»   » രണ്‍ജി പണിക്കര്‍ എഴുതും, നിഥിന്‍ സംവിധാനം ചെയ്യും; ലേലം വീണ്ടും വരുന്നു

രണ്‍ജി പണിക്കര്‍ എഴുതും, നിഥിന്‍ സംവിധാനം ചെയ്യും; ലേലം വീണ്ടും വരുന്നു

Written By:
Subscribe to Filmibeat Malayalam

ആനക്കാട്ടില്‍ ചാക്കോച്ചി ഇല്ലാതെ സുരേഷ് ഗോപിയുടെ അഭിനയ ജീവിതം പൂര്‍ണമാകുന്നില്ല. രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രം ഇടിവെട്ട് ഡയലോഗുകള്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മറ്റും സമ്പന്നമായിരുന്നു.

'മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തെറി കേള്‍ക്കാന്‍ എന്നെ കിട്ടില്ല എന്ന് സോമന്‍ പറഞ്ഞിരുന്നു'


20 വര്‍ഷങ്ങള്‍ക്ക് ശേഷം, പ്രേക്ഷകരെ കോരിത്തരിപ്പിച്ച ലേലം വീണ്ടും എത്തുന്നതായി വാര്‍ത്തകള്‍. ഒത്തിരി പ്രത്യേകതകളുമായാണ് ഇത്തവണ ആനക്കാട്ടില്‍ ചാക്കോച്ചിയും സംഘവും എത്തുന്നുത്, തുടര്‍ന്ന് വായിക്കാം


രണ്‍ജി പണിക്കര്‍ എഴുതും, നിഥിന്‍ സംവിധാനം ചെയ്യും; ലേലം വീണ്ടും വരുന്നു

രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രം 1997 ലാണ് റിലീസ് ചെയ്തത്. എംജി സോമന്‍, നന്ദിനി, സിദ്ദിഖ്, മണിയന്‍ പിള്ള രാജു, എന്‍എഫ് വര്‍ഗ്ഗീസ്, സ്പടികം ജോര്‍ജ്ജ് തുടങ്ങിയവര്‍ ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തി. സോമന്റെ ഈപ്പച്ചന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.


രണ്‍ജി പണിക്കര്‍ എഴുതും, നിഥിന്‍ സംവിധാനം ചെയ്യും; ലേലം വീണ്ടും വരുന്നു

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതുന്നത് രണ്‍ജി പണിക്കര്‍ തന്നെയാണ്. മകന്‍ നിഥിന്‍ രണ്‍ജി പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി തന്നെ നായകനായി എത്തും എന്നാണ് അറിയുന്നത്. 2017 ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും


രണ്‍ജി പണിക്കര്‍ എഴുതും, നിഥിന്‍ സംവിധാനം ചെയ്യും; ലേലം വീണ്ടും വരുന്നു

മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ നിഥിന്‍ സിനിമാ ലോകത്ത് അരങ്ങേറിക്കഴിഞ്ഞു. കസബയ്ക്ക് ശേഷം അച്ഛനൊപ്പം നിഥിന്‍ ഒരു സിനിമ ചെയ്യുന്നു എന്നത് ഏറെ കൗതുകം ഉണര്‍ത്തുന്നു.


രണ്‍ജി പണിക്കര്‍ എഴുതും, നിഥിന്‍ സംവിധാനം ചെയ്യും; ലേലം വീണ്ടും വരുന്നു

പ്രചരിയ്ക്കുന്ന വാര്‍ത്തയോട് ഇതുവരെ നിഥിനോ രണ്‍ജി പണിക്കറോ സുരേഷ് ഗോപിയോ പ്രതികരിച്ചിട്ടില്ല. ആനക്കാട്ടില്‍ ഈപ്പച്ചനും മകന്‍ ചാക്കോച്ചിയും തിരിച്ചുവരാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. ഒരു ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിയ്ക്കാം.


English summary
the latest news in the M-town is that Suresh Gopi is all set to comeback with a sequel to the movie and it will start rolling from 2017. Renji Panicker will be doing the screenplay for this sequel according to the rumours. Reports also says that Nithin Renji Panicker will direct the film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam