന്‍ലാലെന്ന് മഞ്ജു വാര്യര്‍! കൈയ്യടിച്ച് ആരാധകര്‍!ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് മോഹന്‍ലാലെന്ന് മഞ്ജു വാര്യര്‍! കൈയ്യടിച്ച് ആരാധകര്‍!

    സംവിധായകന്‍ പറഞ്ഞത്

    2008 ല്‍ റിലീസ് ചെയ്ത ഫ്രഞ്ച് ആക്ഷന്‍ ചിത്രമായ ലാര്‍ഗോ വിന്‍ചിന്റെ കോപ്പിയാണ് സാഹോയെന്നായിരുന്നു പ്രധാന ആരോപണം. കഥാഗതിയിലും അവതരണത്തിലുമെല്ലാം ഇരുസുനിമകളും തമ്മില്‍ സാമ്യമുണ്ടെന്നായിരുന്നു പലരും പറഞ്ഞത്. ഇതോടെയാണ് ലാര്‍ഗോ വിന്‍ചിന്റെ സംവിധായകനായ ജെറോം സാലോ പ്രതികരിച്ചത്. തെലുങ്കിലെ സംവിധായകരോട് ഒരു അഭ്യര്‍ത്ഥനയുണ്ടെന്നും തന്റെ സിനിമകള്‍ മോഷ്ടിക്കുകയാണെങ്കില്‍ അത് മര്യാദയ്ക്ക് ചെയ്തുകൂടേയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

    English summary
    SS Rajamouli's reaction after watching Saaho.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X